കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, January 1, 2012

ഒരു കൊതുകുതിരി 100 സിഗരറ്റുകള്‍ക്കു തുല്യമെന്ന് പഠനം


കൊതുകുകളെ തുരത്താന്‍ നിത്യേന നാം ഉപയോഗിക്കുന്ന കൊതുകു തിരികള്‍ പുറത്തുവിടുന്ന പുകശ്വസിക്കുന്നത് നൂറ് സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണെന്ന് പഠനം. വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ഭാവിയില്‍ ഇന്ത്യക്കാരില്‍ ശ്വാസകോശാര്‍ബുദം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നൂറ് സിഗരറ്റുകള്‍ വലിക്കുമ്പോള്‍ ശ്വാസകോശത്തെ എത്രത്തോളം ബാധിക്കുന്നു അത്രതന്നെ ഒരു കൊതുകുതിരിയില്‍നിന്നുള്ള വിഷപുകശ്വസിക്കുന്നതുമൂലം ഉണ്ടാകുന്നുവെന്ന് മലേഷ്യയിലെ ചെസ്റ്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സന്ദീപ് സല്‍വി പറയുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 'വായുമലിനീകരണവും ആരോഗ്യവും' എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ നടത്തിയ സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാന റോഡുകള്‍ക്കു സമീപം താമസിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ കണ്ടുവരുന്നതായി സന്ദീപ് പറഞ്ഞു. ഡല്‍ഹിയിലെ ജനസംഖ്യയില്‍ 55 ശതമാനം പേരും പ്രധാന റോഡുകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നവരാണ്. ഇവരില്‍ പലരിലും വ്യത്യസ്തങ്ങളായ അസുഖങ്ങള്‍ കണ്ടുവരുന്നുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം നടക്കേണ്ടതുണ്ടെന്നും സന്ദീപ് സല്‍വി അഭിപ്രയപ്പെട്ടു.

Sunday, December 18, 2011

പാരമ്പര്യവും കൊളസ്ട്രോളും


DR.V.Jayaram
M B B S, MD (Gen.Medicine), D M (Cardiology)
Associate Professor(Cardiology)
Medical College, Alappuzha.

ആധുനിക മനുഷ്യന്റെ ഭക്ഷണ ലഭ്യതതയിലും, ഭക്ഷണശീലങ്ങളിലും, ജീവിതചര്യയിലും വന്ന അനരോഗ്യകരമായ പ്രവണതകളാണ് രക്തത്തില്‍ കൊളസ്ട്രോള്‍ കൂടുവാനും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ കൊളസ്ട്രോള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുവാനും ഇടയാക്കിയത്. എന്നാല്‍ കൊഴുപ്പ് കുറഞ്ഞ സസ്യഭക്ഷണം മാത്രം കഴിക്കുന്ന ചിലരിലും രക്തപരിശോധനയില്‍ കൊളസ്ട്രോള്‍ വളരെ കൂടിയിരിക്കുന്നത് പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ചില ജനിതക വൈകല്യങ്ങള്‍ മൂലമുള്ള പാരമ്പര്യമായ കാരണങ്ങളാവാം ഈ കൂട്ടരില്‍ കൊളസ്ട്രോള്‍ നില അപകടകരമാം വിധം ഉയരുവാന്‍ ഇടയാക്കുന്നത്.
കൊളസ്ട്രോള്‍ റിസപ്റ്ററുകള്‍
രക്തത്തിലെ കൊളസ്ട്രോള്‍ പ്രധാനമായും ഭക്ഷണത്തിലെ കൊഴുപ്പില്‍ നിന്നാണ് ഉണ്ടാകുന്നത്. കരളില്‍ കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കുന്നതാണ് മറ്റൊരു കാരണം. ഇങ്ങനെയുണ്ടാകുന്ന കൊളസ്ട്രോള്‍ കോശങ്ങളിലെത്തി വിവിധ ശരീരധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെങ്കില്‍ കോശങ്ങളുടെ ഉപരിതലത്തില്‍ സാധാരണ കാണുന്ന ഘഉഘ കൊളസ്ട്രോള്‍ റിസപ്റ്ററുകളുടെ സഹായം കൂടിയേ തീരൂ. പാരമ്പര്യമായി കൊളസ്ട്രോള്‍ കൂടിയ വ്യക്തികളില്‍ ചില ജനിതക തകരാറുകള്‍ മൂലം ഈ റിസപ്ടറുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയോ, ചിലരില്‍ തീര്‍ത്തും ഇല്ലാതാകുകയോ ചെയ്യുന്നു. ഇതുമൂലം ഇവരുടെ ശരീരത്തിലെ വിവിധ കോശങ്ങള്‍ക്ക് കൊളസ്ട്രോളിനെ ഉപയോഗിക്കാന്‍ സാധിക്കാതെ വരികയും രക്തത്തില്‍ കൊളസ്ട്രോള്‍ നില അഞ്ചാറുമടങ്ങുവരെ കൂടി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്നു.
ഏകദേശം 500 ല്‍ ഒരാള്‍ക്ക് പാരമ്പര്യമായി കൊളസ്ട്രോള്‍ കൂട്ടുന്ന ജനിതക വൈകല്യമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. LDL റിസപ്ടറുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച രോഗികളില്‍, വളരെ ചെറുപ്രായത്തില്‍ തന്നെ രക്തക്കുഴലുകളില്‍ ചീത്ത കൊളസ്ട്രോളായ LDLകൊളസ്ട്രോള്‍ നില 500 മില്ലിഗ്രാമിന് മുകളില്‍ വരെ ചിലരില്‍ കൂടിയേക്കാം.
രോഗലക്ഷണങ്ങള്‍
രോഗലക്ഷണങ്ങളില്‍ പ്രധാനം സന്ധികള്‍ക്ക് ചുറ്റും സ്നായുക്കളിലും കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന മുഴകളാണ് (Xanthoma). കണ്ണിന് താഴെയും കണ്‍പോളകളിലും കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന മഞ്ഞപ്പാടുകളും (Xanthelasma) ചിലരില്‍ കാണാം. പാരമ്പര്യമായി കൊളസ്ട്രോളിന്റെ ആധിക്യം സംശയിക്കുന്ന സാഹചര്യങ്ങളില്‍ രോഗിയുടെ അടുത്ത ബന്ധുക്കളെയും രക്തപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. രോഗനിര്‍ണ്ണയം ചെറുപ്രായത്തിലേ നടത്തി ശരിയായ ചികിത്സ നല്‍കിയാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒരു പരിധിവരെ തടയുവാന്‍ സാധിക്കും.
രോഗം നിയന്ത്രിക്കാന്‍
ഭക്ഷണക്രമീകരണവും ചിട്ടയായുള്ള വ്യായാമവും കൊളസ്ട്രോള്‍ നില കുറയ്ക്കുവാനാവശ്യമാണ്. കൊളസ്ട്രോളും പൂരിത കൊഴുപ്പും കൂടുതലായടങ്ങിയ മുട്ടയുടെ ഉണ്ണി, പാല്‍, വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, പാമോയില്‍, മൃഗങ്ങളുടെ ഇറച്ചി എന്നിവ കഴിവതും ഒഴിവാക്കണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും ബേക്കറി പലഹാരങ്ങളും ഒഴിവാക്കണം. മത്സ്യം കറിവച്ചു കഴിക്കാം. മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 കൊഴുപ്പമ്ളങ്ങള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കും. അപൂരിത കൊഴുപ്പടങ്ങിയ സൂര്യകാന്തി എണ്ണ, നല്ലെണ്ണ, സോയാബീന്‍ എണ്ണ എന്നിവയും നട്സും നിയന്ത്രിച്ച് ഉപയോഗിക്കാം. നാരുകളുടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കണം. ഭക്ഷ്യ നാരുകള്‍ ചെറുകുടലില്‍ കൊളസ്ട്രോളിന്റെ ആഗിരണത്തെ തടഞ്ഞ് കൊളസ്ട്രോള്‍ കുറയ്ക്കും. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നിരോക്സീകാരികള്‍ രക്തധമനികളില്‍ ബ്ളോക്കുണ്ടാക്കുന്ന പ്രക്രിയയായ 'അതറോസ്ക്ളീറോസീസ്' തടഞ്ഞ്  ഹൃദയാഘാതവും പക്ഷാഘാതവുമുണ്ടാകുവാനുള്ള സാധ്യതയും കുറയ്ക്കും.
ചിട്ടയായ വ്യായാമം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ അനിവാര്യമാണ്. രാവിലെ അരമണിക്കൂര്‍ ആഴ്ചയില്‍ 5 ദിവസമെങ്കിലും ശരീരമനങ്ങി നടന്നാലെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. വ്യായാമത്തോടൊപ്പം ദുശ്ശീലങ്ങളായ പുകവലി, അമിതമദ്യപാനം എന്നിവ വര്‍ജ്ജിക്കുകയും വേണം. മനോസംഘര്‍ഷം അകറ്റുന്ന മാര്‍ഗ്ഗങ്ങളായ യോഗ, ധ്യാനം, പ്രാര്‍ത്ഥന, ജീവനകല എന്നിവ അഭ്യസിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ നല്ലതാണ്. ഇതോടൊപ്പം മിക്ക രോഗികള്‍ക്കും കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നുകളും തുടര്‍ച്ചയായി കഴിക്കേണ്ടി വന്നേക്കാം.
നൂതന ചികിത്സ.
LDL റിസപ്ടറുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായവരില്‍ മരുന്ന് ചികിത്സ ഫലപ്രദമാകണമെന്നില്ല. ഇക്കൂട്ടരുടെ രക്തത്തിലെ ഹാനികരമായ കൊളസ്ട്രോള്‍ നില നിയന്ത്രിക്കാന്‍ രക്തത്തില്‍ നിന്നും LDL കൊളസ്ട്രോള്‍ മാത്രം വേര്‍തിരിച്ച് കളഞ്ഞ് രക്തം ശുദ്ധീകരിക്കുന്ന ചികിത്സയായ LDL എഫറസിസ് വേണ്ടി വന്നേക്കാം. പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായ കരളിലെ LDL റിസപ്ടറുകള്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെയും ജനിതക ചികിത്സയിലൂടെയും പുന:സ്ഥാപിച്ചും കൊളസ്ട്രോള്‍ നില നിയന്ത്രിച്ചും വിധേയമാക്കാം.

Friday, December 9, 2011

മാറ്റങ്ങള്‍ എങ്ങിനെ?

®ˆÞ¢ ÉÝÏÄá ÎÄß ®K ÎçÈÞÍÞÕAÞøáæ¿ Õ{V‚ÏíAá ÉøßÎßÄßÏáIí. ÉÝÎ ÏßæÜ ·áÃBç{Þæ¿ÞM¢ÉáÄáÎÏáæ¿ ÍÞ·ÎÞÏ ÎÞxB{ᢠçºøáçOÞÝÞÃí çÎz ©øáJßøßÏáµ. ÎÞxJßÈá ÕÝß ÕÏíAáKÕøÞµÞX µÝßEÞW ÕcµíÄßÏáæ¿ÏᢠØíÅÞÉÈJßæaÏᢠ¦çøÞ·cµøÎÞÏ Õ{V‚ÏíAá ÄáÃçϵÞX ØÞÇßAá¢. µß¿Îrø¢ ÈßùEáÈßWAáK ¦ÇáÈßµÏá·JßW ÉáÄßÏ ¥ùßÕáµ{ᢠØÞÎVÅcB{ᢠØbÞ¢ÖàµøßAÞæÄ Éß¿ß‚áÈßWAÞÈÞÕ߈.

ÎÞxæJ ÉÜøᢠآÖÏçJÞæ¿ÏÞÕᢠµÞÃáµ. ÈßÜÕßÜáU ØìµøcBZ È×í¿ÎÞÕáçÎÞ ®K ÍàÄßÏÞÃí §ÄßÈ¿ßØíÅÞÈ¢. ØìµøcBZ È×í¿æM¿ßˆ, ÉáÄßÏ ØìµøcBZ µâ¿ß ÜÍcÎ޵ᢠ®Ká çÌÞÇcæM¿áJßÏÞW ÎÞxæJ ØbàµøßAÞX ÎßAÕøᢠÄÏÞùÞµá¢. Éçf §Äí ¯æù dÉÏÞØÎáU ç¼ÞÜßÏÞæÃKᢠ³VAÞ¢. ¦Æc¢ ØbÏ¢ ÎÈTßÜÞAáµ, ¥ÄßÈá çÖ×¢ ¥ÈcV ÈæN ÎÈTßÜÞAáK ÈßÜ èµÕøáJáµ ®K øàÄßÏ޵ᢠdÉÞçÏÞ·ßµ¢. ÈÞ¢ ÎáçKÞGá ÕÏíAáK ¦ÖÏ¢ çµÝíÕßAÞøçaæÄK çÄÞKÜá{ÕÞAßÏÞW µÞøcBZ ®{áMÎÞµá¢. ÈÞ¢ ®æLCßÜᢠ¥¿ßç‚WMßAáµÏÞæÃKí ¥ÏÞZAá çÄÞKßçMÞÏÞW ÈNáæ¿ dÉÏy¢ ÕcVÅÎÞµÞ¢. ÎÞx¢ ÕÝßÏáIÞµáK ·áÃBç{Þæ¿ÞM¢ æºùá çÆÞ×æÎæL CßÜáÎáæICßW ¥ÄᢠØâºßMßAáKÄá ÈNáæ¿ ÕßÖbÞØcÄ ÕVÇßMßAá¢.

ËÜæJMxß ÕcµíÄÎÞÏ ÇÞøÃçÏÞæ¿ ÎÞdÄçÎ ÎÞxBZAá dÖÎßAÞÕâ. Õøá¢ÕøÞÏíµµæ{Aáùß‚á Ȉ çÌÞÇÎáIÞÕâ. ÎÞx¢ ÕøáJÞæÎK ¦v ÕßÖbÞØÕᢠçÕâ. 溇áKæĈޢ ØÎVMÃÌáißçÏÞæ¿ÏÞÕæG. Îßµ‚ ¦ØâdÄÃÕᢠ¦ÕÖcæÎCßW ùßØíµí ®¿áAÞÈáU ØKiÄÏᢠÎÞx
BZAÞÏß dÖÎßAáKÕVAá µâ¿ßçÏÄàøâ. æºùßÏ Äßøß‚¿ß ÕKÞW ÎÈTáοáJá ÉßXÄßøßÏøáÄí. ©rÞÙÕᢠµáæùæÏÞæA ÇàøÄÏᢠ¦ÕÖcÎÞÃí.

ÎÞxBZAá çÈÄãÄb¢ ÈWµáKÏÞZAá ÉÜ æÕˆáÕß{ßµæ{ÏᢠçÈøßç¿Iß ÕøáæÎKᢠ³VAáµ. µ{JßÈá ÉáùJßøáKá µÞÃßÏÞÏß æÕùáçÄ ÕßÎVÖß AáKÄᢠdÉÕVJÈBZAá ºáAÞX Éß¿ß‚á µáçùçMæø ÈÏß‚á Õß¼ÏJß çÜAá æµÞIáçÉÞµáKÄᢠÄàVJᢠÕcÄcØíÄÎÞÃí. ÎxáUÕV §Ká ¼àÕßAáçOÞZ, ÎÞx¢ ÕøáJÞX dÖÎßAáKÕV ºáxᢠµÞÃáK µÞøcB{ßW ¥ÄãÉíÄßçÏÞæ¿ ÎÈTáæµÞæICßÜᢠÈÞæ{ ¼àÕßAáKá. ÉáÄßÏ ÕàfÃÕᢠØbÉíÈÕᢠֵíÄÎÞÏ ¥ÍßÕÞ¾í»ÏᢠÕß¼ÏÄã×íÃÏáÎÞÕᢠÎÈTßW. ¯æù ªV¼¢ çÕI µÀßÈÞÇbÞÈÕá¢. ªV¼ÄdL¢ ÉÀß‚ÕVAùßÏÞ¢ Èâùá Áßd·ßÏßÜáU ¼ÜæJ Èâùá Áßd·ßÏßÜáU ÈàøÞÕßÏÞAÃæÎCßW ÕXçÄÞÄßW ªV¼¢ ɵVKá ÈWµÃæÎKí.

µâGÞÏ dÉÏyJßÜâæ¿ ÕøáJáK ÎÞxBZAá ØbàµÞøcÄçÏùá¢. ÎÞxJßæa ¥¢ÖBZ ØbÏ¢ Øbàµøß‚á µÞGáKÄᢠdÉÇÞÈ¢. æÄxá ÕKáçÉÞÏÞW ÄßøáJáµ, ²xÏ¿ßAí ®ˆÞ¢ æÕGßÕßÝáBÞX dÖÎßAáKÄßÈá ɵø¢ dµçÎà ÎÞxBZ È¿MÞAáµ ®KßÕ ØwVÍÞÈáØøâ dÉçÏÞ·ßAÞ¢. ¦Æc¢ ÕßÍÞÕÈ¢ æºÏíÄ ÎÞV·JßW §¿ÏíAá ÕcÄcÞØBZçÕIßÕøÞ¢. ¥Õ ÉÞ¿ßæˆK µ¿á¢Éß¿ßJ¢ çÕIÞ. ÈNáæ¿ ÎÈTßÜáU øàÄßµæ{AÞZ æ΂ÎÞÏ øàÄß ¦æøCßÜᢠÈßVçÆÖß‚ÞW ¥Äá ÄáùK ÎÈçTÞæ¿ Éøß·ÃßAáµÏá¢, ØbàµøßAÞX µÝßÏßæˆCßW ®LáæµÞæIKá ÈßVçÆÖµæÈ çÌÞicæM¿áJáµÏᢠçÕâ. ÉÜVAᢠæÄxßiÞøÃÏá{ÕÞµÞ¢, ÉÜøᢠÕßÎVÖßç‚AÞ¢. ¥æĈޢ ÎÞxBZ ÕøáJÞX ÉáùæM¿áKÕV çÉÞçµI ÕÝßÏßæÜ µˆá¢ ÎáUáÎÞÃí.

ÎÞxBZ çÕIÕV ®çMÞÝᢠ³¿ßæAÞIßøßAâ, çµÕÜ¢ dÉÕVJÈJß܈ ÎÞx¢ ¦ØâdÄâ æºç‡IÄí.¯Äá ÎÞxJßæaÏᢠ¥¿ßJù ÎçÈÞÍÞÕJßÜÞÃá ÈßÜæµÞUáKÄí. ÎÈTá ÎÞùßÏÞW ®ˆÞ¢ ÎÞùß.

Tuesday, November 29, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.
1. 2011-ല്‍ പഴക്കം 115 വര്‍ഷം
2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്
3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)
6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്​പില്‍വേകള്‍ ആവശ്യത്തിനില്ല.
7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍
8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു
9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു
14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു
16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്​പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം
17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച)
19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം)

കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.

ഭൂകമ്പ മേഖലയില്‍ പണിത അണക്കെട്ടായതിനാല്‍ ഭൂചലനമുണ്ടായാല്‍ അണക്കെട്ടില്‍ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള്‍ ചിലപ്പോള്‍ അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്‍ഷത്തില്‍ അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള്‍ വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭൂവിള്ളലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ബേബി ഡാമിനെ ഭയക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതിന്നടിയിലൂടെ വെള്ളം ചോരുന്നുണ്ട്. ഇതിന് വെറും മണ്‍കയ്യാലയുടെ ബലമേയുള്ളുവെന്ന് അന്നത്തെ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം 2006 നവംബര്‍ 13 ന് ബേബി ഡാം പരിശോധിച്ച അന്തര്‍സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ. ദിവാകരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി സമ്മര്‍ദ്ദം കുറച്ചില്ലെങ്കില്‍ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തകാഴ്ചകള്‍ എന്തൊക്കെയായിരിക്കുമെന്ന് നോക്കാം.

അണക്കെട്ട് തകരുന്നതോടെ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിമിഷങ്ങള്‍ക്കകം വെള്ളപ്പൊക്കമുണ്ടാകും.

ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്‍ഷം കനക്കുന്ന സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്‍ മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര്‍ വെള്ളം 50 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇടുക്കി അണക്കെട്ടിലേക്ക് മിനിട്ടുകള്‍ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള്‍ ഈ മര്‍ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു വരില്ല. ഇതുമൂലം ഇടുക്കിയില്‍ 15 അടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള വെള്ളത്തിന്റെ തള്ളലില്‍ ഇടുക്കി അണക്കെട്ട് തകര്‍ന്നേക്കും. ഇതിന് താഴെയായി കുളമാവ്, ചെറുതോണി, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല്‍ ഈ അണക്കെട്ടുകളെയും തകര്‍ത്തേക്കാം.

രണ്ട് അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം തള്ളുമ്പോള്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര്‍ ആലുവ നഗരങ്ങള്‍ വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നതിനാല്‍ ചാലക്കുടി ഭാഗത്തും വെള്ളം പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും വെള്ളം കയറാന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വീടുകള്‍, വ്യാപാരസ്ഥലങ്ങള്‍ ഫാക്ടറികള്‍ എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികളും പൊട്ടിപുറപ്പെടും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് ഇന്ത്യയിലെ തന്നെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് (Periyar tiger reserve) ഭീഷണിയാണ്. 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേന്ദ്രത്തിലെ 350 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവ വൈവിദ്ധ്യ ഉഷ്ണ വനതലമാണ്. (Biodiversity hot spot) വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളുമുള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള്‍ ഉള്ളതില്‍ ഒന്നാണിത്. ജലനിരപ്പ് 152 അടിയാക്കിയാല്‍ വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ 11.219 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുങ്ങും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ വെള്ളത്തിലാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും തൃശ്ശൂര്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. വന്യജീവി സംരക്ഷണ കേന്ദ്ര പ്രദേശത്ത് 1965 തരം പുഷ്പിക്കുന്ന സസ്യങ്ങളും 1440 തരം ബഹുപത്ര സസ്യങ്ങളും 525 തരം ഏകപത്രസസ്യങ്ങളുമുണ്ട്. മാത്രമല്ല, പുല്ല്, മുള എന്നിവ ഉള്‍പ്പെടുന്ന 168 ഇനം പോപ്പിയെസിയെയും. 155 ഇനം ഫാബിയെസിയെയും ഉണ്ട്. 168 ഇനം പുല്ലുകളും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. നെല്ലിപ്പാറകണ്ടം, ആനക്കുത്തിവയല്‍, കൊക്കരക്കണ്ടം എന്നീ പ്രദേശങ്ങളിലാണിത്.

കടുവ, ആന, പുള്ളിപ്പുലി, കലമാന്‍, സിംഹവാലന്‍ കുരങ്ങ്, നീര്‍നായ, നീലഗിരിലാന്‍ഗര്‍ എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്.

115 വര്‍ഷം മുമ്പ് അണക്കെട്ട് പണിതപ്പോള്‍ രൂപംകൊണ്ട തേക്കടി തടാകത്തിലെയും പരിസരങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. 1979ല്‍ ജലനിരപ്പ് 136 അടിയാക്കി തടാകത്തിലെ വെള്ളം താഴ്ന്നപ്പോള്‍ ഇവിടെ കരപ്രദേശം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികളുടെയും മറ്റും ജനവാസകേന്ദ്രമാണ്. കുളത്തുപാലം, മണ്ണാന്‍കുടി, പെരിയാര്‍കോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല്‍ എന്നിങ്ങനെ ഏഴ് തുരുത്തുകളിലായി ആയിരത്തിലധികം വീടുകളുണ്ട്. നാലായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്.

ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന തേക്കടി. ജലനിരപ്പ് ഉയര്‍ത്തിയാല്‍ വന്യജീവി സംരക്ഷണകേന്ദ്രം തന്നെ ഇല്ലാതായി തേക്കടിയുടെ പ്രസക്തി നഷ്ടപ്പെടും. തേക്കടിക്ക് തൊട്ടടുത്തുള്ള കുമളി ടൗണ്‍ഷിപ്പായി മാറിയിരിക്കുകയാണ്. ഇവിടെയാണ് വിനോദസഞ്ചാരികള്‍ തമ്പടിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില്‍ നിന്ന് ആനകളും വന്യജീവികളും പിന്‍വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രയ്ക്ക് പിന്നെ അര്‍ത്ഥമില്ലാതാകും. അങ്ങിനെ ഇന്ത്യയിലെ ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെയും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമായിരിക്കും ജലനിരപ്പ് ഉയര്‍ത്തിയാലുള്ള ഫലം.

ജലനരപ്പ് 136 അടിക്കു മുകളിലാക്കി അണക്കെട്ടു തകര്‍ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോഷ് ചെയര്‍മാനായുള്ള ദേശീയ വിദഗ്്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുകയാണ്. ഇതില്‍ നിന്ന് രക്ഷ നേടാനുള്ള പോംവഴിയെന്ന് കമ്മിറ്റി എടുത്തുപറഞ്ഞിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ത്തിയാല്‍ പെരിയാര്‍ ഇക്കോവ്യൂഹത്തിന്റെ ഭാഗമായ പുല്‍മേടുകള്‍ മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. പുല്‍മേടുകളെ ആശ്രയിച്ച് ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ആഹാരമെന്നതിനാലാണിത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. മാത്രമല്ല പുല്‍മേടുകളുടെ നാശം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ മറ്റ് ജീവികളെയും ഇത് ഈ പ്രദേശത്തുനിന്ന് അകറ്റും. ടൂറിസം പദ്ധതിക്ക് ഇത് തിരിച്ചടിയാകും.

1979-ന് ശേഷം ആദിവാസികളടക്കമുള്ള ജനവിഭാഗം പലതുരുത്തുകളിലായി ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. വെള്ളം ഉയര്‍ന്ന് ഈ പ്രദേശങ്ങള്‍ മുങ്ങിയാല്‍ ഇവര്‍ വീണ്ടും കാടുകളിലേക്ക് താമസം മാറ്റുന്നത് പരിസ്ഥിതിയെ ബാധിക്കും. ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ പരിസ്ഥിതി ആഘാത പഠനം (Environmental impact
assessment) അത്യവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് ഭയന്നാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഇവരുടെ ജീവിതത്തെയും ഇപ്പോഴത്തെ സാഹചര്യത്തെയും കുറിച്ചുള്ള പഠനവും അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുമ്പോള്‍ പദ്ധതിപ്രദേശത്ത് ജനസംഖ്യ കുറവായിരുന്നു. മാത്രമല്ല മിക്കവാറും പ്രദേശം വനവുമായിരുന്നു. അതിനാല്‍ അണക്കെട്ട് പൊട്ടിയാല്‍ തന്നെ ജീവഹാനി അധികം വരില്ല. പക്ഷെ ഇന്ന് സ്ഥിതി അതല്ല. പദ്ധതി പ്രദേശത്ത് ജനവാസം കൂടുതലാണ്. വെള്ളം ഒഴുകിയെത്താന്‍ സാദ്ധ്യതയുള്ള പെരിയാര്‍ നദിയുടെ കരപ്രദേശങ്ങളിലും ജനവാസം കൂടുതലാണ്.

അണക്കെട്ട് പണിയുമ്പോള്‍തന്നെ അത് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത നിവാരണത്തിനായി പദ്ധതി തയ്യാറാക്കാറുണ്ട്. ഇതിനായി അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അവസ്ഥ വിശകലനം (Dam break analysis) ചെയ്യും. ഇതിന്റെ വെളിച്ചത്തില്‍ പദ്ധതി പ്രദേശത്തിന്റെയും വെള്ളം പൊങ്ങാന്‍ ഇടയുള്ള സ്ഥലത്തിന്റെയും പ്രത്യേക ഭൂപടം തയ്യാറാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കും. ഓരോ മിനിട്ടിലും വെള്ളം ഒഴുകിയെത്തി, ഉയര്‍ന്നു പൊങ്ങുന്ന സ്ഥലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെനിന്ന് ആളുകളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖകളും ഇതോടപ്പമുണ്ടാകും. ഇതിനായി രക്ഷാ ടവറുകളും പുനരധിവാസകേന്ദ്രങ്ങളും സജ്ജമായിരിക്കും. പ്രാദേശിക സേനയുടെയും പട്ടാളത്തിന്റെയും സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും ദുരന്തനിവാരണ പദ്ധതി രൂപരേഖയില്‍ കാണും. പ്രത്യേക വാര്‍ത്താവിനിമയ സംവിധാനവും സജ്ജമാകും.

ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS) സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇന്ന് ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നത്. ഇതിലൂടെ ദുരന്ത ബാധിത പ്രദേശത്തിന്റെ ത്രിമാന ഭൂപടങ്ങളും ഉണ്ടാക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ദുരന്തനിവാരണത്തിനുള്ള പദ്ധതി നിലവില്‍ വന്നിട്ടില്ല. ദുരന്തനിവരാണത്തിന് പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രിമാര്‍ പറയുന്നതല്ലാതെ അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ദുരന്തനിവാരണപദ്ധതി നടപ്പാക്കി മുന്‍കരുതലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ഏതു പദ്ധതിക്കും ചെലവാക്കിയ പണം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്‍പന്തിയിലായിരുന്നു. വിജയകരമാവുന്ന പദ്ധതികള്‍ മാത്രമെ അവര്‍ ഏറ്റെടുത്തിരുന്നുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് പദ്ധതിയില്‍ നിന്ന് തുടക്കത്തില്‍ തന്നെ, ചെലവായതിന്റെ ഏഴ് ശതമാനം തുക വരുമാനമായി കിട്ടിയിരുന്നു. അണക്കെട്ടില്‍ നിന്ന് പിന്നീടിങ്ങോട്ട് 115 വര്‍ഷം കൊണ്ട് എത്ര കോടികള്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയാല്‍ ഞെട്ടലുണ്ടാകും.

60 വര്‍ഷം കഴിഞ്ഞാല്‍ അണക്കെട്ട് ഉപേക്ഷിക്കണമെന്നാണ് ചട്ടം. അപ്പോഴേക്കും നിര്‍മാണത്തിന് ചെലവായ തുകയ്ക്ക് പുറമെ വന്‍ലാഭം ഇതില്‍ നിന്ന് കൊയ്യാന്‍ കഴിയും. പക്ഷേ ആയുസ്സിന്റെ ഇരട്ടി കഴിഞ്ഞിട്ടും അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാതെ തമിഴ്‌നാട് സിമന്റ് പൂശി 'ബലപ്പെടുത്തി'ക്കൊണ്ടിരിക്കുകയാ
ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട് ഇപ്പോഴും തകരാതെ നില്‍ക്കുന്നത് ഒന്നുകില്‍ ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്, അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട്.

Sunday, October 23, 2011

നിരവധി വീടുകളില്‍ വെള്ളം കയറി

മുന്നറിയിപ്പില്ലാതെ റെഗുലേറ്റര്‍ ഷട്ടര്‍ അടച്ചു
പാവറട്ടി: ഇടിയഞ്ചിറയില്‍ റെഗുലേറ്ററിന്‍െറ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ അടച്ചു. ഇതുമൂലം തിരുനെല്ലൂരില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വ്യാഴാഴ്ച രാത്രിയാണ് ഇറിഗേഷന്‍ അധികൃതര്‍ ഷട്ടറുകള്‍ താഴ്ത്തിയത്. നിലവില്‍ വെള്ളം പോയിരുന്ന എട്ട് ഷട്ടറുകളില്‍ ഏഴെണ്ണമാണ് അടച്ചത്. ഇതുമൂലം കനാലിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ജലം പിന്നീട് തിരുനെല്ലൂരിലേക്ക് വ്യാപിക്കുകയായിരുന്നു.
മേഖലയിലെ പത്തു വീടുകളിലാണ് കാര്യമായി വെള്ളം കയറിയത്. മതിലകത്ത് റഷീദ്, രായംമരക്കാര്‍ വീട്ടില്‍ അഷറഫ്, വലിയകത്ത് മൊയ്തുണ്ണി, പള്ളത്ത് മുഹമ്മദുണ്ണി, പണിക്കവീട്ടില്‍ മുഹമ്മദുണ്ണി, ശങ്കരന്‍ കുളത്തേക്കാട്, ഇബ്രാഹിം തിരുനെല്ലൂര്‍, ആര്‍.കെ. ഹമീദ്കുട്ടി, എം.വി. സെയ്തുമുഹമ്മദ്, വി.കെ. രവി എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. മസ്ജിദ് റോഡിന് പരിസരത്തും വ്യാപകമായി വെള്ളക്കെട്ടുണ്ട്.
ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് ഇതിലെ ചില ഷട്ടറുകള്‍ ഉയര്‍ത്തി. തുടര്‍ന്നാണ് വെള്ളം കുറഞ്ഞത്. എന്നാല്‍, വെള്ളം ഇനിയും പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ല. ബദല്‍ സംവിധാനമോ വെള്ളം ഒഴുക്കിക്കളയാന്‍ മറ്റ് മാര്‍ഗമോ തേടാതെയാണ് ഇറിഗേഷന്‍ അധികൃതര്‍ ഷട്ടര്‍ അടച്ചത്. ഷട്ടറിന്‍െറ അറ്റകുറ്റപ്പണിക്കാണ് ഷട്ടര്‍ താഴ്ത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.

ഏങ്ങണ്ടിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ‘അത്യാസന്ന നില’യില്‍

വാടാനപ്പള്ളി: ചേറ്റുവ കുന്നത്തങ്ങാടി ഏങ്ങണ്ടിയൂര്‍ സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍  ശോച്യാവസ്ഥയില്‍.   വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ ആശുപത്രി ചോര്‍ന്നൊലിക്കുകയാണ്.  മരുന്ന് കേടുകൂടാതെ സൂക്ഷിക്കാന്‍ ഇടമില്ല.  
സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാല്‍ 15 വര്‍ഷമായി എം.ഇ.എസ് സെന്‍ററിന് കിഴക്ക്  നിലംപൊത്താറായ വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്‍െറ ഒരുഭാഗം മേല്‍ക്കൂര ഷീറ്റ് കൊണ്ടാണ് മറച്ചത്.  ഏതാനും നാള്‍ മുമ്പ് ഷീറ്റ് തകര്‍ത്താണ്  തേങ്ങ ഉള്ളില്‍ പതിച്ചത്. ഭാഗ്യം കൊണ്ടാണ് ജീവനക്കാരും രോഗികളും രക്ഷപ്പെട്ടത്. ചോര്‍ന്നൊലിക്കുന്നതിനാല്‍  മുകളില്‍ ടാര്‍പായ വിരിച്ചിരിക്കുകയാണ്. മരുന്ന് സൂക്ഷിക്കാനും തരമില്ല. വാടകക്കെട്ടിടത്തിലായതിനാല്‍ സര്‍ക്കാറില്‍നിന്ന് അറ്റകുറ്റപ്പണിക്ക് സഹായം ലഭിക്കാറില്ല. ഇതാണ് ശോച്യാവസ്ഥക്ക് കാരണം.
കെട്ടിടം മാറ്റാനുള്ള നടപടി തര്‍ക്കം കാരണം നീണ്ടുപോകുകയാണ്.  കെട്ടിടം മാറ്റാന്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് സമീപം സ്ഥലം കണ്ടെത്തിയിരുന്നു. ബി.എല്‍.എസ് ക്ളബിന് സമീപം സ്വകാര്യവ്യക്തി ആറര സെന്‍റ് സ്ഥലം നല്‍കുന്നതിനെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതേസമയം, കുന്നത്തങ്ങാടിയില്‍നിന്ന് ആശുപത്രി മാറ്റുന്നതിനെതിരെ നാട്ടുകാര്‍ ജനകീയ സമിതിക്ക് രൂപം നല്‍കി. വെള്ളിയാഴ്ച കൂടിയ പ്രൈമറി ഹെല്‍ത്ത് സംരക്ഷണ സമിതിക്ക് മുമ്പാകെ ആറുമാസത്തിനകം 20 സെന്‍റ് സ്ഥലം കുന്നത്തങ്ങാടി പ്രദേശത്ത് സൗജന്യമായി നല്‍കുമെന്നും ഭാരവാഹികള്‍  കത്ത് നല്‍കി. ഇത് പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രസിഡന്‍റ് ശുഭാ സുനില്‍ അറിയിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് വേലായുധന്‍ തോരന്‍വീട്ടില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ കെ.ബി. സുധ, ലസിക ടീച്ചര്‍, സതീഷ് പനക്കല്‍, അംഗം ഇ. രണദേവ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ബി. സുരേഷ് (സി.പി.എം), കെ.ആര്‍. കൃഷ്ണന്‍ (സി.പി.ഐ), സജീവ് (ബി.ജെ.പി) എന്നിവര്‍ പങ്കെടുത്തു.

പ്രതിപക്ഷ സമരം ജനപിന്തുണ നഷ്ടമാകുമെന്ന ഭയത്താല്‍ - കുഞ്ഞാലിക്കുട്ടി

ചാവക്കാട്: സര്‍ക്കാറിന്‍െറ പ്രകടനം കണ്ട് ജനപിന്തുണ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പ്രതിപക്ഷം സമരങ്ങള്‍ അഴിച്ചുവിടുന്നതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതു കൊണ്ടൊന്നും യു.ഡി.എഫ് സര്‍ക്കാര്‍ പിന്നോട്ട് പോകുന്ന പ്രശ്നമില്ല. ജനക്ഷേമകാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് തിരുവത്ര എം.എം. സിദ്ദീഖിന്‍െറ വസതിയില്‍ ചാവക്കാട് ഓണ്‍ ലൈനിന്‍െറ ലോഗോ പ്രകാശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്‍െറ നൂറുദിന കര്‍മ പരിപാടിക്ക് നല്ല ജനപിന്തുണയാണ് ലഭിച്ചത്. ഇത് പ്രതിപക്ഷത്തിന് പ്രഹരമായിട്ടുണ്ട്.
ചേറ്റുവ ടോള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കേന്ദ്ര ദേശീയപാത അതോറിറ്റിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും സമരക്കാരുമായി ചര്‍ച്ച നടത്തി പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

നാട്ടിക നിയോജകമണ്ഡലം പ്ളാസ്റ്റിക് മുക്തമാക്കും

വാടാനപ്പള്ളി:  ശുചിത്വ വര്‍ഷത്തിന്‍െറ  ഭാഗമായി നാട്ടിക നിയോജകമണ്ഡലം പ്ളാസ്റ്റിക്മുക്തമാക്കുന്നതിന് നടപടിയാരംഭിച്ചു. ഇതിന്  തളിക്കുളം ബ്ളോക്കില്‍  ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഗീതാ ഗോപി എം.എല്‍.എയെ ചെയര്‍പേഴ്സനായി സംഘടകസമിതി രൂപവത്കരിച്ചു.  
ഒരു വര്‍ഷത്തിനകം നാട്ടികയെ പ്ളാസ്റ്റിക്മുക്തമാക്കാനുള്ള  പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. വീടുകളിലെ പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കുക, കച്ചവടസ്ഥാപനങ്ങളില്‍ പ്ളാസ്റ്റിക് വില്‍ക്കാതിരിക്കുക തുടങ്ങിയവ ആദ്യപടിയായി നടത്തും. നിയോജകമണ്ഡലം കമ്മിറ്റിയും രൂപവത്കരിക്കും.  ചേര്‍പ്പ്, അന്തിക്കാട്, തളിക്കുളം ബ്ളോക്കുകളുടെ പ്രവര്‍ത്തനം കമ്മിറ്റി വീക്ഷിക്കും. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ബ്ളോക്ക്  കമ്മിറ്റികള്‍ രൂപവത്കരിക്കും. പഞ്ചായത്ത്തലത്തിലും വാര്‍ഡ്തലത്തിലും  സംഘാടകസമിതി  രൂപവത്കരിച്ച് പ്ളാസ്റ്റിക് നിരോധം  ഉറപ്പുവരുത്തും.പ്രധാന കവലകള്‍, വീടുകള്‍,സ്കൂളുകള്‍ എന്നിവിടങ്ങളില്‍  ശുചിത്വം ഉറപ്പാക്കും. മൂന്നുമാസം കൂടുമ്പോള്‍ പരിപാടികള്‍ വിശകലനം ചെയ്യും.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമ വകുപ്പുകളെ ഏകോപ്പിച്ചാണ്  പ്രവര്‍ത്തനം. ജനപ്രതിനിധികള്‍, ക്ളബ് പ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍,  മുതലായവരുടെ  സേവനവും പ്രയോജനപ്പെടുത്തും.  പ്രവര്‍ത്തനങ്ങള്‍ക്കായി  35 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നാട്ടിക മണ്ഡലത്തിന്‍െറ കീഴില്‍ മൂന്നു ബ്ളോക്കും ഒമ്പതു പഞ്ചായത്തുകളുമാണ് ഉള്ളത്.   സംഘാടക സമിതി യോഗത്തില്‍ ഗീതാഗോപി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ബ്ളോക്ക് പ്രസിഡന്‍റുമാരായ കെ. ദിലീപ് കുമാര്‍ (തളിക്കുളം), ടി.ബി.ഷാജി ( അന്തിക്കാട് ), ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.ആര്‍. വിജയന്‍  (നാട്ടിക ), ബീന അജയഘോഷ് ( വലപ്പാട് ), പി.ആര്‍. സുശീല ടീച്ചര്‍  (താന്ന്യം ) ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, ചേര്‍പ്പ് ബി.ഡി.ഒ രാധാകൃഷ്ണന്‍, തളിക്കുളം ബി.ഡി.ഒ ടി.പി. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ ഇടതുഭരണം കുരങ്ങന് പൂമാല കിട്ടിയതുപോലെ -കെ. സുധാകരന്‍ എം.പി

പാവറട്ടി: കുരങ്ങന്‍െറ കൈയില്‍ പൂമാല കിട്ടിയതുപോലെയായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം സ്മാര്‍ട്ട് സിറ്റി പദ്ധതി ഇടതു സര്‍ക്കാറിന്‍െറ കൈയിലെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നുമാസം കഴിയുമ്പോഴേക്കും പദ്ധതിക്ക് തുടക്കമായെന്നും കെ. സുധാകരന്‍ എം.പി. സേവാദള്‍ മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സന്ദേശ ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖം പദ്ധതി ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ സ്മാര്‍ട്ട് സിറ്റി പദ്ധതിയും വിഴിഞ്ഞം പദ്ധതിയും ഇടതുപക്ഷ സര്‍ക്കാറിന് തുടങ്ങിയിടത്തു തന്നെ വെക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണലൂര്‍ നിയോജക മണ്ഡലം സേവാദള്‍ ചെയര്‍മാന്‍ എം.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍, ഷാജഹാന്‍ പെരുവല്ലൂര്‍, ഒ.ജെ. ഷാജന്‍, വി. വേണുഗോപാല്‍, ജിനി തറയില്‍, വര്‍ഗീസ് മാനത്തില്‍, ഹമീദ് മാളിയേക്കല്‍, എ.കെ. ഷിഹാബ്, റഷീദ് മതിലകത്ത്, സി.കെ. സിജു, ജാക്സന്‍ കണ്ടാണശേരി എന്നിവര്‍ സംസാരിച്ചു.

യോഗ്യരായ സ്വദേശികളില്ലാത്ത തസ്തികകളില്‍ മാത്രം വിദേശികളുടെ റിക്രൂട്ട്മെന്‍റ്

അബൂദബി: വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശന വ്യവസ്ഥകളടങ്ങുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജി.സി.സി തലത്തില്‍ നടപ്പാക്കും. ഒഴിവുള്ള തസ്തികകളില്‍ യോഗ്യരായ സ്വദേശികളെ ലഭ്യമാകാത്ത സാഹചര്യത്തില്‍ മാത്രമേ ഇതിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നതുള്‍പ്പെടെ നിരവധി വ്യവസ്ഥകള്‍ ഇതിലുണ്അബൂദബിയില്‍ കഴിഞ്ഞ ദിവസം നടന്ന ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ യോഗ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് വിദേശികളുടെ റിക്രൂട്ടിങിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നത്. ഇത് ജി.സി.സി രാഷ്ട്രത്തലവന്‍മാരുടെ അടുത്ത ഉച്ചകോടിയില്‍ സമര്‍പിച്ച് അംഗീകാരം വാങ്ങിയ ശേഷമാണ് നടപ്പാക്കുക. മാര്‍ഗനിര്‍ദേശ രേഖ മന്ത്രിതല സമിതി ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റിനാണ് ആദ്യം സമര്‍പിക്കുക. സെക്രട്ടേറിയറ്റ് ഇത് പരിശോധിച്ച് രാഷ്ട്രത്തലവന്‍മാരുടെ സുപ്രീം കൗണ്‍സില്‍ മുമ്പാകെ വെക്കും. സുപ്രീം കൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കുക.

യോഗ്യരായ സ്വദേശികളില്ലാത്ത തസ്തികകളില്‍ മാത്രം വിദേശികളുടെ റിക്രൂട്ട്മെന്‍റ്

ആറ് ഗള്‍ഫ് രാജ്യങ്ങളിലെയും സ്വദേശികള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദേശ രേഖ തയാറാക്കിയത്. അംഗരാജ്യങ്ങള്‍ ഇത് സംയുക്തമായി നടപ്പാക്കും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അംഗരാജ്യങ്ങള്‍ തമ്മിലെ സഹകരണം ശക്തിപ്പെടുത്തുകയും തൊഴില്‍ മേഖലയിലും റിക്രൂട്ടിങ് സംബന്ധിച്ചും യോജിച്ച നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് യു.എ.ഇ തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്വദേശികളുടെ ജോലി സാധ്യത വര്‍ധിപ്പിക്കുന്ന വിധത്തില്‍ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തും. മൂല്യവര്‍ധിതവും ഉയര്‍ന്ന തോതില്‍ നിര്‍മാണാത്മകവുമായ പദ്ധതികള്‍ ആവിഷ്കരിക്കും.

ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യാ സന്തുലിതത്വവും സാമൂഹിക-സാമ്പത്തിക സുരക്ഷയും ഉറപ്പുവരുത്തേണ്ടത് വളരെ അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജനസംഖ്യയിലെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ ഗുരുതരമായ പ്രശ്നമാണ്. ഇത് സ്വദേശീ സംസ്കാരത്തെയും പൈതൃകത്തെയും ബാധിക്കുന്ന കാര്യമാണ്.അവിദഗ്ധ തൊഴിലാളികള്‍ക്ക് പകരം വിദേശത്തുനിന്ന് വിദഗ്ധ തൊഴിലാളികളെ മാത്രം കൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കും. ഇതിന്‍െറ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍ യോഗ്യതകള്‍ ഏകീകരിക്കാന്‍ തീരുമാനമുണ്ട്. വിദേശികളുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും വിവിധ സിമ്പോസിയങ്ങളില്‍ അവതരിപ്പിക്കാനും യു.എ.ഇ തൊഴില്‍ മന്ത്രി അധ്യക്ഷനായി സ്ഥിരം സമിതി രൂപവല്‍ക്കരിച്ചിട്ടുണ്ട്. സ്വദേശിവല്‍ക്കരണത്തിന് ഓരോ രാജ്യവും സ്വീകരിച്ച നടപടികളും ഇതിനായി തയാറാക്കിയ പദ്ധതികളും അബൂദബിയില്‍ ചേര്‍ന്ന യോഗം വിശദമായി അവലോകനം ചെയ്തിരുന്നു.