കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Friday, August 19, 2011

സ്‌കൂള്‍വാന്‍ ബസ്‌സ്റ്റോപ്പിലിടിച്ചു; 10 വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മയ്ക്കും പരിക്കേറ്റു

പാവറട്ടി: നിയന്ത്രണംവിട്ട സ്‌കൂള്‍വാന്‍ ബസ്‌സ്റ്റോപ്പിലിടിച്ച് പത്ത് വിദ്യാര്‍ഥികള്‍ക്കും ബസ്സ് കാത്തുനിന്ന യാത്രക്കാരിക്കും പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 8നായിരുന്നു അപകടം.

ഏനാമാവ് മേഖലയില്‍നിന്ന് ചാവക്കാട് ഐ.ഡി.സി. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവരികയായിരുന്ന കോണ്‍ട്രാക്ട് വാനാണ് ബസ്‌സ്റ്റോപ്പില്‍ ഇടിച്ചത്. ബസ്‌സ്റ്റോപ്പും സ്വകാര്യവക്തിയുടെ മതിലും പൂര്‍ണമായി തകര്‍ന്നു.
അപകടത്തില്‍ പരിക്കേറ്റ തൊയക്കാവ് പുളിച്ചാറം വീട്ടില്‍ റഫീഖിന്റെ മകള്‍ ഷംസിത (17), ഏനാമാവ് മുസ്‌ലീംവീട്ടില്‍ സിറാജുദ്ദീന്റെ മകള്‍ നിജഫാത്തിമ (6), കണ്ണോത്ത് ഏറച്ചംവീട്ടില്‍ സൈനുദ്ദിന്റെ മകള്‍ ഷിജ്‌ന (14), വെങ്കിടങ്ങ് മമ്മസ്രായില്ലത്ത് ഷാഹുല്‍ ഹമീദിന്റെ മകള്‍ സുബ്ഹാന (11), സഹോദരി ഹിസ (13), കണ്ണോത്ത് പോക്കാക്കില്ലത്ത് ഹമീദിന്റെ മകള്‍ ഹസ്‌ന (10), പെരുവല്ലൂര്‍ എറങ്ങത്തയില്‍ ഇക്ബാലിന്റെ മകള്‍ ആദ്യ (10), ഒരുമനയൂര്‍ വലിയേടത്ത് മേപ്പുറത്ത് ജാസിന്റെ മകള്‍ ഹന (8), കണ്ണോത്ത് മമ്മസ്രായില്ലത്ത് നസീറിന്റെ മകള്‍ നസ്മല്‍ (11), വെങ്കിടങ്ങ് വലിയകത്ത് കബീറിന്റെ മകള്‍ സുല്‍ഫത്ത് (11), ബസ് യാത്രക്കാരിയായ മുല്ലശ്ശേരി പിമ്പിശ്ശേരി സുരേഷിന്റെ ഭാര്യ അജിത (38) എന്നിവരെ അസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനവും ഡ്രൈവറേയും പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗവും വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ പാട്ട് മാറ്റുന്നതിനായി റിമോട്ട് പ്രവര്‍ത്തിപ്പിച്ചതുമാണ് അപകടകാരണമെന്ന് നാട്ടുകാരും വിദ്യാര്‍ഥികളും പറഞ്ഞു.