കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, September 18, 2011

വട്ടിപ്പലിശ സംഘങ്ങള്‍ തീരദേശ മേഖയില്‍ പിടിമുറുക്കുന്നു.

Hcpa\bqÀ: taJebnse ZmcnZyw apXseSp¯v h«n¸eni kwL§Ä XoctZi taJebn ]nSnapdp¡p¶p. aÂkye`yX Ipdhpaqew ]«nWnbnemb XoctZis¯ hoSpIÄ tI{µoIcn¨mWv Xangv h«n ]eni kwL§fpw {]tZi hmknIfmb h«n ]eni kwL§fpw hym]IambXv. cWvSp sN¡p eo^pIfpw kz´w t]cn hm§nb 50 cq]bpsS ap{Z]{XhpapsWvS¦n BÀ¡pw ]Ww ]enibv¡v e`n¡pw. Xangv kwL§Ä¡p ]pdsa Nne {]tZihmknIfpw h³ XpIIÄ sImŸeni¡v \ÂIn hcp¶pWvSv. BZyw sNdnb kwJyIÄ hmbv] \ÂIp¶ Xangv kwLw CXnsâ Xncn¨Shn hogvN hcp¯p¶hÀ¡v IqSpX henb XpIIÄ \ÂIn sIWnbn hogv¯pIbmWv sN¿pI. Xangv\mSv tI{µoIcn¨v {]hÀ¯n¡p¶ kwL§Ä \nch[n {Kq¸pIfmbn Xncnªvv XoctZis¯ hnhn[ taJeIfnse¯n ]Ww \ÂIpIbmWv sN¿p¶Xv. KpcphmbqÀ, Nmh¡mSv, Hcpa\bqÀ, ]p¶bqÀ¡pfw, ]p¶bqÀ, hSt¡ImSv taJeIfnemWv h«n ]eni kwL§Ä IqSpX {i² tI{µoIcn¡p¶Xv. Xangv kwL§Ä A©p e£w hsc XpI ]eni¡p \ÂIpt¼mÄ {]tZihmknIfmbhÀ 25 e£w hsc XpI ]eni¡v \ÂIp¶pWvSv. _m¦n \n¶pw hmbv] e`n¡m\pÅ \qemameIfpw \S]Sn {Ia§fpsams¡bmWv Bhiy¡msc h«n ]eni kwL§fnte¡v BIÀjn¡p¶Xn\v ]n¶nepÅXv. F¶m hmbvv]sbSp¯ XpIbpw ]IpXnbne[nIw XpI ]enibmbpw Xnc¨S¨n«pw ]ecpw ISs¡Wnbn Xs¶bmWv.


ഇടപ്പള്ളി - ഗുരുവായൂര്‍ റയില്‍ പ്പാത നിര്‍മ്മാണം ആരംഭിക്കണം.

]mhd«n: FS¸Ån KpcphmbpÀ sdbnÂth ]mX \nÀan¡Wsa¶ Bhiyw iàamhp¶p.XoctZihmknIfpsS Cu Bhiy¯n\v \mep ]XnämWvSpIfpsS ]g¡apWvSv.1992þ95 Imebfhn A¶s¯ XriqÀ Fw.]n ]n kn Nt¡mbpsS {ia^eambn 50e£w cp] A\phZn¸n¨v ChnsS sdbnÂth sse³ kÀth ]qÀ¯oIcn¨ncp¶p. 40hÀj§Ä¡v ap¼mWv sdbnÂth sse³ amÀ¡v sNbvXXv.F¶m ]o¶nSv h¶ kÀ¡mÀ Cu ]²Xn¡mbn Xm¸cyw ImWn¨nÃ. Cu sdbnÂth sse³ \S¸m¡nbm sImSp§ÃqÀ apkcokv ]Ån, ]mebqÀ ]Ån, KpcphmbqÀ t£{Xw F¶o XoÀ°mS\ tI{µ§fnte¡pÅ bm{Xmt¢iw ]cnlcn¡m³ Ignbpw .am{Xaà bm{XssZÀLyw Ipdbv¡m\pw Sqdnkw km[yXIÄ hÀ[n¸n¡m\pw Ignbpsa¶v NqWvSn¡mWn¡s¸Sp¶p. XoÀ°mS\ sdbnÂth sse\n\v thWvSn P\Iob I½nän¡v cp]w \ÂIm³ Xocpam\ambn. tbmK¯n sI kpKX³, sk{I«dn chn ]\bv¡Â, ]n F djoZv, t{Xky Ubkv, Fw sI kpIpamc³, sI BÀ _meIrjvW³, hn sI AÐpÄ JmZÀ F¶nhÀ ]s¦Sp¯p.


പുഴയോരം സംരക്ഷിക്കാത്തതില്‍ പ്രതിഷേധം

പഴുവില്‍: ചാഴൂര്‍ പഞ്ചായത്തിലെ ഹെര്‍ബര്‍ട്ട് കാനാല്‍ പുഴമുഖത്തുനിന്ന് പടിഞ്ഞാറ് സംരക്ഷണ ഭിത്തി കെട്ടി പുഴയോരം ഇടിയുന്നത് തടയണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു. മഴക്കാലത്ത് പുഴയില്‍ ഒഴുക്കിന് ശക്തി കൂടുമ്പോള്‍ പുഴയോരം ഇടിഞ്ഞ് വീടുകള്‍ക്കും പറമ്പുകള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുകയാണ്.
പുഴയോരത്തുള്ള മണ്ണുകൊണ്ടുള്ള ബണ്ട് ഇടിഞ്ഞു. വര്‍ഷക്കാലത്ത് ബണ്ട് പൊട്ടിയാല്‍ കരുവന്നൂര്‍ പുഴ ഗതിമാറിയൊഴുകും. നൂറുവീടുകളും ഏക്കറുകണക്കിനു കൃഷിയിടങ്ങളും ഇതോടെ ഇല്ലാതാകും. ഒരു വര്‍ഷം മുമ്പുവരെ രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളുടെ അനുമതിയോടെ വ്യാപകമായി പുഴയില്‍ നിന്നും മാഫിയാ സംഘത്തിന്‍െറ മണലെടുപ്പാണ് പുഴയോരം ഇടിച്ചിലിനിടയാക്കിയത്. പിന്നീട് മണലെടുപ്പുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഇത് അവസാനിപ്പിച്ചത്. അപ്പോഴേക്കും പുഴയും ഇരുകരകളും ഇല്ലാതായി.
പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാദേവിന്‍െറ വാര്‍ഡുകൂടിയാണ് പുഴയോരമിടിഞ്ഞ പ്രദേശം. എന്നാല്‍ ഇതു സംബന്ധിച്ച് പ്രസിഡന്‍േറാ അവരുടെ പാര്‍ട്ടിക്കാരോ നടപടിക്ക് മുതിര്‍ന്നിട്ടില്ളെന്ന് പരിസരവാസികള്‍ ആരോപിച്ചു.
ഭിത്തി കെട്ടി പുഴയോരം സംരക്ഷിക്കാന്‍ നിരവധി പ്രോജകടുകളുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണ്. എം.എല്‍.എ, എം.പി. എന്നിവരുടെ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയെങ്കിലും ഈ ഗൗരവമുള്ള പ്രശ്നത്തെ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും നാട്ടുകാരും പുഴയോരവാസികളും ആവശ്യപ്പെട്ടു.


പ്രാഥമികാരോഗ്യകേന്ദ്രം: സ്ഥലം മണ്ണിട്ട് നികത്തി നല്‍കാമെന്ന് ഡി.സി.സി അംഗം

ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂര്‍ ബി.എല്‍.എസ് ക്ളബിന് സമീപം പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിന് സൗജന്യമായി നല്‍കാമെന്നേറ്റ ആറര സെന്‍റ് സ്ഥലത്ത് വെള്ളക്കെട്ടുണ്ടെങ്കില്‍ മണ്ണിട്ട് നികത്തി നല്‍കാമെന്ന് ഡി.സി.സി അംഗം മനോജ് തച്ചപ്പുള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മനോജ് നല്‍കുന്ന സ്ഥലം വെള്ളക്കെട്ടുള്ളതിനാല്‍ അനുയോജ്യമല്ളെന്നും ആയുര്‍വേദ ആശുപത്രിക്ക് സമീപം പുതിയ സ്ഥലം കണ്ടെത്തുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ശുഭാ സുനിലും വൈസ് പ്രസിഡന്‍റ് വേലായുധനുമടക്കമുള്ളവര്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് മനോജ് മറുപടി നല്‍കിയത്. സ്ഥലം കുറഞ്ഞുപോയെങ്കില്‍ സമീപം കൂടുതല്‍ നല്‍കാനും തയാറാണെന്ന് മനോജ് പറഞ്ഞു.സ്ഥലം നല്‍കാന്‍ തയാറാണെന്ന് കാണിച്ച് പഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും 71 ദിവസം കഴിഞ്ഞിട്ടും പഞ്ചായത്ത് മറുപടി നല്‍കിയില്ല. ഏങ്ങണ്ടിയൂരില്‍ ചോര്‍ന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

വിദഗ്ധസമിതി അനുയോജ്യമല്ളെന്ന് പറഞ്ഞ സ്ഥലം പിന്നീട് ഗ്രാമസഭയില്‍ ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് ഉറപ്പുനല്‍കിയിരുന്നു. വെള്ളക്കെട്ട് ഉണ്ടെന്നുപറഞ്ഞ സ്ഥലത്താണ് അങ്കണവാടി കെട്ടിടം പൂര്‍ത്തിയാകുന്നത്. ഡി.എം.ഒ അനുവദിച്ചാലും ഈ സ്ഥലത്ത് പി.എച്ച്.സി നിര്‍മിക്കുകയില്ളെന്ന് പറഞ്ഞതോടെയാണ് ആറ് യു.ഡി.എഫ് അംഗങ്ങളും പഞ്ചായത്ത് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതെന്ന്മനോജ് പറഞ്ഞു. നുണപ്രചാരണം നടത്തുന്ന ഭരണസമിതി രാജിവെക്കണം. വാര്‍ത്താസമ്മേളനത്തില്‍ സുനില്‍ പണിക്കശേരി, സജി എളാണ്ടശേരി, സുധീഷ്കുമാര്‍ പള്ളിക്കടവത്ത്, രഘുനാഥ് കൊണ്ടറപ്പശേരി എന്നിവരും പങ്കെടുത്തു.


അനധികൃത മണ്ണെണ്ണയും ഡീസലും: പ്രതി റിമാന്‍ഡില്‍

ചാവക്കാട്: അനധികൃത മണ്ണെണ്ണയും ഡീസലുമായി ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാന്‍ഡില്‍ ശനിയാഴ്ച രാത്രിയിലാണ് 450 ലിറ്റര്‍ മണ്ണെണ്ണയും 70 ലിറ്റര്‍ ഡീസലും അടങ്ങിയ കന്നാസുകളും ജീപ്പും സഹിതം എടക്കഴിയൂര്‍ വലിയകത്ത് ജാറത്തിങ്കല്‍ അനസിനെ(23) ചാവക്കാട് സി.ഐ സലീല്‍ കുമാറും അഡീഷനല്‍ എസ്.ഐ വി.ഐ സഗീറും അറസ്റ്റ് ചെയ്തത്.

സിവില്‍ സപൈ്ള മണ്ണെണ്ണ പമ്പില്‍ നിന്നാണ് സ്വകാര്യ ബസുകാര്‍ക്ക് നല്‍കാനായി അനസ് ഇവസംഭരിച്ചത്. ഇത്രയും മണ്ണെണ്ണ സൂക്ഷിക്കാനുള്ള പെര്‍മിറ്റ് പമ്പിനുണ്ടോ എന്ന അന്വേഷണത്തിനുശേഷമേ പമ്പിനെതിരെ കേസെടുക്കുകയുള്ളൂ എന്ന് എസ്.ഐ എം.സുരേന്ദ്രന്‍ പറഞ്ഞു.


ആക്രമിക്കപ്പെട്ട മല്‍സ്യത്തൊഴിലാളിയുടെ വീടിന് തീവെച്ചു

ചാവക്കാട്: വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദനമേറ്റ് ആശുപത്രിയിലായിരുന്ന മല്‍സ്യത്തൊഴിലാളിയുടെ വീടും ആക്രമിച്ചു. എടക്കഴിയൂരില്‍ കാളീടകായില്‍ റഷീദിന്‍െറ (31) വീടാണ് സാമൂഹിക വിരുദ്ധര്‍ വെള്ളിയാഴ്ച രാത്രി പത്തോടെ തീവെച്ച് നശിപ്പിച്ചത്.
വീട്ടിലുണ്ടായിരുന്ന സാധന സാമഗ്രികളെല്ലാം കത്തിനശിച്ചു. കഴിഞ്ഞദിവസം റഷീദിനെ നാലംഗസംഘം മര്‍ദിച്ചിരുന്നു. ഇദ്ദേഹം ചാവക്കാട് താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. ഇതിനിടെയാണ് വീടിന് തീവെച്ചത്. കുടുംബവും വീട്ടിലില്ലാത്തതിനാല്‍ ആളപായം ഒഴിവായി ചാവക്കാട് എസ്.ഐ എം. സുരേന്ദ്രന്‍െറ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

പൊലീസ് സ്റ്റേഷന്‍ അപകടാവസ്ഥയില്‍; പുതിയ കെട്ടിടത്തിനായി നെട്ടോട്ടം

വാടാനപ്പള്ളി: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ നിലം പൊത്താറായതോടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്വന്തമായി സ്ഥലം കണ്ടെത്താന്‍ പൊലീസ് പരക്കം പായുന്നു. ഇപ്പോള്‍ ആല്‍മാവിന് സമീപം പ്രവര്‍ത്തിക്കുന്ന കെട്ടിടം ശോച്യാവസ്ഥയിലാണ് .അന്തരിച്ച മുക്രിയകത്ത് മജീദ്ഹാജിയാണ് കെട്ടിടം വാടകക്ക് നല്‍കിയത്. സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കെട്ടിടം അറ്റകുറ്റപ്പണി നടത്താന്‍ സര്‍ക്കാറില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല . കെട്ടിടം ഇടിഞ്ഞ് വിള്ളല്‍ രൂപപ്പെട്ട് ചോര്‍ന്നൊലിക്കുകയാണ്. ഉള്ളില്‍ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണു. പെലീസുകാരുടെ തലയില്‍ കോണ്‍ക്രീറ്റ് വീണിരുന്നു. കെട്ടിടത്തിന്‍െറ പടിഞ്ഞാറ് ഭാഗത്താണ് ഏറെ ശോച്യാവസ്ഥ. കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നതിനാല്‍ പൊലീസുകാര്‍ ഭീതിയിലാണ് ഉള്ളില്‍ കഴിയുന്നത്. പുറമ്പോക്ക് ഭൂമി ലക്ഷ്യംവെച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള അന്വേഷണം. വാട്ടര്‍ ടാങ്ക് പ്രവര്‍ത്തിക്കുന്ന ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയിലെ സ്ഥലത്തും ടാങ്ക് നോക്കുകുത്തിയാണ്. പുതുകുളങ്ങര പ്രദേശത്തും സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ട്. നേരത്തെ ഗണേശമംഗലത്ത് സ്കൂളിന് സമീപവും വാടാനപ്പള്ളി വാട്ടര്‍ അതോറിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന സ്ഥലവും കിട്ടാന്‍ ശ്രമം നടത്തയിരുന്നു.അതേസമയം തീരദേശ പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് ഏങ്ങണ്ടിയൂര്‍ ബീച്ചില്‍ ഭൂമി കഴിഞ്ഞ മാസം കണ്ടെത്തി റവന്യൂ അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തി നല്‍കിയിരുന്നു.