കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 28, 2011

ഇമാം നമസ്കാരത്തിനിടെ വുളു എടുക്കാന്‍ പോയത് ജനങ്ങളില്‍ അത്ഭുതമുളവാക്കി.


aZo\: \akvImc¯n\nsS Camw Hcp an\näv \n¡q F¶p]dªp \nÀ¯nt¸mbXv aZo\ ]Ånbn \akvIcn¨psImWvSncp¶ Bbnc§fn AZv`pXhpw A¼c¸papfhm¡n. Ignª i\nbmgvN aKvcn_v \akvIcn¡pt¼mgmWv kw`hw. aZo\bnse akvPnZp¶_hnbnse Camapw JXo_pamb tUm. Aen _n³ AÐpÀdlvam³ AÂlpssZ^n aKvcn_v \akvImcw Bcw`n¨v ^mXnl Bcw`n¡p¶Xn\p sXm«pap¼v ssat{Imt^mWneqsS P\§tfmSmbn Hcp an\näv \n¡q F¶v cWvSp {]mhiyw ]dªp Xm³ [cn¨ncp¶ A_mb Agn¨ph¨v CamapIÄ¡mbn X¿mdm¡nb dqante¡p t]mbn. Camant\msSm¸w \akvImcw XpS§nb Bbnc§Ä Hcp\nanjw ]I¨pt]msb¦nepw AhÀ \akvImcw XpSÀ¶p. Camamhs« GItZiw H¶c an\nän\p tijw hpfp FSp¯p Xncn¨ph¶p \akvImcw XpScpIbpw sNbvXp. 
{]hmNIsâ Ncn{X¯nepw kam\amb kw`hw DWvSmbXmbn NqWvSn¡mWn¡s¸Sp¶p. Hcn¡Â kp_vln¡p t\XrXzw \ÂIm³ thWvSn XIv_oÀ sNmÃpIbpw DSs\ P\§tfmSp ssIsImWvSv BwKyw ImWn¨p ]ÅntbmSp sXm«pXs¶bpÅ ho«nte¡p t]mhpIbpw Xncn¨ph¶p \akvImcw XpScpIbpw sNbvXp. At±l¯nsâ apSnbnÂ\n¶p shÅw Dänhogp¶pWvSmbncp¶p. \akvImctijw {]hmNI³ ]dªp Rm³ henb Aip²n¡mc\mbncp¶p. ad¶pt]mbn, Rm³ a\pjy³ am{XamWtÃm. 


ദുബായ് തുറമുഖത്തിന് സമീപം വന്‍ തീ പിടുത്തം.

ദുബായ്: പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാന തുറമുഖമായ ജബല്‍ അലി പോര്‍ട്ടിനു സമീപത്തുള്ള വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം. ഇന്നലെ ഉച്ചക്കാണ് സംഭവം. വോണ് ഇന്റര്‍ നാഷണല്‍ എന്നാ ബെഡ് നിര്‍മ്മാണ കമ്പിനിക്കാണ് തീ പിടിച്ചത്. 160 ഓളം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ പുറത്തേക്കു ഓടിയതിനാല്‍ ആളപായമുണ്ടായില്ല.

20 ഓളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ  സിവില്‍ ഡിഫെന്‍സ് അധികൃതര്‍ തീ നിയന്ത്ര വിധേയമാക്കി. അഗ്നിബാധയുടെ കാരണം അതികൃതര്‍ അന്വേഷിച്ചു വരികയാണ്.

തൈകള്‍ വാഗ്ദാനം ചെയ്ത സ്ത്രീ പണവുമായി മുങ്ങി

വാടാനപ്പള്ളി: തേക്ക് - തെങ്ങിന്‍ തൈകളും ചെടികളും നല്‍കാമെന്ന് പറഞ്ഞ് തീരദേശത്തുനിന്ന് വ്യാപകമായി പണം തട്ടിയെടുത്ത് സ്ത്രീ മുങ്ങി. വെള്ളാനിക്കര വനിത അഗ്രികള്‍ച്ചറല്‍ ഫാമിന്‍െറ പേരിലാണ് പണം തട്ടിയത്.
ഗണേശമംഗലം പണിക്കവീട്ടില്‍ പി.പി. ജമാലില്‍നിന്ന് 2000രൂപയാണ് സ്ത്രീ തട്ടിയെടുത്തത്. കഴിഞ്ഞ പതിനൊന്നിനാണ് 45 വയസ്സ് തോന്നിക്കുന്ന സ്ത്രീ ജമാലിന്‍െറ വീട്ടിലെത്തിയത്.
താന്‍ വെള്ളാനിക്കര അഗ്രികള്‍ച്ചറല്‍ വനിത ഫാമില്‍ നിന്ന് വരികയാണെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ തൈകളും ചെടികളും വാങ്ങണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. വീട്ടുകാര്‍ വിസമ്മതിച്ചതോടെ ട്രെയ്നിങ്ങിന്‍െറ ഭാഗമായാണ് വന്നതെന്നും കുറച്ചുനാള്‍ കഴിഞ്ഞാല്‍ സ്ഥിര ജോലിയാകുമെന്നും അതിനാല്‍ സഹായിക്കണമെന്നും പറഞ്ഞതോടെ വാങ്ങാന്‍ തയാറാകുകയായിരുന്നു.
മുന്‍കൂട്ടി തുക തന്ന് ഓര്‍ഡര്‍ തന്നാല്‍ പതിനേഴിന് വാഹനത്തില്‍ തൈകള്‍ വീട്ടിലെത്തിക്കാമെന്നും പറഞ്ഞു. നല്ല ഇനം തെങ്ങിന്‍ തൈകള്‍, തേക്ക് തൈകള്‍, ജാതിക്ക, റോസ് ചെടികള്‍ എന്നിവയാണ് ഓര്‍ഡര്‍ നല്‍കിയത്.
വനിത അഗ്രികള്‍ച്ചറല്‍ ഫാമിന്‍െറ പേരിലാണ് രസീത് നല്‍കിയത്. ഇതില്‍ ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു. ജമാല്‍ 1845 രൂപയുടെ ഓര്‍ഡറാണ് നല്‍കിയത്.  ഇതനുസരിച്ച് 2000 രൂപ നല്‍കി. ബാക്കി 155 രൂപ ചോദിച്ചപ്പോള്‍ ചില്ലറയില്ളെന്നും ബാക്കി തുക സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ തരാമെന്നും  പറഞ്ഞു.
നിശ്ചിത ദിവസം കഴിഞ്ഞിട്ടും തൈകള്‍ കൊണ്ടുവരാതായപ്പോള്‍  വെള്ളാനിക്കരയില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്.
പ്രദേശത്ത് ഇത്തരത്തില്‍ വ്യാപകമായി തട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ മനസ്സിലായി. നേരത്തെയും  വാടാനപ്പള്ളി, തളിക്കുളം, ഏങ്ങണ്ടിയൂര്‍, മണലൂര്‍, അന്തിക്കാട് മേഖലകളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടന്നിരുന്നു.

ചാര്‍ജെടുത്തു

ചാവക്കാട്: ചാവക്കാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി കെ. സുദര്‍ശന്‍ ചാര്‍ജെടുത്തു.

ചാവക്കാടിന്റെ ട്രാഫിക് കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌കാരം വേണം

ചാവക്കാട്:അശാസ്ത്രീയമായ ഗതാഗതസംവിധാനത്തെ തുടര്‍ന്ന് ചാവക്കാട് നഗരം രൂക്ഷമായ ഗതാഗതക്കുരുക്കില്‍. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബൈപ്പാസുകളും പുറംറോഡുകളും ഉണ്ടായിട്ടും നഗരം മുഴുവന്‍ സമയവും വീര്‍പ്പുമുട്ടലിലാണ്. നിലവിലുള്ള ഗതാഗത സംവിധാനം പരിഷ്‌കരിക്കുകയും, പുറംറോഡില്‍ ചിലത് നഗരത്തിന്റെ ഗതാഗത സംവിധാനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത് ശാസ്ത്രീയമാക്കിയാലേ നഗരത്തിലെ യാത്രാദുരിതത്തില്‍നിന്നു മോചനം ലഭിക്കുകയുള്ളൂ. വിശാലമായ ബസ്സ്റ്റാന്‍ഡും രണ്ട് റോഡുകളില്‍നിന്നുള്ള സൗകര്യപ്രദമായ കവാടങ്ങളും ഉണ്ടായിട്ടും നഗരത്തിലെ പ്രധാനവീഥികള്‍ സദാസമയവും തിരക്കിലാണ്. ദേശീയപാത-17ലൂടെയുള്ള മുഴുവന്‍ വാഹനങ്ങളും ചാവക്കാട് നഗരംവഴി കടന്നുപോകുന്നതാണ് നഗരം നേരിടുന്ന പ്രതിസന്ധി. അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമായ ട്രാഫിക് ഐലന്റില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് യാതൊരു നിയന്ത്രണവുമില്ലാതെയാണ്. ട്രാഫിക് ഐലന്റില്‍ നിയന്ത്രണത്തിനുള്ള സിഗ്‌നല്‍ ലൈറ്റോ പോലീസ് കാവലോ ഇല്ലാത്തതാണ് വാഹനങ്ങളുടെ ഗതാഗതസംവിധാനം തെറ്റിച്ചുള്ള യാത്രയ്ക്ക് വഴിയൊരുക്കുന്നത്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡിന്റെ ഇരുവശങ്ങളിലാണ്. ഇതിനുപുറമെ ചാവക്കാട് പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നതും ഗതാഗത തടസ്സത്തിനു വഴിയൊരുക്കുന്നു. തൊട്ടടുത്ത സ്‌കൂള്‍ വിട്ടാല്‍ ഈ റോഡിലൂടെ ഗതാഗതം സാധ്യമല്ല. ഏറെനേരം കഴിഞ്ഞാലെ ഗതാഗതക്കുരുക്കഴിയുകയുള്ളൂ.

നഗരത്തില്‍ വാഹനങ്ങളും സ്ഥാപനങ്ങളും വര്‍ദ്ധിച്ചുവരുന്നതനുസരിച്ച് ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ പോലീസും നഗരസഭാധികൃതരും രംഗത്തെത്താത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്.

തിരക്കുള്ള സ്ഥലങ്ങളിലും സമയങ്ങളിലും പോലീസിനെ ഗതാഗതനിയന്ത്രണത്തിന് നിയോഗിക്കണമെന്ന ആവശ്യം ഫലപ്രദമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. നഗരത്തിന് പുറമെയുള്ള ചില റോഡുകളും ഗതാഗത സംവിധാനത്തിലുള്‍പ്പെടുത്തി ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ അധികൃതര്‍ ശ്രമിക്കേണ്ടതുണ്ട്.

സൗജന്യ ഹൃദ്രോഗനിര്‍ണയക്യാമ്പ്

ചാവക്കാട്: ലോക ഹൃദ്രോഗ ദിനത്തോടനുബന്ധിച്ച് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചാവക്കാട് മേഖലയിലെ ടെമ്പോ, ടാസ്‌കി, ഓട്ടോ, ഗുഡ്‌സ് ഓട്ടോ തൊഴിലാളികള്‍ക്കായി പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ഇ.സി.ജി. ടെസ്റ്റുകള്‍ നടത്തി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷത്തില്‍ സൗജന്യ ഹൃദ്രോഗനിര്‍ണയക്യാമ്പ് സംഘടിപ്പിക്കുന്നു. ഹൃദ്രോഗനിര്‍ണയശേഷം ടി.എം.ടി. ടെസ്റ്റും സൗജന്യ നിരക്കില്‍ ലഭ്യമാക്കും. രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് മുന്‍ഗണനാക്രമത്തില്‍ 150 പേരെ തിരഞ്ഞെടുക്കും. ഫോണ്‍: 0487 2562950, 9446648111.

സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കം കരുതിയിരിക്കുക -മത്സ്യപ്രവര്‍ത്തക സംഘം

ചാവക്കാട്:നിയമവിരുദ്ധമായ മത്സ്യബന്ധനം തടയാന്‍ എന്ന പേരില്‍ ഒരു വിഭാഗം അക്രമം അഴിച്ച്‌വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മത്സ്യപ്രവര്‍ത്തക സംഘം പറഞ്ഞു. മത്സ്യസമ്പത്ത് നശിപ്പിക്കുന്ന മത്സ്യബന്ധന രീതി തടയേണ്ടതാണെന്ന് മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ.വി. ശ്രീനിവാസന്‍ എന്നിവര്‍ പ്രസ്താവിച്ചു. നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഉണ്ടായിരിക്കെ നിയമം കയ്യിലെടുത്ത് അക്രമത്തിന്റെ മാര്‍ഗ്ഗം ഉപയോഗിച്ച് തടയാന്‍ പുറപ്പെടുന്നത് അപലപനീയമാണ്. മത്സ്യത്തൊഴിലാളികളെ വള്ളക്കാരും ബോട്ടുകാരുമായി വേര്‍തിരിച്ച് സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

പ്ലാസ്റ്റിക് കത്തിച്ചതിന്റെ പുക ശ്വസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും ശ്വാസം മുട്ടലും

വാടാനപ്പള്ളി:പ്ലാസ്റ്റിക് മാലിന്യവും പഴയ മരുന്നും കത്തിച്ചത് ശ്വസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും തലവേദനയും ശ്വാസംമുട്ടലും. ചേറ്റുവ ജി.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 12 കുട്ടികളെ ചേറ്റുവ എം.ഇ.എസ്. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒമ്പതുപേരെ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയച്ചു.

ബുധനാഴ്ച രണ്ടുമണിക്കാണ് സ്‌കൂളിനടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പ്ലാസ്റ്റിക്കും പഴയ മരുന്നും ഫര്‍ണീച്ചര്‍ അവശിഷ്ടവുമെല്ലാം കത്തിച്ചത്. കൂടുതല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ കുട്ടികളെ ക്ലാസ് മുറികളില്‍നിന്ന് പുറത്തിറക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകന്‍ ഇര്‍ഷാദ് കെ. ചേറ്റുവയുടെ നേതൃത്വത്തില്‍ കൂടുതല്‍ അസ്വസ്ഥത കാട്ടിയ വിദ്യാര്‍ത്ഥികളായ മുബഷിറ, നാജിയ, ബബിത, സഫ്‌വാന്‍, ഫര്‍സാനമോള്‍, ആരതിരാജ, സാന്ദ്രബാബു, മിസിരിയ, വിസ്മയ, മുബീന, ഷിജു, റമീഷ എന്നിവരെ ആസ്​പത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുനില്‍, അംഗങ്ങളായ സുമയ്യ സിദ്ധിഖ്, ലസിക, എ.സി. സജീവ്, വിനിത, പൊതുപ്രവര്‍ത്തകരായ എം.എ. ഹാരിസ്ബാബു, യു.കെ. പീതാംബരന്‍ എന്നിവര്‍ ആസ്​പത്രിയിലും സ്‌കൂളിലുമായെത്തി. വിവരമറിഞ്ഞ് നൂറുകണക്കിന് പേരാണ് ആസ്​പത്രിയിലെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

വീട്ടമ്മയെ തെരുവ്‌നായ കടിച്ചു

ചാവക്കാട്: വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വീട്ടമ്മയെ തെരുവ്‌നായ കടിച്ചു പരിക്കേല്പിച്ചു. കാവതിയാട്ട് ക്ഷേത്രത്തിന് സമീപം പീനോത്ത് ഷംസുദ്ദീന്റെ ഭാര്യ ആബിദ(45)യെയാണ് നായ കടിച്ചത്. വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മുതല്‍ നായ ഈ മേഖലയില്‍ പരിഭ്രാന്തി പരത്തിയിരുന്നു.