
മണലൂര്‍: കണ്ടശ്ശാംകടവ് ജലോല്‍സവ പരിപാടികള്‍ വിപുലമായി നടത്താന്‍ ജലോല്‍സവ സംഘാടക സമിതി തീരുമാനിച്ചു. തിരുവോണ ദിവസം വാടാനപ്പള്ളിയില്‍നിന്ന് കണ്ടശ്ശാംകടവിലേക്ക് ഘോഷയാത്ര, വൈകുന്നേരം ബോട്ട്‌ജെട്ടിയില്‍ സാംസ്‌കാരിക സമ്മേളനം, ഗാനമേള, തുടര്‍ന്ന് രാത്രി വര്‍ണമഴ എന്നിവയും രണ്ടോണ ദിവസം വൈകുന്നേരം കനോലിപുഴയില്‍ ചുണ്ടന്‍വള്ളങ്ങളുടെയും ഇരുട്ടുകുത്തി ചുരുളന്‍വള്ളങ്ങളെയും പങ്കെടുപ്പിച്ച് ജലോല്‍സവം, ഫേ്‌ളാട്ട് മല്‍സരം, നീന്തല്‍ മല്‍സരം, സമാപന സമ്മേളനം എന്നിവ നടത്താനാണ് തീരുമാനം. അഞ്ചുവര്‍ഷം മുടങ്ങിയ ജലോല്‍സവമാണ് ഇത്തവണ മണലൂര്‍ പഞ്ചായത്ത് യോഗം ചേര്‍ന്ന് വീണ്ടുംനടത്താന്‍ തീരുമാനിച്ചത്. പത്തുലക്ഷത്തോളം ചെലവുവരുന്ന പരിപാടിക്ക് തുക കണ്ടെത്താനും ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു.മണലൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത് അധ്യക്ഷത വഹിച്ചു. പി.എ. മാധവന്‍ എം.എല്‍.എ, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
