കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Saturday, September 3, 2011

വാടാനപ്പള്ളയിലും പൊക്കാഞ്ചേരിയിലും കടലേറ്റം; 25-ഓളം തെങ്ങുകള്‍ കടപുഴകി; എം.എല്‍.എ.യുടെ കാര്‍ സ്ത്രീകള്‍ തടഞ്ഞു

വാടാനപ്പള്ളി: വാടാനപ്പള്ളി പൊക്കാഞ്ചേരി കടപ്പുറത്ത് ശക്തമായ കടലേറ്റം 25-ഓളം തെങ്ങുകള്‍ കടപുഴകി. പൊക്കാഞ്ചേരിയില്‍ സ്വകാര്യ റിസോര്‍ട്ടിന്റെ തെക്കുഭാഗത്ത് 50 മീറ്ററോളം കര കടലടെുത്തു. റിസോര്‍ട്ടിനും സമീപത്തെ വീടിനുമിടയില്‍ കടല്‍വെള്ളം ഇരച്ചുകയറി തോട് രൂപപ്പെട്ടു. താഴ്ന്ന ഭാഗത്തുള്ള വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് കടലേറ്റം തുടങ്ങിയത്.

കടലേറ്റ ബാധിത പ്രദേശങ്ങള്‍ പി.എ. മാധവന്‍ എം.എല്‍.എ. സന്ദര്‍ശിച്ചു. വൊക്കാഞ്ചേരി ഭാഗത്ത് സ്ത്രീകള്‍ എം.എല്‍.എ.യുടെ വാഹനം തടഞ്ഞുനിര്‍ത്തി പരാതി പറഞ്ഞു. കടലേറ്റത്തില്‍നിന്ന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ എം.എല്‍.എ.യുടെ വാഹനം തടഞ്ഞത്. പ്രശ്‌നം പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.

വാടാനപ്പള്ളി ബീച്ചിലും നാട്ടുകാര്‍ എം.എല്‍.എയു.ടെ മുന്നില്‍ പരാതി പറഞ്ഞു. അധികാരികള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതാണ് പ്രശ്‌നപരിഹാരം വൈകാന്‍ കാരണമെന്ന് എം.എല്‍.എ. പറഞ്ഞു.

കഴിഞ്ഞ കടലേറ്റ സമയത്ത് മണല്‍ച്ചാക്കുകള്‍ നല്‍കാമെന്ന് കളക്ടര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതായി വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ് പറഞ്ഞു.

യൂണിഫോം വിതരണം

മുല്ലശ്ശേരി: എസ്.ബി.ടി. മുല്ലശ്ശേരി ശാഖയുടെ സമന്വയം സോഷ്യല്‍ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ഹിന്ദു യു.പി. സ്‌കൂളില്‍ സൗജന്യ യൂണിഫോം വിതരണം സംഘടിപ്പിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഭരതന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ കുഞ്ഞാപ്പു യൂണിഫോം വിതരണോദ്ഘാടനം നടത്തി. എസ്.ബി.ടി. എജിഎം കൃഷ്ണദാസ് പദ്ധതി വിശദീകരണം നടത്തി. ഉഷ വേണു, കെ. വേണുഗോപാല്‍, പി.ആര്‍. സുനില്‍കുമാര്‍, സതീദേവി വിജയരാഘവന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

മഴയില്‍ വീട് തകര്‍ന്നുവീണു; പിഞ്ചു കുഞ്ഞടക്കം നാലുപേര്‍ അല്ഭുതകരമായി രക്ഷപ്പെട്ടു

വാടാനപ്പള്ളി:തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനുള്‍പ്പെടെ നാലുപേര്‍ അല്ഭുതകരമായി രക്ഷപ്പെട്ടു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി കിഴക്ക് ചിറയത്ത് ജോസ്, ഭാര്യ റോസിലി, ഇവരുടെ മകള്‍ ഷെല്‍വിയുടെ രണ്ടുവയസ്സുള്ള മകന്‍ ആദിത്ത്, മറ്റൊരു മകള്‍ ഷില്‍വിയുടെ മകള്‍ ആല്‍ഫി (7) എന്നിവരാണ് രക്ഷപ്പെട്ടത്. ആദിത്തിനെ തകര്‍ന്ന വീടിനടിയില്‍നിന്ന് വീട്ടുകാരും സമീപവാസികളും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് വീട് തകര്‍ന്നത്. നാലുപേരും വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ആദിത്ത് ഒഴികെയുള്ളവര്‍ വീട് തകര്‍ന്നു വീഴുന്നതിനിടെ പുറത്തുകടന്നു.

കടല്‍ക്ഷോഭം; വീടുകളും ടെറസ്സ് കെട്ടിടവും തകര്‍ന്നു

ചേറ്റുവ:അഞ്ചങ്ങാടി പോത്തുംകടവ് ഭാഗത്ത് ചിന്നക്കല്‍ മുഹമ്മദ്‌മോന്റെ വീട് പൂര്‍ണമായി തകര്‍ന്നു. പുഴങ്ങര അബ്ദുറഹിമാന്റെ രണ്ട് ടെറസ്സ് കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ഇവരുടെ നിരവധി തെങ്ങുകളും സ്ഥലവും കടലെടുത്തു. ആനാംകാവില്‍ പൂവി പനക്കല്‍ നാരായണന്‍, വലിയകത്ത് അസീസ്, ചാലില്‍ തൂമ്പന്‍ മൊയ്തുണ്ണിയുടെ ഭാര്യ പാത്തുമ്മു കാര്യാട്ട്, റുക്കിയ അമ്പലത്തുവീട്ടില്‍, ആമിന എന്നിവരുടെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്.

ആനന്തവാടി വളവില്‍ ശക്തിയായ തിരമാലയില്‍ കാറ്റാടിത്തൈകള്‍ നശിച്ചു. മൂന്ന് പള്ളികളും ഒരു ക്ഷേത്രവും കടലാക്രമണ ഭീഷണിയിലാണ്.

അഞ്ചങ്ങാടി വളവില്‍ 25 വര്‍ഷമായി തകര്‍ന്ന കടല്‍ഭിത്തികള്‍ പുതുക്കിപ്പണിയാന്‍ നടപടി ആയിട്ടില്ല. കടല്‍ഭിത്തി നിര്‍മിച്ചില്ലെങ്കില്‍ ചേറ്റുവ അഴിമുഖത്തുനിന്നുള്ള തുറമുഖം റോഡും മുനക്കക്കടവുമുതല്‍ ബ്ലാങ്ങാട് വരെയുള്ള അഹമ്മദ് കുരിക്കള്‍ റോഡും കടലെടുത്ത് പോകുന്ന സ്ഥിതിയിലാണ്.

Wednesday, August 31, 2011

കുഞ്ഞിന്റെ ആഭരണം കവര്‍ന്ന കൈനോട്ടക്കാരി അറസ്റ്റില്‍

ചാവക്കാട്:വീടിനകത്ത് ഉറക്കിക്കിടത്തിയ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ഒരുപവന്റെ സ്വര്‍ണ്ണ അരഞ്ഞാണം കവര്‍ന്ന കൈനോട്ടക്കാരിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

കോഴിക്കോട് കായാലം ചെമ്മലിശ്ശേരി വീട്ടില്‍ ശങ്കരന്റെ ഭാര്യ കുമാരി(54)യെയാണ് ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ സഞ്ചിയില്‍നിന്ന് സ്വര്‍ണ്ണഅരഞ്ഞാണം കണ്ടെടുത്തു. മുനയ്ക്കക്കടവ് പൊറ്റയില്‍ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സലീമിന്റെ ഭാര്യ നദീറയും നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞ് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. കൈനോക്കാമെന്ന് പറഞ്ഞ് ഉമ്മറത്ത് കയറിയിരുന്ന കുമാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നദീറ അടുത്തവീട്ടില്‍നിന്ന് ആളെ വിളിച്ചുവരുത്തുമ്പോഴേക്കും കുമാരി അപ്രത്യക്ഷമായിരുന്നു. കുഞ്ഞിന്റെ അരഞ്ഞാണവും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തി കുമാരിയെ പിടികൂടി പോലീസില്‍ ഏല്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Sunday, August 28, 2011

ചുഴലിക്കാറ്റ് മൂലം പുഴയിലെ ജലനിരപ്പുയര്‍ന്ന സംഭവം: റവന്യൂസംഘം സ്ഥലം സന്ദര്‍ശിച്ചു

പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട്-കൂരിക്കാട് പുഴയില്‍ ചുഴലിക്കാറ്റു മൂലം വെള്ളം ഉയര്‍ന്നുപൊങ്ങുകയും മുല്ലശ്ശേരി ഇടിയഞ്ചിറയില്‍ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടാവുകയും ചെയ്ത സംഭവം ആര്‍.ഡി.ഒ.യുടെ നേതൃത്വത്തിലുള്ള സംഘമെത്തി അന്വേഷണം നടത്തി. ശക്തമായ കാറ്റിനെ തുടര്‍ന്ന് പള്ളത്ത് മംഗലത്ത് വീട്ടില്‍ മുഹമ്മദ്, കറുംകൊള്ളി ഹസ്സന്‍, മുള്ളത്ത് രഘുത്തമന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. ആര്‍ഡിഒ എം. അനില്‍കുമാര്‍, ചാവക്കാട് അസി. തഹസില്‍ദാര്‍ കെ. സുധാകരന്‍, വില്ലേജ് ഓഫീസര്‍മാരായ നീലകണ്ഠന്‍ നമ്പൂതിരി, ജോസഫ് ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല കുഞ്ഞാപ്പു, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഭരതന്‍, ബ്ലോക്കംഗം ഉഷാ വേണു, പഞ്ചായത്തംഗം സി.എ. ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എന്‍.കെ. പ്രീതി, എന്‍.കെ. ദേവദാസ്, രവി പനയ്ക്കല്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു

പാവറട്ടി: ബസ് യാത്രക്കിടെ മൂന്ന് പവന്‍െറ മാല നഷ്ടപ്പെട്ടു. മുല്ലശ്ശേരി പഞ്ചായത്തിലെ എല്‍.ഡി ക്ളര്‍ക്ക് മുക്കാട്ടുകര സ്വദേശി സിന്ധുവിന്‍െറ മാലയാണ് കവര്‍ന്നത്. വെങ്കിടങ്ങില്‍ നിന്ന് മുല്ലശ്ശേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. പാവറട്ടി പൊലീസില്‍ പരാതി നല്‍കി.


പെരിങ്ങാട് ചുഴലിക്കാറ്റ്

പെരിങ്ങാട്: ചുഴലിക്കാറ്റിനെ തുടര്‍ന്ന് പെരിങ്ങാട് കൂരിക്കാട് പുഴയില്‍ ജലനിരപ്പ് പത്തടിയോളം ഉയര്‍ന്നു. ഇടിയഞ്ചിറ മേഖലയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. C¶se sshIo«v GtgmsSbmWv kw`hw. shÅw DbÀ¶phcp¶Xp IWvSv \m«pImÀ ]cn{`m´cmbn.

മുല്ലശ്ശേരി തിരുനെല്ലൂര്‍ പറപ്പുള്ളി ഹസന്‍, മംഗലത്ത് മുഹമ്മദ്കുട്ടി എന്നിവരുടെ വീടുകള്‍ ചുഴലിക്കാറ്റില്‍ നശിച്ചു.

ഏനാമാക്കല്‍ ജലോത്സവം മൂന്നോണനാളില്‍

ഏനാമാവ്: ഏനാമാക്കല്‍ ബോട്ട് ക്ലബ്ബിന്റെ ആറാമത് ജലോത്സവം മൂന്നോണനാളില്‍ ഏനാമാവ് കടവ് കായലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 20 ഓളം വള്ളങ്ങള്‍ ജലോത്സവത്തില്‍ മാറ്റുരയ്ക്കും. സപ്തംബര്‍ നാലിന് രാവിലെ 10ന് ബോട്ട് ക്ലബ്ബ് രക്ഷാധികാരി കെ.ബി. ബോസ് പതാക ഉയര്‍ത്തുന്നതോടെ ജലോത്സവത്തിന് തുടക്കമാക്കും. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറും. ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2ന് പി.എ. മാധവന്‍ എംഎല്‍എ നിര്‍വഹിക്കും. പാവറട്ടി എസ്‌ഐ പി.വി. രാധാകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിക്കും.

ആലപ്പുഴ നെഹ്രു ട്രോഫി വള്ളംകളിയില്‍ ജേതാവായ ദേവദാസ് ചുണ്ടന്‍വള്ളത്തിനുവേണ്ടി തുഴയെറിഞ്ഞ വെങ്കിടങ്ങ് പഞ്ചായത്തിലെ തുഴച്ചില്‍ക്കാരെ ഉപഹാരം നല്‍കി ആദരിക്കും. പത്രസമ്മേളനത്തില്‍ ബോട്ട് ക്ലബ്ബ് ഭാരവാഹികളായ കെ.വി. ബിനേഷ്, വി.ജി. മണി, ആര്‍.എം. റിയാസ്, ടി.എന്‍. ഷൈജു, കെ.പി. മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.