Thursday, September 15, 2011
മെഡിക്കല്‍ കോളേജ് ആസ്‌പത്രി മോര്‍ച്ചറിയിലെ മൃതദേഹത്തില്‍ എലി കടിച്ച പാടുകള്‍
Wednesday, September 14, 2011
മഴയിലും കാറ്റിലും വെങ്കിടങ്ങ്, മുല്ലശ്ശേരി മേഖലകളില്‍ നാശം

വിളവെടുപ്പുത്സവം ആവേശമായി
ബ്ളോക്ക് പ്രസിഡന്‍റ് ടി.ബി. ഷാജി, താന്ന്യം പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. സുശീലടീച്ചര്‍, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് മണി ശശി,താന്ന്യം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.ആര്‍. മുരളിധരന്‍, ബ്ളോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ജെ. ജയ്മോന്‍, രാമദാസ് തുടങ്ങിയവരും കൊയ്യാനുണ്ടായിരുന്നു.
ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതികള്‍ വലയില്‍
ഞായറാഴ്ച പുലര്‍ച്ചെയാണ് അരിമ്പൂര്‍ നാലാംകല്ല് ആശുപത്രിക്ക് സമീപം റോഡരികിലെ മാവിന്‍ചുവട്ടില്‍ മുത്താരംകുന്ന് നിഖിലിന്‍െറ മൃതദേഹം രക്തത്തില്‍ മുങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഇടിച്ച വാഹനത്തിലുള്ളവര്‍ നിഖിലിനെ റോഡരികിലേക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് നിഗമനം.
ജില്ലയില്‍ വ്യാപക ലഹരി വേട്ട; 22 പേര്‍ അറസ്റ്റില്‍
ഒല്ലൂര്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മരത്താക്കരയില്‍നിന്നും ഒല്ലൂരില്‍നിന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ മെഡിക്കല്‍ ഷോപ്പിലെ കവറിലാണ് ലഹരി വസ്തുക്കള്‍ ഒളിച്ചുവെച്ച് വില്‍പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Tuesday, September 13, 2011
ആയിരങ്ങള്‍ക്ക് ആവേശമായി ഏനാമാക്കാല്‍ ജലോത്സവം
സ്വയം വിമര്‍ശിച്ച് രക്ഷിതാക്കളും മക്കളും
പാവറട്ടി: ആത്മവീര്യം വീണ്ടെടുക്കാനും ദൃഢനിശ്ചയത്തോടെ മുന്നേറാനുമായി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ബോധവത്കരണ ക്ളാസ് നല്‍കി.വെന്മെനാട് എം.എ.എസ്.എം. വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കുളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍.എസ്. എസ് യൂനിറ്റാണ് ക്ളാസ് സംടിപ്പിച്ചത്. മരത്തംകോട് ഓള്‍ സെയ്ന്‍റ്സ് കോളജ് പ്രിന്‍സിപ്പലും ക്ളിനിക്കല്‍ സൈക്കോളജിസ്റ്റുമായ എന്‍.വി.ആന്‍റണി ക്ളാസ് നയിച്ചു.വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കഴിവുകളും പോരായ്മകളും സ്വയം തിരിച്ചറിഞ്ഞ് പുതിയ ചുവടുവെപ്പിനു ക്ളാസ് ഉത്തേജനമായി. ജീവിതത്തിലേറ്റ തിരിച്ചടികള്‍ ഭാവിയില്‍ വിലങ്ങുതടിയാകാതിരിക്കാന്‍ ആത്മധൈര്യം വീണ്ടെടുത്ത് സ്വയം വിമര്‍ശനത്തിലൂന്നി മുന്നേറാന്‍ സാധിക്കണമെന്നും അമിതസ്വാതന്ത്ര്യവും കുറ്റപ്പെടുത്തലുമല്ല പ്രോത്സാഹനവും നല്ല പഠനാന്തരീക്ഷവുമാണ് വിദ്യാര്‍ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതെന്നും എന്‍. വി. ആന്‍റണി അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ കെ. ആര്‍. നസീബുല്ല അധ്യക്ഷത വഹിച്ചു. എന്‍. എസ്. എസ് പ്രോഗ്രാം ഓഫിസര്‍ വിപിന്‍ വി. വര്‍ഗീസ്, അധ്യാപകരായ കെ.പ്രസന്ന, പി. ജെ. പട്രീഷ്യ, ലിജി ജോര്‍ജ്, പി. ജോഫി ജോസ്, അനില്‍ കെ. പാപ്പച്ചന്‍, സി. ബി. കനകലത, മേരി .കെ. സേവ്യര്‍, എന്നിവര്‍ സംസാരിച്ചു.
Monday, September 12, 2011
ബൈക്ക് യാത്രികന് ആക്രമത്തില്‍ പരിക്കേറ്റു.
Ignª Znhkw cm{Xn H³]tXmsS G§WvSnbpÀ th«s¡mcp aI³ t£{X IShn h¨mWv kw`hw. tPmen kw_Ôamb Imcy¯n\v ChnsSsb¯nb I]nÂZmkns\ kwLw CSn¡«sImWvSv Xe¡Sn¡pIbmbncp¶p. ss_¡n \n¶p Xmsg hoWtXmsS Ccp¼v ss]¸v sImWvSv ASn¨p ]cnt¡Â¸n¡pIbpw sNbvXp. Xe¡v kmcambn ]cnt¡ä I]nÂZmkns\ Nmh¡mSv Xmeq¡v Bip]{Xnbn {]thin¸n¨p.
ലക്ഷങ്ങള്‍ ചിലവിട്ടു സ്ഥാപിച്ച ജല സംഭരണി കാഴ്ച വസ്തുവാകുന്നു.
\nÀamWw ]qÀ¯nbm¡n 10 hÀjw ]n¶n«n«pw Pekw`cWnbpsS {]hÀ¯\w CXphsc XpS§nbn«nÃ. 7.25 e£w cp] sNehnemWv Sm¦v \nÀan¨Xv. IpSnshÅ £maw ]cnlcn¡m³ ap³ Fw.FÂ.F Fw sI t]mÄk\mWv ]²Xn¡v ap³ ssIsbSp¯Xv.
]o¨nbn \n¶pff shÅamWv Pe kw`cWnbnte¡v F¯n¡m³ Xocpam\n¨ncp¶Xv.H³]Xv tImSnbpsS cp]bmbncp¶p ]²XnbpsS BZyw hIbncp¯nb XpI. Pe kw`cWnbn \n¶v hnhn[ t]mbnâpIfnte¡pw ss]¸pIfpw Hfcnbn \n¶p Pekw`cWnbnte¡pff ss]¸pIfpw Gsd¡psd Øm]n¨XmWv.
Sunday, September 11, 2011
തൊയക്കാവ് തീരം ജലോത്സവം: ടീം ബോയ് പാടൂര്‍ ജേതാക്കളായി

തൊയക്കാവ്: കാളിമാക്കല്‍ കടവില്‍ ആയിരങ്ങള്‍ക്ക് ആവേശം പകര്‍ന്ന് തൊയക്കാവ് തീരം ജലോത്സവത്തില്‍ ടീം ബോയ് പാടൂര്‍ ജേതാക്കളായി. ബി.സി.എല്‍. ബോട്ട്ക്ലബ്ബ് നടുവില്‍ക്കര രണ്ടാംസ്ഥാനവും ന്യൂ ബ്രദേഴ്‌സ് ബോട്ട്ക്ലബ്ബ് മുപ്പട്ടിത്തറ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ചെറുവഞ്ചികളുടെ മത്സരത്തില്‍ പി.പി. സുര ഒന്നാംസ്ഥാനത്തിനും കുമാരന്‍ തൊയക്കാവ് രണ്ടാംസ്ഥാനത്തിനും അര്‍ഹമായി. നല്ല അമരക്കാരനായി ടീം ബോയ് പാടൂരിന്റെ സി.ആര്‍. മനോജിനെയും നല്ല അച്ചടക്കമുള്ള ടീമായി ബി.സി.എല്‍. നടുവില്‍ക്കരയെയും തിരഞ്ഞെടുത്തു. ഫസ്റ്റ് ലൂസേഴ്‌സ് ഫൈനലില്‍ പൗരധ്വനി ബോട്ട്ക്ലബ്ബ് മുനമ്പും സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനലില്‍ പുനര്‍ജ്ജനി ബോട്ട്ക്ലബ്ബ് കുണ്ടലിയൂരും ജേതാക്കളായി.
ജലോത്സവം പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അഡ്വ.ജോസഫ് ബാബു അധ്യക്ഷനായി. വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സത്യന്‍, ജില്ലാ പഞ്ചായത്തംഗം പി.കെ.രാജന്‍, ഡോ.പി.എസ്. ഹരിറാം, പി.എ. രമേശന്‍, ഷൈജന്‍ നമ്പനത്ത്, സുരേഷ് വെണ്ണേങ്കോട്, എം.എ.വിശ്വനാഥന്‍, പി.എസ്. ചന്ദ്രന്‍, യു.ആര്‍. വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. പാവറട്ടി എസ്.ഐ. ലിപിന്‍ സമ്മാനം വിതരണം ചെയ്തു.
