Sunday, September 18, 2011
ആക്രമിക്കപ്പെട്ട മല്‍സ്യത്തൊഴിലാളിയുടെ വീടിന് തീവെച്ചു
പൊലീസ് സ്റ്റേഷന്‍ അപകടാവസ്ഥയില്‍; പുതിയ കെട്ടിടത്തിനായി നെട്ടോട്ടം
വാടാനപ്പള്ളി: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ നിലം പൊത്താറായതോടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്വന്തമായി സ്ഥലം കണ്ടെത്താന്‍ പൊലീസ് പരക്കം പായുന്നു. ഇപ്പോള്‍ ആല്‍മാവിന് സമീപം പ്രവര്‍ത്തിക്കുന്ന കെട്ടിടം ശോച്യാവസ്ഥയിലാണ് .അന്തരിച്ച മുക്രിയകത്ത് മജീദ്ഹാജിയാണ് കെട്ടിടം വാടകക്ക് നല്‍കിയത്. സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കെട്ടിടം അറ്റകുറ്റപ്പണി നടത്താന്‍ സര്‍ക്കാറില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല . കെട്ടിടം ഇടിഞ്ഞ് വിള്ളല്‍ രൂപപ്പെട്ട് ചോര്‍ന്നൊലിക്കുകയാണ്. ഉള്ളില്‍ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണു. പെലീസുകാരുടെ തലയില്‍ കോണ്‍ക്രീറ്റ് വീണിരുന്നു. കെട്ടിടത്തിന്‍െറ പടിഞ്ഞാറ് ഭാഗത്താണ് ഏറെ ശോച്യാവസ്ഥ. കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നതിനാല്‍ പൊലീസുകാര്‍ ഭീതിയിലാണ് ഉള്ളില്‍ കഴിയുന്നത്. പുറമ്പോക്ക് ഭൂമി ലക്ഷ്യംവെച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള അന്വേഷണം. വാട്ടര്‍ ടാങ്ക് പ്രവര്‍ത്തിക്കുന്ന ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയിലെ സ്ഥലത്തും ടാങ്ക് നോക്കുകുത്തിയാണ്. പുതുകുളങ്ങര പ്രദേശത്തും സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ട്. നേരത്തെ ഗണേശമംഗലത്ത് സ്കൂളിന് സമീപവും വാടാനപ്പള്ളി വാട്ടര്‍ അതോറിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന സ്ഥലവും കിട്ടാന്‍ ശ്രമം നടത്തയിരുന്നു.അതേസമയം തീരദേശ പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് ഏങ്ങണ്ടിയൂര്‍ ബീച്ചില്‍ ഭൂമി കഴിഞ്ഞ മാസം കണ്ടെത്തി റവന്യൂ അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തി നല്‍കിയിരുന്നു.
Saturday, September 17, 2011
കാഞ്ഞാണിയില്‍ കുടി വെള്ളം പാഴാവുന്നു.
കണ്ണോത്ത് - പുല്ലഴി റോഡ് പാതി വഴിയില്‍
12 In.ao tdmUn\mbn tdmUn\mbn 3.5 tImSn cq] sNehn«ncp¶p. tImÄ NmepIÄ¡v aosX cWvSv ]me§Ä ]WnXn«pWvSv.]mhd«n, apÃtÈcn, sh¦nS§v {]tZi¯pÅhÀ¡v tdmUv bmYmÀYyambm Xriqcnse¯m³ 10IntemaoäÀ em`n¡m³ Ignbpw. XriqÀþ hmSm\¸ffn kwØm\ ]mXbnse KXmKX XSÊw ]cnlcn¡m³ Ignbpw. 7.25 tImSn cp]bmWv tdmUn\mbn A\phZn¨ncp¶Xv. sNehm¡nbXnsâ _m¡n XpI ]mgmbnt]mbn. \nÀamW¯n\mbn Cd¡nb a®n `qcn`mKw Hen¨ t]mhpIbpw NneÀ A]lcn¡pIbpw sNbvXn«pWvSv.ASnb´cambn en¦v sslth F{Xbpw thKw \nÀan¡Wsa¶mWv \m«pImcpsS Bhiyw. CXn\mbn BIvj³ Iu¬knepw cq]oIcn¨n«pWvSv.
പ്രവാസി കൂട്ടായ്മയില്‍ അന്തിക്കാട് ഹോസ്പിറ്റല്‍
മത്സ്യ തൊഴിലാളിയുടെ വീട് അഗ്നിക്കിരയാക്കി.
Thursday, September 15, 2011
ഏങ്ങണ്ടിയൂരില്‍ പ്രാഥമികാരോഗ്യ കേന്ദ്രം: പഞ്ചായത്ത് യോഗത്തില്‍ ബഹളം; ഇറങ്ങിപ്പോക്ക്
ഏതാനും മാസം മുമ്പ് മനോജ് തച്ചപ്പുള്ളിയുടെ കാര്‍ കത്തിച്ച സംഭവത്തില്‍ ഒത്തുതീര്‍പ്പിന്‍െറ ഭാഗമായി ബി.എല്‍.എസ്. ക്ളബിന് സമീപം ആറര സെന്‍റ് സ്ഥലം മനോജിന് നല്‍കിയിരുന്നു. ഈ സ്ഥലം പഞ്ചായത്തിന് സൗജന്യമായി നല്‍കാമെന്നും ഇവിടെ ആശുപത്രി നിര്‍മിക്കാന്‍ തീരുമാനമെടുക്കണമെന്നും കാണിച്ച് മനോജ് പഞ്ചായത്തിന് അപേക്ഷ നല്‍കിയിരുന്നു.
ബുധനാഴ്ച നടന്ന യോഗത്തില്‍ വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍, വെള്ളക്കെട്ടുള്ള സ്ഥലത്ത് ആശുപത്രി പണിയുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അനുമതി നല്‍കിയില്ളെന്ന് പ്രസിഡന്‍റ് ശുഭാസുനില്‍ പറഞ്ഞു. ചേറ്റുവ തെക്ക് ആയുര്‍വേദ ആശുപത്രിക്ക് സമീപം കണ്ടെത്തിയ വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മിക്കാന്‍ തീരുമാനമെടുക്കണമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പ്രീത ഇത് ചോദ്യം ചെയ്തു. തന്‍െറ വാര്‍ഡിലെ മനോജിന്‍െറ സ്ഥലത്ത് ആശുപത്രി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനമെടുക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. ഇതോടെ ബഹളമായി. പ്രീത ഇറങ്ങിപ്പോവുകയാണെന്ന് അറിയിച്ചു.
എന്നാല്‍ യു.ഡി.എഫിലെ മറ്റ് അംഗങ്ങള്‍ ഇറങ്ങിപ്പോകാന്‍ തയാറായില്ല. ഇതോടെ പ്രീതയും ഇരുന്നു. അജണ്ട കഴിയാറായപ്പോള്‍ പുറത്ത് നിന്നിരുന്ന കോണ്‍ഗ്രസ് നേതാക്കാള്‍ ഫോണില്‍ അംഗം സജീവനെ പുറത്തേക്ക് വിളിച്ച് എല്ലാവരും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇറങ്ങിപ്പോക്ക്. അജണ്ട കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ വീണ്ടും യോഗത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ പുറത്ത് മുദ്രാവാക്യം വിളിച്ചു. വി.കെ. പീതാംബരന്‍, മനോജ് തച്ചപ്പുള്ളി, എന്‍. പി. സുലൈമാന്‍ ഹാജി, അബ്ദുല്ലത്തീഫ് ഹാജി, അക്ബര്‍ ചേറ്റുവ എന്നിവര്‍ നേതൃത്വം നല്‍കി. വിവരമറിഞ്ഞ് വാടാനപ്പള്ളി എസ്.ഐ സന്ദീപിന്‍െറ നേതൃത്വത്തില്‍ പൊലീസും എത്തി.
അതേസമയം, ബി.എല്‍.എസ് ക്ളബിന് സമീപം വെള്ളക്കെട്ടുള്ള സ്ഥലത്താണ് ആശുപത്രി നിര്‍മിക്കാന്‍ പ്രീതയും ചില കോണ്‍ഗ്രസ് നേതാക്കളും പിടിവാശികാണിക്കുകയാണെന്ന് പ്രസിഡന്‍റ് ശുഭാസുനില്‍, വൈസ്പ്രസിഡന്‍റ്, വേലായുധന്‍, കെ.ബി. സുധ, സതീഷ് പനക്കല്‍, പി.കെ. ഗോപി എന്നിവര്‍ ആരോപിച്ചു.
ഇവിടെ ആശുപത്രി നിര്‍മിക്കാന്‍ ഡി.എം.ഒയുടെ അനുമതി ഇല്ല. ഡി.എം.ഒ പരിശോധിച്ചാണ് തീരുമാനമെടുത്തത്. മനോജ് നല്‍കുന്ന സ്ഥലത്ത് ഹോമിയോ ആശുപത്രി നിര്‍മിക്കുമെന്നും എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ പറഞ്ഞു.
പഞ്ചായത്തില്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ ആശുപത്രി ചേറ്റുവ കുന്നത്തങ്ങാടിയിലെ ചോര്‍ന്നൊലിക്കുന്ന വാടകകെട്ടിടത്തിലാണ്. ഇതോടെയാണ് കെട്ടിടം നിര്‍മിക്കാന്‍ സ്വന്തമായി സ്ഥലം കണ്ടെത്താന്‍ പഞ്ചായത്ത് തീരുമാനിച്ചത്. എന്നാല്‍ തുടക്കത്തിലേയുള്ള ബഹളം കെട്ടിട നിര്‍മാണത്തെ ബാധിക്കാനിടയുണ്ട്.
ഡോക്ടറുടെ മുന്നില്‍ കുഴഞ്ഞ് വീണുമരിച്ചു
രണ്ടിടത്ത് വാഹനാപകടം; നാല് പേര്‍ക്ക് പരിക്ക്
പാലത്തിന്റെ കൈവരികള്‍ക്കിടയിലും ബസ്സിനുമിടയില്‍പ്പെട്ട് ഓട്ടോറിക്ഷ തകര്‍ന്നു. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരുന്നെങ്കില്‍ ഓട്ടോറിക്ഷ അസീസും മക്കളുമടക്കം 25 അടിയോളം താഴ്ചയുള്ള കനോലി കനാലില്‍ വീഴും. ഓടിയെത്തിയ നാട്ടുകാരാണ് ഓട്ടോയിലുള്ളവരെ ആസ്പത്രിയിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ 9 നായിരുന്നു അപകടം.
രാവിലെ 6.30 ന് എറവ് ആറാംകല്ലില്‍വെച്ച് റോഡില്‍ തെന്നിവീണാണ് ബൈക്ക് യാത്രക്കാരന്‍ ടിപ്പര്‍ലോറിക്കടിയില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ മുല്ലശ്ശേരി കൊട്ടിലില്‍ സുബിനെ ഒളരിക്കര മദര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.
