പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യംചെയ്തപ്പോള്‍ മോഷണകഥകള്‍ മണിമണിയായി പറഞ്ഞു. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്‌സഞ്ചി തുറന്നുനോക്കിയപ്പോള്‍ അതില്‍ കുന്നംകുളം സി.ഐ.യുടെ വയര്‍ലെസ് സെറ്റ് കണ്ടെത്തി. പ്ലാസ്റ്റിക് സഞ്ചിയില്‍നിന്ന് മൊബൈലും 1500 രൂപയും കണ്ടെടുത്തു.
വ്യാഴാഴ്ച രാത്രിയായിരുന്നു കുന്നംകുളത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു തോമസ്സിന്റെ വയര്‍ലെസ് സെറ്റ് മോഷ്ടിച്ചത്. തൊട്ടടുത്ത രണ്ടുദിവസംമുമ്പ് ചാര്‍ജെടുത്തതായിരുന്നു സി.ഐ. ഓഫീസ് മുറ്റത്തു തന്നെയായിരുന്നു ജീപ്പ് നിര്‍ത്തിയിട്ടിരുന്നത്. പോലീസ് ജീപ്പിനുള്ളില്‍ കള്ളന്‍ കയറിയ സംഭവം നാണക്കേടായതിനാല്‍ പോലീസ് രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു.
വിജയന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ മോഷണക്കേസുകളുണ്ട്. കഴിഞ്ഞദിവസം കുന്നംകുളം ഗവ. ആസ്പത്രിയില്‍ അച്ഛന്റെ ചികിത്സയ്ക്കായി എത്തിയ പന്നിത്തടം ചിറമനേങ്ങാട് ഞാലില്‍ കുറത്തൂര്‍ രഘുവിന്റെ പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും വിജയനാണ് മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇടുക്കിയിലെ രാജക്കാട്, ശാന്തന്‍പാറ, വയനാട് അമ്പലവയല്‍, തൃത്താല എന്നീ പോലീസ് സ്റ്റേഷനുകളില്‍ വിജയനെതിരെ മോഷണക്കേസുകളുണ്ട്. 2008ല്‍ കുന്നംകുളം പോലീസ് വിജയനെ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയിരുന്നു. ഇടുക്കി സ്വദേശിയാണെങ്കിലും പട്ടാമ്പിക്കടുത്ത ആമയൂരിലാണിപ്പോള്‍ താമസം. ശനിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി.
