കാഞ്ഞാണി:കളവുപോയ കാര്‍ കണ്ടുകിട്ടിയില്ല. പോലീസ് ഉടമസ്ഥന് നല്‍കിയത് കാറിലെ വസ്തുക്കള്‍ മാത്രം. അരിമ്പൂര്‍ കാഞ്ഞിരത്തിങ്കല്‍ വര്‍ഗീസിന്റെ ഭാര്യാസഹോദരന്‍ ബിനു മാത്യുവിന്റെ കാറാണ് ജൂലായ് 9ന് അരിമ്പൂരില്‍നിന്ന് മോഷണം പോയത്. കാര്‍മോഷണവുമായി ബന്ധപ്പെട്ട് അന്നുതന്നെ പാലക്കാട് സ്വദേശി നാസറിനെ പാലക്കാട് പോലീസ് പിടികൂടിയിരുന്നു. വാഹനലോണ്‍ നല്‍കുന്ന കോയമ്പത്തൂര്‍ ആസ്ഥാനമായ സംഘമാണ് കാര്‍ കൊണ്ടുപോയതെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. ചേര്‍പ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കാര്‍മോഷണം അന്വേഷിക്കുന്നത്. അന്വേഷണം ഊര്‍ജിതമായി നടക്കാത്തതിന് കാരണം പാലക്കാട് സ്വദേശിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും കാര്‍ വായ്പ നല്‍കിയ സംഘവുമായുള്ള ബന്ധമാണെന്ന് ആരോപിച്ച് വര്‍ഗ്ഗീസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്‍നിന്ന് തെളിവെടുത്തിരുന്നു. ഇതിനിടെ മോഷണംപോയ കാര്‍ കിട്ടിയില്ലെങ്കിലും കാറിലുണ്ടായിരുന്ന വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, കാര്‍രേഖകള്‍, പാചകവാതക സിലിണ്ടര്‍ എന്നിവ പോലീസ് വിട്ടുതന്നതായി വര്‍ഗ്ഗീസ് പറഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത് ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയില്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത് കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
Friday, August 5, 2011
വൈദ്യുതിക്കമ്പി വില്ലനായി: നന്ദകൃഷ്ണന് സലിം രക്ഷകനായി; സലിമിന് മുഹമ്മദും
വാടാനപ്പള്ളി:ഷോക്കേറ്റ് പിടഞ്ഞ വിദ്യാര്‍ഥിക്ക് യുവാവ് രക്ഷകനായി. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുവാവിനും യുവാവിനെ രക്ഷിക്കുന്നതിനിടെ പിതാവിനും ഷോക്കേറ്റു. വാടാനപ്പള്ളി മൊയ്തീന്‍പള്ളിക്കു പടിഞ്ഞാറ് ഭാഗത്താണ് പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് മൂന്നുപേര്‍ക്ക് ഷോക്കേറ്റത്.
വടക്കന്‍ വീട്ടില്‍ ദിലീപിന്റെ മക്കളായ അഞ്ചു വയസ്സുകാരന്‍ നന്ദകൃഷ്ണനും എട്ടുവയസ്സുകാരന്‍ ഹരികൃഷ്ണനും സ്‌കൂളിലേക്ക് പോകുന്ന ഇടറോഡിലാണ് വൈദ്യുതിക്കമ്പി പൊട്ടിവീണുകിടന്നിരുന്നത്. റോഡരികില്‍ കിടന്ന കമ്പി കൈകൊണ്ടെടുത്ത് മാറ്റിയിടാന്‍ ശ്രമിച്ച നന്ദകിഷോര്‍ ഷോക്കേറ്റ് പിടഞ്ഞു. അപകടം മനസ്സിലാക്കിയ ഹരികൃഷ്ണന്‍ ഉറക്കെ നിലവിളിച്ചു. സമീപവാസിയായ വലിയകത്ത് സലിം (34) കരച്ചില്‍ കേട്ട് ഓടിയെത്തി. വടിയെടുത്ത് നന്ദകൃഷ്ണനെ വൈദ്യുതിക്കമ്പിയില്‍ നിന്ന് മോചിപ്പിച്ചു. ഇതിനിടയില്‍ കമ്പി സലിമിന്റെ ശരീരത്തില്‍ തട്ടി. മകന്‍ ഷോക്കേറ്റ് പിടയുന്നത് കണ്ട് സലിമിന്റെ പിതാവ് മുഹമ്മദ് ഓടിയെത്തി വടികൊണ്ടടിച്ച് സലീമിനെ രക്ഷപ്പെടുത്തി. മുഹമ്മദിനും ഇതിനിടയില്‍ ഷോക്കേറ്റു. മുഹമ്മദ് പക്ഷെ തെറിച്ചുവീണു. കല്ലില്‍ തലയിടിച്ച് മുഹമ്മദിന് പരിക്കേറ്റു. നന്ദകൃഷ്ണനെ തൃത്തല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും മുഹമ്മദിനെയും സലീമിനെയും ഏങ്ങണ്ടിയൂര്‍ എം.ഐ. ആസ്പത്രിയിലും പ്രവേശിപ്പിച്ചു. വാടാനപ്പള്ളി കദീജുമ്മ മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നന്ദകൃഷ്ണന്‍. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.

Thursday, August 4, 2011
ഓണം-റംസാന്‍ വിപണി തുറന്നു
പാവറട്ടി:മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ ഓണം-റംസാന്‍ വിപണി പെരുവല്ലൂരില്‍ മണലൂര്‍ എം.എല്‍.എ. പി.എ. മാധവന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷനായി. ഡയറക്ടര്‍മാരായ കെ.എഫ്. ലാന്‍സന്‍, അബ്ദുള്‍മനാഫ്, എം.എസ്. ദാമോദരന്‍, സെക്രട്ടറി പ്രവിത സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
Wednesday, August 3, 2011
റംസാന്‍ ക്വിസ്
പാവറട്ടി:വിശുദ്ധ റംസാന്‍ ഖുര്‍ആനിന്റെ മാസം പുണ്യത്തിന്റെയും എന്ന വിഷയത്തില്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായി റംസാന്‍ ക്വിസ് 2011 നടത്തും. മദ്രസ, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് എന്നീ വിഭാഗങ്ങളില്‍ രണ്ട് വീതമുള്ള ടീം അംഗങ്ങളാണ് പങ്കെടുക്കേണ്ടത്. ആഗസ്ത് ഏഴിന് ചാവക്കാട് സീ ഫോര്‍ഡ് അക്കാദമിയില്‍ രാവിലെ 10 നാണ് ക്വിസ് പ്രോഗ്രാം ആരംഭിക്കുക. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9745410926 എന്ന നമ്പറില്‍ ബന്ധപ്പെടുക.
രാജേഷിന്റെ സഡന്‍ ബ്രേക്ക്; സുധീറിന് ജീവിതത്തിലേക്ക് ഡബിള്‍ ബെല്‍
കാഞ്ഞാണി: രാജേഷിന്റെ കാലുകള്‍ പെട്ടെന്ന് ബ്രേക്കിലമര്‍ന്നില്ലെങ്കില്‍ സുധീര്‍ ജീവനോടെ ഇന്ന് ഉണ്ടാകുമായിരുന്നില്ല. മുഖാമുഖമെത്തിയ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ എറവ്പട്ടിയില്‍ വീട്ടില്‍ സുധീര്‍കുമാര്‍ (32) അപകടം നടന്ന് ഒരു മാസത്തിനു ശേഷമാണ് തന്റെ രക്ഷകനെ നേരിട്ട് കാണുന്നത്.
ജൂണ്‍ 25ന് രാവിലെ തിരക്കേറിയ എറവ് അഞ്ചാംകല്ല് കപ്പല്‍പള്ളി സ്റ്റോപ്പിലായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ രാജേഷ് സ്റ്റോപ്പില്‍ ആളെ കയറ്റാനായി നിര്‍ത്തിയ ബസ്സിനെ മറികടന്ന മറ്റു വാഹനങ്ങള്‍ക്കൊപ്പം സുധീറും ബൈക്ക് മുന്നോട്ടോടിച്ചു. പെട്ടെന്നാണ് മരണദൂതുമായി എതിരെയെത്തിയ സ്വകാര്യബസ്സിന്റെ പിന്‍ഭാഗം ബൈക്കില്‍ തട്ടിയത്. നീങ്ങിത്തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. ബസ്സിനടിയിലേക്ക് സുധീര്‍ വീണു.
ബസ്സ് മുന്നോട്ടെടുക്കുന്നതിനിടെ രാജേഷ് റിയര്‍വ്യൂ മിററിലൂടെ നോക്കുമ്പോള്‍ ബസ്സിനടിയില്‍ രണ്ടു കാലുകള്‍ കണ്ടു. ഒറ്റ സെക്കന്‍ഡില്‍ ബസ്സ് ചവിട്ടി നിര്‍ത്തുമ്പോള്‍ റോഡിലുരഞ്ഞ പിന്‍ചക്രങ്ങള്‍ സുധീറിന്റെ ശരീരത്തില്‍ ഉരുമിനിന്നു. രാജേഷ് ഒരു സെക്കന്‍ഡ് വൈകിയെങ്കില്‍ സുധീറിന്റെ ശരീരം ചക്രങ്ങള്‍ കയറി ചതഞ്ഞരയുമായിരുന്നു.
ഐ.ടി.സി.യുടെ ജില്ലാ ഫ്രാഞ്ചൈസിയില്‍ സെയില്‍സ് മാനേജരായ സുധീര്‍ രാവിലെ ജോലിസ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
36 ദിവസത്തെ ആസ്പത്രിജീവിതത്തിനു ശേഷം വിശ്രമിക്കുന്ന തന്നെ കാണാന്‍ എത്തിയ രക്ഷകന്‍ രാജേഷിനെ കണ്ടപ്പോള്‍ സുധീര്‍ വിങ്ങിപ്പൊട്ടി. മരണം വഴിമാറിപ്പോയ ആ ദിവസം ഇങ്ങനെ: ബൈക്കില്‍ തട്ടി നിര്‍ത്താതെ പോയ സ്വകാര്യബസ്സിനെതിരെ നാട്ടുകാരുടെ രോഷമുയര്‍ന്നു. ഇതിനിടെ സമീപവാസിയായ ഓട്ടോഡ്രൈവര്‍ കുന്നന്‍ ജോയിയും പഞ്ചായത്ത് മെമ്പര്‍ സി.പി. പോളും ചേര്‍ന്ന് ബസ്സിനടിയില്‍ നിന്നും സുധീര്‍കുമാറിനെ വലിച്ചെടുത്തു. രാവിലെ സ്‌കൂള്‍ സമയമായതിനാല്‍ അതുവഴി വന്ന വാഹനങ്ങളൊന്നും നിര്‍ത്തിയില്ല. വിധിയെ പഴിക്കാതെ ജോയ് ഓട്ടോയെടുത്തു. സഹായത്തിനായി ഒരു വഴിയാത്രക്കാരനുമായി ഒരു പാച്ചിലായിരുന്നുവെന്ന് പോള്‍ പറഞ്ഞു. അധികം വൈകാതെ അശ്വിനി ആസ്പത്രിയിലെത്തിച്ചു. സുധീര്‍കുമാറിന്റെ എട്ട് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. ശ്വാസകോശത്തിനും കേടുപറ്റി. ഇരുപത് ദിവസം അത്യാസന്നനിലയില്‍. അതിനിടെ ഒരു മേജര്‍ ഓപ്പറേഷനടക്കം ഏതാനും ശസ്ത്രക്രിയകളും നടന്നു.
ദീര്‍ഘകാലം അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി. ഉണ്ണികൃഷ്ണമേനോന്റെ മകനാണ് സുധീര്‍. ചൊവ്വാഴ്ച ഉച്ചയോടെയാണ് രാജേഷ് സുധീര്‍കുമാറിനെ കാണാനെത്തിയത്. രാജേഷിനെ അടക്കാനാകാത്ത വികാരവായേ്പാടെയാണ് ആ കുടുംബം

വരവേറ്റത്
.
Tuesday, August 2, 2011
ജലോത്സവത്തിനു വിപുലമായ ഒരുക്കങ്ങള്‍.

മണലൂര്‍: കണ്ടശ്ശാംകടവ് ജലോല്‍സവ പരിപാടികള്‍ വിപുലമായി നടത്താന്‍ ജലോല്‍സവ സംഘാടക സമിതി തീരുമാനിച്ചു. തിരുവോണ ദിവസം വാടാനപ്പള്ളിയില്‍നിന്ന് കണ്ടശ്ശാംകടവിലേക്ക് ഘോഷയാത്ര, വൈകുന്നേരം ബോട്ട്‌ജെട്ടിയില്‍ സാംസ്‌കാരിക സമ്മേളനം, ഗാനമേള, തുടര്‍ന്ന് രാത്രി വര്‍ണമഴ എന്നിവയും രണ്ടോണ ദിവസം വൈകുന്നേരം കനോലിപുഴയില്‍ ചുണ്ടന്‍വള്ളങ്ങളുടെയും ഇരുട്ടുകുത്തി ചുരുളന്‍വള്ളങ്ങളെയും പങ്കെടുപ്പിച്ച് ജലോല്‍സവം, ഫേ്‌ളാട്ട് മല്‍സരം, നീന്തല്‍ മല്‍സരം, സമാപന സമ്മേളനം എന്നിവ നടത്താനാണ് തീരുമാനം. അഞ്ചുവര്‍ഷം മുടങ്ങിയ ജലോല്‍സവമാണ് ഇത്തവണ മണലൂര്‍ പഞ്ചായത്ത് യോഗം ചേര്‍ന്ന് വീണ്ടുംനടത്താന്‍ തീരുമാനിച്ചത്. പത്തുലക്ഷത്തോളം ചെലവുവരുന്ന പരിപാടിക്ക് തുക കണ്ടെത്താനും ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു.മണലൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത് അധ്യക്ഷത വഹിച്ചു. പി.എ. മാധവന്‍ എം.എല്‍.എ, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Monday, August 1, 2011
മഴ കനത്തു കോടമുക്ക് മുങ്ങി.
വര്‍ഷക്കാലം കനത്തതോടെ കോടമുക്കിലും പരിസര പ്രദേശത്തും വെള്ളം പൊങ്ങി. ഇന്ന് (02/08/2011 ) പുലര്‍ച്ചെ തുടങ്ങിയ മഴയ്ക്ക് ഇതുവരെയും ശമനം ഉണ്ടായിട്ടില്ല.

അടുത്തകാലത്തൊന്നും ഇത്ര ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് പരിസരവാസികളും പറയുന്നു.
നായരങ്ങാടിയില്‍ നിന്നും കോടമുക്കിലേക്കുള്ള റോഡ് ഏകദേശം മുങ്ങിയ നിലയിലാണെന്നും അവിടെ നിന്നുള്ള ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
നല്ലൊരു കാലാവസ്ഥയില്‍ പരിശുദ്ധ റമദാനിനെ സ്വീകരിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് വിശ്വാസികളും നാട്ടുകാരും.
ചേറ്റുവ ടോള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച്
ചാവക്കാട്: ചേറ്റുവ ടോള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ചേറ്റുവ ടോള്‍വിരുദ്ധ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ മാര്‍ച്ച് നടത്തി.
ടി.എല്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു.
മൂന്നാംകല്ലില്‍നിന്നാരംഭിച്ച മാര്‍ച്ച് ടോള്‍ പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ഉപരോധ സമരത്തില്‍ സുലൈമാന്‍ അധ്യക്ഷനായി. സജീദ് വലിയകത്ത്, പി.കെ. ബഷീര്‍, മൊയ്‌നുദ്ദീന്‍, ഷിഹാബ് തങ്ങള്‍, റഹ്മാന്‍, പി.എ. അഷ്‌ക്കറലി, ആദം തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് ഷറഫുദ്ധീന്‍ മുനക്കക്കടവ്, സി.ഐ. എഡിസണ്‍ എന്നിവര്‍ നേതൃത്വം കെടുത്തു.

ലഹരിയുടെ ഉപയോഗം രാജ്യപുരോഗതിയെ തകര്‍ക്കുന്നു- പി.കെ. രാജന്‍
പാവറട്ടി: മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം രാജ്യത്തിന്റെ പുരോഗതിയെ തകര്‍ക്കുന്ന ശത്രുവാണെന്ന് ജില്ലാ പഞ്ചായത്തംഗം പി.കെ. രാജന്‍ പറഞ്ഞു. ഉദയം പൂവത്തുര്‍ 'മദ്യവും മയക്കുമരുന്നും മാനവരാശിക്കാപത്ത്' എന്ന തലക്കെട്ടില്‍ നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പയിനോടനുബന്ധിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യ-ലഹരി വസ്തുക്കളുടെ നിര്‍മാര്‍ജനം മത സാമൂഹിക - സാംസ്‌കാരിക സംഘടനകളുടെ പോരാട്ടം കൊണ്ട് മാത്രമെ നേടിയെടുക്കാനാവൂ. ഗ്രാമത്തിലെ കുടുംബങ്ങളെ മദ്യത്തിന്റെയും ലഹരിയുടെയും പിടിയില്‍ നിന്ന് മോചിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. ഓരോ കുടുംബവും ലഹരി മുക്ത കുടുംബമാവണമെന്നും രാജന്‍ പറഞ്ഞു. മദ്യം വിറ്റ് കിട്ടുന്ന റവന്യൂ വരുമാനം രാജ്യത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഇ.എം. മുഹമ്മദ് അമീന്‍ പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും മദ്യം തൊടില്ലെന്ന് യുവത പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ഡോ. പി.എ. സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുല്ലശേരി എ.ഇ.ഒ മദനമോഹനന്‍ രചനാ മത്സര വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. ഡോ. അബ്ദുല്ലത്തീഫ്, മുന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഷറഫുദ്ദീന്‍, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് സി.എഫ്. രാജന്‍ എന്നിവര്‍ സംസാരിച്ചു. ജന. കണ്‍വീനര്‍ ആര്‍.പി. റഷീദ് മാസ്റ്റര്‍ സ്വാഗതവും ആര്‍.പി. സിദ്ദീഖ് പാടൂര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)