കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, August 10, 2011

റെയ്ഡ് നടത്തി; പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടി

മുല്ലശ്ശേരി: ബ്ലോക്ക് ഡിവിഷനില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യാപകമായി റെയ്ഡ് നടത്തി. ബേക്കറികള്‍, ചിക്കന്‍ഷോപ്പുകള്‍, ഹോട്ടലുകള്‍, സ്റ്റേഷനറി കടകള്‍ എന്നിവയിലാണ് റെയ്ഡ് നടത്തിയത്. 49 ഓളം സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി. 18 കേന്ദ്രങ്ങളില്‍ നിയമ നടപടിയുടെ ഭാഗമായി നോട്ടീസ് നല്‍കി. 100 ഓളം ഡേറ്റ് ഇല്ലാത്ത ഭക്ഷ്യവിഭവങ്ങളുടെ പാക്കറ്റുകളും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും കണ്ടെടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍, എച്ച്.ഐ.മാരായ എന്‍.എന്‍. ബഷീര്‍, വി.ബി. കൈലാസ്, പി.സി. മനോജ്, വി.ജെ. ജോബി, ഗിരീഷ്, കെ.എ. യതിന്‍, യു.എസ്. സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, August 7, 2011

മുല്ലശ്ശേരിയില്‍ കല്ലേരിക്കുന്ന് ഇടിഞ്ഞ് വീട് തകര്‍ന്നു പാവറട്ടി മേഖലയില്‍ 200 ഓളം വീടുകളില്‍ വെള്ളം കയറി

പാവറട്ടി:പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്ന് 200ഓളം വീടുകളില്‍ വെള്ളം കയറി. തൊയക്കാവ് കാളിയാമാക്കല്‍ തങ്ങഴിപ്പാടം മേഖലയിലെ പത്ത് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മുല്ലശ്ശേരി കല്ലേരിക്കുന്ന് ഇടിഞ്ഞ് വീണ് ഒരു വീട് ഭാഗികമായി തകര്‍ന്നു.

പാവറട്ടിയില്‍ റോഡരികില്‍ കാനകളില്ലാത്തതിനാല്‍ ഗ്രാമീണ റോഡുകള്‍ വെള്ളക്കെട്ടിലായി. പലയിടത്തും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പാവറട്ടി പുതുമനശ്ശേരി മസ്ജിദ് റോഡ്, എ.കെ.ജി.റോഡ്, തിരുനെല്ലൂര്‍ റോഡ്, കുണ്ടുവകടവ് റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പാവറട്ടി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ നൂറോളം വീടുകളില്‍ വെള്ളം കയറി. വെങ്കിടങ്ങ് മുപ്പട്ടിത്തറ, തങ്ങഴിപ്പാടം, പൊതുശ്മശാനം പരിസരം എന്നിവിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. മുല്ലശ്ശേരിയില്‍ മാനിന-പറപ്പാടം റോഡരികിലെ മൂരാക്കന്‍ സദാനന്ദന്റെ വീടിന് മുകളിലേക്കാണ് ശനിയാഴ്ച രാത്രിയില്‍ കല്ലേരിക്കുന്ന് ഇടിഞ്ഞ് വീണത്. ടെറസ് വീടിന്റെ അടുക്കളഭാഗം ഭാഗികമായി തകര്‍ന്നു. വെങ്കിടങ്ങ് തങ്ങഴിപ്പാടത്തെ 10 കുടുംബങ്ങളെ വെള്ളം കയറിയതിനെത്തുടര്‍ന്ന് വെങ്കിടങ്ങ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു.

റമദാന്‍ കരീം

നാഥ! ഈ പരിശുദ്ധ റമദാന്‍ കൊണ്ട്
പരലോകത്ത് വിജയിക്കുന്നവരുടെ കൂട്ടത്തില്‍
ഞങ്ങളെയും, ഞങ്ങളുടെ ബന്ധു മിത്രാതികളെയും
നീ ഉള്‍പ്പെടുത്തെണമേ -
ആമീന്‍.

വിവാഹാശംസകള്‍

വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

വാടാനപ്പള്ളി: വീടിനുപുറത്ത് വസ്ത്രം കഴുകിയിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌കനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര കുന്നത്തൂര്‍ ജോയി (59) യാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. വസ്ത്രം കഴുകിനിന്നിരുന്ന സ്ത്രീയെ പിന്നില്‍ക്കൂടിവന്ന് ഇയാള്‍ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. വീട്ടമ്മ ബഹളം വെച്ചതോടെ ഇയാള്‍ മുഖത്തടിക്കുകയും കഴുത്ത് ഞെക്കുകയും ചെയ്തു. വീട്ടമ്മ ഇതിനിടയില്‍ ബോധരഹിതയായി. ബഹളം കേട്ട് ഓടിവന്ന സമീപവാസികള്‍ ജോയിയെ പിടികൂടി പോലീസില്‍ അറിയിക്കുകയായിരുന്നു.

പുത്തന്‍വേലിക്കര സ്വദേശിയായ ജോയി ഏതാനും വര്‍ഷം മുമ്പാണ് പൊക്കുളങ്ങരയില്‍ താമസമാക്കിയത്. ഇയാള്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ മുമ്പും ശ്രമിച്ചിട്ടുണ്ടത്രെ.

Friday, August 5, 2011

കളവുപോയ കാറില്ല, ഉടമസ്ഥന് കിട്ടിയത് കാറിലെ വസ്തുക്കള്‍

കാഞ്ഞാണി:കളവുപോയ കാര്‍ കണ്ടുകിട്ടിയില്ല. പോലീസ് ഉടമസ്ഥന് നല്‍കിയത് കാറിലെ വസ്തുക്കള്‍ മാത്രം. അരിമ്പൂര്‍ കാഞ്ഞിരത്തിങ്കല്‍ വര്‍ഗീസിന്റെ ഭാര്യാസഹോദരന്‍ ബിനു മാത്യുവിന്റെ കാറാണ് ജൂലായ് 9ന് അരിമ്പൂരില്‍നിന്ന് മോഷണം പോയത്. കാര്‍മോഷണവുമായി ബന്ധപ്പെട്ട് അന്നുതന്നെ പാലക്കാട് സ്വദേശി നാസറിനെ പാലക്കാട് പോലീസ് പിടികൂടിയിരുന്നു. വാഹനലോണ്‍ നല്‍കുന്ന കോയമ്പത്തൂര്‍ ആസ്ഥാനമായ സംഘമാണ് കാര്‍ കൊണ്ടുപോയതെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. ചേര്‍പ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കാര്‍മോഷണം അന്വേഷിക്കുന്നത്. അന്വേഷണം ഊര്‍ജിതമായി നടക്കാത്തതിന് കാരണം പാലക്കാട് സ്വദേശിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും കാര്‍ വായ്പ നല്‍കിയ സംഘവുമായുള്ള ബന്ധമാണെന്ന് ആരോപിച്ച് വര്‍ഗ്ഗീസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്‍നിന്ന് തെളിവെടുത്തിരുന്നു. ഇതിനിടെ മോഷണംപോയ കാര്‍ കിട്ടിയില്ലെങ്കിലും കാറിലുണ്ടായിരുന്ന വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, കാര്‍രേഖകള്‍, പാചകവാതക സിലിണ്ടര്‍ എന്നിവ പോലീസ് വിട്ടുതന്നതായി വര്‍ഗ്ഗീസ് പറഞ്ഞു.

വൈദ്യുതിക്കമ്പി വില്ലനായി: നന്ദകൃഷ്ണന് സലിം രക്ഷകനായി; സലിമിന് മുഹമ്മദും

വാടാനപ്പള്ളി:ഷോക്കേറ്റ് പിടഞ്ഞ വിദ്യാര്‍ഥിക്ക് യുവാവ് രക്ഷകനായി. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുവാവിനും യുവാവിനെ രക്ഷിക്കുന്നതിനിടെ പിതാവിനും ഷോക്കേറ്റു. വാടാനപ്പള്ളി മൊയ്തീന്‍പള്ളിക്കു പടിഞ്ഞാറ് ഭാഗത്താണ് പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് മൂന്നുപേര്‍ക്ക് ഷോക്കേറ്റത്.

വടക്കന്‍ വീട്ടില്‍ ദിലീപിന്റെ മക്കളായ അഞ്ചു വയസ്സുകാരന്‍ നന്ദകൃഷ്ണനും എട്ടുവയസ്സുകാരന്‍ ഹരികൃഷ്ണനും സ്‌കൂളിലേക്ക് പോകുന്ന ഇടറോഡിലാണ് വൈദ്യുതിക്കമ്പി പൊട്ടിവീണുകിടന്നിരുന്നത്. റോഡരികില്‍ കിടന്ന കമ്പി കൈകൊണ്ടെടുത്ത് മാറ്റിയിടാന്‍ ശ്രമിച്ച നന്ദകിഷോര്‍ ഷോക്കേറ്റ് പിടഞ്ഞു. അപകടം മനസ്സിലാക്കിയ ഹരികൃഷ്ണന്‍ ഉറക്കെ നിലവിളിച്ചു. സമീപവാസിയായ വലിയകത്ത് സലിം (34) കരച്ചില്‍ കേട്ട് ഓടിയെത്തി. വടിയെടുത്ത് നന്ദകൃഷ്ണനെ വൈദ്യുതിക്കമ്പിയില്‍ നിന്ന് മോചിപ്പിച്ചു. ഇതിനിടയില്‍ കമ്പി സലിമിന്റെ ശരീരത്തില്‍ തട്ടി. മകന്‍ ഷോക്കേറ്റ് പിടയുന്നത് കണ്ട് സലിമിന്റെ പിതാവ് മുഹമ്മദ് ഓടിയെത്തി വടികൊണ്ടടിച്ച് സലീമിനെ രക്ഷപ്പെടുത്തി. മുഹമ്മദിനും ഇതിനിടയില്‍ ഷോക്കേറ്റു. മുഹമ്മദ് പക്ഷെ തെറിച്ചുവീണു. കല്ലില്‍ തലയിടിച്ച് മുഹമ്മദിന് പരിക്കേറ്റു. നന്ദകൃഷ്ണനെ തൃത്തല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും മുഹമ്മദിനെയും സലീമിനെയും ഏങ്ങണ്ടിയൂര്‍ എം.ഐ. ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. വാടാനപ്പള്ളി കദീജുമ്മ മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നന്ദകൃഷ്ണന്‍. വ്യാഴാഴ്ച രാവിലെ
ഒമ്പതരയോടെയാണ് സംഭവം.

Thursday, August 4, 2011

ഓണം-റംസാന്‍ വിപണി തുറന്നു

പാവറട്ടി:മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ ഓണം-റംസാന്‍ വിപണി പെരുവല്ലൂരില്‍ മണലൂര്‍ എം.എല്‍.എ. പി.എ. മാധവന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷനായി. ഡയറക്ടര്‍മാരായ കെ.എഫ്. ലാന്‍സന്‍, അബ്ദുള്‍മനാഫ്, എം.എസ്. ദാമോദരന്‍, സെക്രട്ടറി പ്രവിത സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Wednesday, August 3, 2011

റംസാന്‍ ക്വിസ്

പാവറട്ടി:വിശുദ്ധ റംസാന്‍ ഖുര്‍ആനിന്റെ മാസം പുണ്യത്തിന്റെയും എന്ന വിഷയത്തില്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായി റംസാന്‍ ക്വിസ് 2011 നടത്തും. മദ്രസ, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് എന്നീ വിഭാഗങ്ങളില്‍ രണ്ട് വീതമുള്ള ടീം അംഗങ്ങളാണ് പങ്കെടുക്കേണ്ടത്. ആഗസ്ത് ഏഴിന് ചാവക്കാട് സീ ഫോര്‍ഡ് അക്കാദമിയില്‍ രാവിലെ 10 നാണ് ക്വിസ് പ്രോഗ്രാം ആരംഭിക്കുക. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9745410926 എന്ന നമ്പറില്‍ ബന്ധപ്പെടുക.