കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Thursday, August 18, 2011

ഡ്രൈവറെ മര്‍ദ്ദിച്ചു 5000 രൂപ കവര്‍ന്നു.

Nmh¡mSv: Hmt«mdn£ XSªp \nÀ¯n ss{Uhsd B{Ian¨v 5000 cq] IhÀ¶p. aÀZ\¯n ]cnt¡ä Hmt«m ss{UhÀ ]p¯³IS¸pdw Ip¶¯v ho«n apl½ZmenbpsS aI³ bqk^n(30)s\ Nmh¡mSv Xmeq¡v Bip]{Xnbn {]thin¸n¨p. Ignª Znhkw cm{Xn 10 HmsS aW¯e t__ntdmUn\Sp¯v ]pfn¨nds¡«n sh¨mbncp¶p kw`hw. Nmh¡mSv \n¶pw bm{X¡mc\pambn t]mIp¶Xn\nsS ss_¡nse¯nb kwLw Hmt«mdn£ XSªp \nÀ¯n bqk^ns\ B{Ian¡pIbpw ]WwaS§nb t]gvkv IhcpIbpambncp¶p. kw`h tijw kwLw ss_¡Â Ibdn c£s¸«p. Nmh¡mSv t]menkn ]cmXn \ÂIn.

റംസാന്‍ പ്രഭാഷണത്തിന് തുടക്കമായി

ചാവക്കാട്: വിശുദ്ധ റംസാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ എസ്.വൈ.എസ്. ഗുരുവായൂര്‍, മണലൂര്‍, നാട്ടിക, കുന്നംകുളം മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് മണത്തല ജുമാഅത്ത് പള്ളിക്ക് സമീപം തയ്യാറാക്കിയ എന്‍.കെ. ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍ നഗറില്‍ ആരംഭിച്ച റംസാന്‍ പ്രഭാഷണം സയ്യിദ് അബ്ദുള്‍ഖാദിര്‍ മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ ഉദ്ഘാടനം ചെയ്തു. ടി.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ അധ്യക്ഷനായി. ശാഫി സഖാഫി മുണ്ടമ്പ്രത്താണ് പ്രഭാഷണം നടത്തിയത്. പി.കെ. ജാഫര്‍, ജാഫര്‍ ചേലക്കര, ഇസ്ഹാഖ്‌ഫൈസി, അബൂബക്കര്‍ കൗക്കാനപ്പെട്ടി, അബൂബക്കര്‍ വെന്മേനാട്, കെ.കെ. മുഹമ്മദ്മുസ്‌ലിയാര്‍, മൊയ്തീന്‍കുഞ്ഞി, സിക്കന്തര്‍ സഖാഫി, സൈതലവി മദനി, കെ.വി. അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍, ആര്‍.വി.എം. ബഷീര്‍ മൗലവി, ഡി.സി.സി. ട്രഷറര്‍ പി.കെ. അബൂബക്കര്‍, പി.കെ. ഇസ്മായില്‍, ശുകൂര്‍ മൗലവി, ഐ.എം.കെ. ഫൈസി കല്ലൂര്‍, ഉമ്മര്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, നടത്തി കുഞ്ഞിമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പ്രഭാഷണം 21 വരെ നീളും.

Wednesday, August 17, 2011

വ്യായാമം

ദിവസം 15 മിനിറ്റ് വ്യായാമത്തിനായി ചെലവഴിച്ചാല്‍ ആയുസ്സ് മൂന്ന് വര്‍ഷം കൂട്ടാം. മരണസാധ്യത 14 ശതമാനം കണ്ട് കുറയ്ക്കുകയുംചെയ്യാം. 15 മിനിറ്റുകൂടി എന്തെങ്കിലും കായികാധ്വാനം ചെയ്താല്‍ മരണ സാധ്യത നാല് ശതമാനംകൂടി കുറയ്ക്കാം. തായ്‌വാനിലെ നാഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍. എച്ച്. ആര്‍. ഐ.) നാല് ലക്ഷത്തിലേറെപ്പേരെ നിരീക്ഷിച്ച് കണ്ടെത്തിയതാണിത്.അര്‍ബുദത്തെ പ്രതിരോധിക്കാനും വ്യായാമത്തിനാവുമെന്ന്ഗവേഷണത്തില്‍ കണ്ടെത്തി. ശരീരം അനക്കാതിരിക്കുന്നവര്‍ക്ക് അര്‍ബുദം ബാധിച്ച് മരിക്കാനുള്ള സാധ്യത വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണ്. 1996-2008 കാലത്താണ് 20 വയസ്സും അതിനുമുകളിലും പ്രായമുള്ള നാല് ലക്ഷം പേരില്‍ എന്‍. എച്ച്. ആര്‍. ഐ. പഠനം നടത്തിയത്.

അതേസമയം, ദിവസം ആറുമണിക്കൂര്‍ ടി. വി. ക്കുമുമ്പില്‍ ചടഞ്ഞിരുന്നാല്‍ ആയുര്‍ദൈര്‍ഘ്യം അഞ്ച് വര്‍ഷം കുറയുമെന്ന് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നു. യു. കെ. സര്‍ക്കാര്‍ വ്യായാമം സംബന്ധിച്ച് അടുത്തിടെ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദിവസം 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

തലവേദന

ssas{Kbn³ almXethZ\ Xs¶bmWv. kln¡pIbÃmsX \nhr¯nbnÃ. Asæn thZ\kwlmcn KpfnIIÄ hbdp \ndsb Ign¡mw. F¶mÂ, Ct¸mÄ hnZKv[ tUmÎÀamÀ tNmZn¡p¶Xv, \n§Ä Bhiy¯n\p shÅw IpSn¡p¶ptWvSm F¶mWv. XethZ\bv¡v Hcp ImcWw Pemwi¯nsâ IpdhmImw F¶p \yqtbmÀ¡v ssSwkv BtcmKy]wànbn hnZKv[À NqWvSn¡mWn¡p¶p. NqSp IqSp¶ Ime¯mWv ssas{Kbn³ XethZ\bpsS ]cmXnIfpw hÀ[n¨phcp¶Xv. NqSn H¼Xp Un{Kn ^mc³ loänsâ hÀ[\ h¶m XethZ\bpsS km[yX F«piXam\sa¦nepw hÀ[n¡psa¶mWp \nKa\w.
F´mWp ImcWw? Pemwiw Ipdbpt¼mÄ icoc¯n AXnsâ Afhp Ipdbpw. AXnsâ ^ew, Xet¨mdnte¡pÅ cà{]hmlhpw HmIvknP\pw Ipdbp¶XmWv. CXmWp XethZ\bv¡p ImcWambn¯ocp¶Xv. aZy]·mÀ cm{Xn apgps¡ aZy]n¨p icoc¯nse Pemwiw \ãambm ]ntä¶p XethZ\sb¡pdn¨p ]cmXn ]dbp¶Xn\pw ImcWw CXpXs¶. \yqtdmfPn F¶ tPWen h¶ Hcp ]T\{]Imcw, KthjIÀ Øncw XethZ\¡msc cWvSp {Kq¸mbn Xncns¨mcp ]T\w \S¯n. Hcp Iq«À¡p XethZ\bv¡p KpfnIIÄ \ÂIn; AXn hntijn¨v Huj[sam¶pw DWvSmbncp¶nÃ. atä Iq«À¡v KpfnIsbm¶pw \ÂInbnÃ; ]Icw Zn\w{]Xn Bdp I¸v shÅw A[nIw IpSn¡m\mbn Bhiys¸«p.
cWvSmgvN \oWvS ]co£W¯nsâ Ahkm\¯n IWvSXv, Bdp I¸n\p ]Icw \mep I¸v am{Xta ]ecpw A[nIPew AI¯m¡nbpÅqsh¦nepw AXv XethZ\bv¡p henb ]cnlmcambn F¶mWv. KpfnI Ign¨ Iq«tc¡mÄ 21 aWn¡qÀ Ipdhp t\cw am{Xta AhÀ¡v B Ime¯p XethZ\bpWvSmbpÅq. F¶ph¨mÂ, ASp¯ XhW KpfnIbv¡p ]Icw \mep I¸v shÅw IpSn¡q; XethZ\ AIäq.

ബസ്‌യാത്രയ്ക്കിടെ ആഭരണ മോഷണം; മൂന്ന് തമിഴ്‌സ്ത്രീകള്‍ അറസ്റ്റില്‍

വാടാനപ്പള്ളി: ബസ് യാത്രയ്ക്കിടയില്‍ സ്ത്രീയുടെ ആറുപവന്‍ തൂക്കമുള്ള സ്വര്‍ണവളകള്‍ കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട്ടുകാരായ മൂന്ന് സ്ത്രീകളെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഉക്രം സ്വദേശികളായ പാര്‍വ്വതി (30), ശാന്തി (40), ലക്ഷ്മി (23) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

തിരുവത്ര കാട്ടിലകത്ത് ഷണ്‍മുഖന്റെ ഭാര്യ റീത്ത (38)യുടെ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. തിങ്കളാഴ്ചയാണ് സംഭവം. തിരുവത്രയില്‍നിന്ന് എടമുട്ടത്തെ വീട്ടിലേക്ക് റീത്ത പോകുന്നതിനിടയിലാണ് സ്വര്‍ണം നഷ്ടമായത്. വാടാനപ്പള്ളിയില്‍ ബസ്സെത്തിയപ്പോള്‍ റീത്തയുടെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. ഫോണെടുക്കാന്‍ ബാഗില്‍ കയ്യിട്ടപ്പോള്‍ അടുത്തിരുന്ന തമിഴ്‌സ്ത്രീ ബസ്സില്‍ നിന്നിറങ്ങി. കൂടെ മറ്റ് രണ്ട് സ്ത്രീകളും. ബാഗില്‍ പഴ്‌സ് കാണാനില്ലെന്നത് റീത്ത മനസ്സിലാക്കുമ്പോഴേക്കും തമിഴ്‌സ്ത്രീകള്‍ രക്ഷപ്പെട്ടു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ മൂന്ന് ഓട്ടോറിക്ഷകളില്‍ തിരച്ചില്‍ ആരംഭിച്ചു. തൃത്തല്ലൂര്‍ വരെ പോയി മടങ്ങുന്നതിനിടയില്‍ ഏംഗല്‍സ് റോഡ് പരിസരത്ത് തമിഴ്‌സ്ത്രീകളെ കണ്ടു. ആഭരണം എടുത്തില്ലെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ പോലീസ്‌സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പോലീസിനോടും മോഷണക്കുറ്റം ഇവര്‍ നിഷേധിച്ചു. മൂവരെയുംകൂട്ടി പോലീസ് ഇവരെ പിടികൂടിയ സ്ഥലത്തു വന്ന് തിരച്ചില്‍ ആരംഭിച്ചു. കിഴക്കുഭാഗത്ത് പൊന്തക്കാട്ടിനുള്ളില്‍നിന്ന് പഴ്‌സ് കിട്ടി. കൂടുതല്‍ തിരഞ്ഞപ്പോള്‍ പഴ്‌സിലുണ്ടായിരുന്ന മുക്കുപണ്ടങ്ങളും കിട്ടി. ഏറെനേരം തിരഞ്ഞിട്ടും സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചില്ല. ഇവര്‍ മറ്റാര്‍ക്കെങ്കിലും ആഭരണം കൈമാറിയിട്ടുണ്ടാകുമെന്ന് പോലീസ് സംശയിക്കുന്നു
.

ഭാര്യയെ കാണാനില്ലെന്ന് പരാതി

വാടാനപ്പള്ളി: ഭാര്യയെ കാണാനില്ലെന്ന് തൃത്തല്ലൂര്‍ വലിയകത്ത് ഇഖ്ബാല്‍ പൊലീസില്‍ പരാതി നല്‍കി. ഭാര്യ നസീമയെയാണ് (19) ഈമാസം 12 മുതല്‍ കാണാതായത്. കൂട്ടുകാരിയെ കാണാന്‍ പോയതാണത്രേ. രാത്രിയായിട്ടും മടങ്ങി വരാതായപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.


Monday, August 15, 2011

കാലം മറന്ന കൃഷിയുപകരണങ്ങളുടെ പ്രദര്‍ശനം കൗതുകമായി

A´n¡mSv: ]WvSs¯ Irjnbp]IcW§Ä IuXpIambn. ]Ãwap«n, Rhcn, Icn, ]qXd, Dcpfv, tX¡psIm«, Xp¼n, Dcpfv, IbäpsIm«, \pIw, N{Iw, XpSn F¶nh ]pXpXeapdbv¡v IuXpIambn.
A´n¡mSv tImÄ ]mStiJc kanXnbpsS cPXPq_nenbmtLmj§fpsS `mKambn A´n¡mSv sslkvIqfn kwLSn¸n¨ ImÀjnI {]ZÀi\amWv thdn« ImgvNbmbXv. ]pÃcnbp¶ b{´hpw ]pXnb {SmÎdn\pw ]pdta IämÀ hmgbpw ]pXnbbn\w sX§n³ssX, amhn³ssXIfpw ]pXnbXcw ]¨¡dn hn¯pIfpw Irjn hnÚm\ ]pkvXI§fpw {]ZÀi\¯nepWvSmbncp¶p. PnÃm ]©mb¯v {]knUâv sI hn. Zmk³ DZvLmS\w sNbvXp.
tamt«mdpIfpw sjUpIfpaS¡w HcptImSn cq]bpsS hnIk\w XriqÀ tImÄ taJebn \S¸m¡psa¶v At±lw ]dªp. t»m¡v ]©mb¯v {]knUâv Sn._n. jmPn A[y£X hln¨p. AUz. cLpcma]Wn¡À tkmh\oÀ {]Imi\w sNbvXp.

പാടൂരില്‍ രണ്ട് വീടുകളില്‍ മോഷണം

പാവറട്ടി: പാടൂരില്‍ രണ്ട് വീടുകളില്‍ മോഷണം നടന്നു. പാടൂര്‍ ഏറച്ചംവീട്ടില്‍ അബ്ദുള്‍ലത്തീഫിന്റെയും രയമരയ്ക്കാര്‍ കുമ്പളത്ത് അന്‍വര്‍ഷായുടെയും വീടുകളിലാണ് മോഷണം നടന്നത്. അബ്ദുള്‍ലത്തീഫിന്റെ വീടിന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന വാനിറ്റിബാഗില്‍ നിന്നാണ് 30,000 രൂപ മോഷ്ടിച്ചത്. പണം മോഷ്ടിച്ചശേഷം ബാഗ് പറമ്പില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. ബാഗിലുണ്ടായിരുന്ന ചെക്ക്ബുക്കും രണ്ട് എ.ടി.എം. കാര്‍ഡുകളും നഷ്ടപ്പെട്ടിട്ടില്ല. അന്‍വര്‍ഷായുടെ വീട്ടില്‍നിന്ന് കണ്ണടയും വാച്ചുമാണ് നഷ്ടപ്പെട്ടത്. ജനലിന്റെ അരികില്‍ സൂക്ഷിച്ചിരുന്നവയാണ് ഇവ. അബ്ദുള്‍ലത്തീഫിന്റെ വീട്ടിലെ ബൈക്കില്‍നിന്ന് പെട്രോള്‍ ചോര്‍ത്താനും ശ്രമം നടത്തിയിട്ടുണ്ട്. പാവറട്ടി എസ്.ഐ. രാധാകൃഷ്ണന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Sunday, August 14, 2011

എണ്‍പത്താറിലും ഐസുവിന് വ്രതം വര്‍ഷം മുഴുവന്‍

ചാവക്കാട്: പുത്തന്‍കടപ്പുറം ചെങ്കോട്ട മുസ്‌ലിംവീട്ടില്‍ പരേതനായ അബുവിന്റെ ഭാര്യ ഐസുവിന് പകല്‍ ഉപവാസം റംസാന്‍ മാസത്തില്‍ മാത്രമല്ല. ഒരു വര്‍ഷത്തോളം നീളുന്ന വ്രതത്തിലാണ് ഇത്തവണയും ഈ എണ്‍പത്താറുകാരി.

കുട്ടിക്കാലം മുതല്‍ നോമ്പ് നോല്‍ക്കാറുണ്ടെങ്കിലും ആറ് വര്‍ഷമായാണ് ഇവര്‍ ഒരു വര്‍ഷത്തോളം നീളുന്ന വ്രതം അനുഷ്ഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം 362 ദിവസമായിരുന്നു വ്രതം. ചെറുപ്പകാലത്ത് അറിയാതെ ചെയ്തുപോയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായാണ് ഐസു ജീവിത സായാഹ്നത്തില്‍ കഠിനവ്രതത്തിലേര്‍പ്പെടുന്നത്. ഇത്തവണ അറബ്മാസം റജബ് മുതല്‍ വ്രതത്തിലാണ്.

ഖുര്‍ ആന്‍ പാരായണം വശമായിട്ടില്ലെങ്കിലും ഓത്തുപള്ളിയില്‍ പഠിച്ചിട്ടുള്ള ഇവര്‍ വ്രതാനുഷ്ഠാനവും അഞ്ച് നേരത്തെ നമസ്‌കാരവും അന്ത്യശ്വാസം വരെ തുടരുമെന്ന് പറയുന്നു. മക്കളും മരുമക്കളും ഐസുവിന് വേണ്ട എല്ലാ സഹായവും ചെയ്യുന്നുണ്ട്.

ചാത്തന്‍ മഠാധിപതിക്ക് പുരസ്‌കാരം നല്‍കിയത് വിവാദമാവുന്നു

തൃപ്രയാര്‍: അന്ധവിശ്വാസത്തിന്റെ കേന്ദ്രമായ ചാത്തന്‍ മഠത്തില്‍ അധിപതിക്ക് മദര്‍ തെരേസയുടെ പേരിലെ പുരസ്‌കാരം നല്‍കിയത് വിവാദമാവുന്നു. പെരിങ്ങോട്ടുകര ദേവസ്ഥാനം അധിപതി ഉണ്ണി ദാമോദരന് സോഷ്യലിസ്റ്റ് സംസ്‌കാര കേന്ദ്രം ആഭിമുഖ്യത്തിലാണ് പുരസ്‌കാരം നല്‍കിയത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ് പുരസ്‌കാരം ഉണ്ണിദാമോദരന് നല്‍കിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, സിനിമാ നടന്മാരായ ക്യാപ്റ്റന്‍ രാജു, മണിയന്‍പിള്ള രാജു, സലീം കുമാര്‍, എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ മാസം 15ന് മദര്‍ തെരേസ പുരസ്‌കാരം ലഭിച്ചതിന് ഉണ്ണി ദാമോദരനെ അഭിനന്ദിച്ച് കത്തെഴുതിയിരുന്നു.പുരസ്‌കാര വിതരണത്തിന്റെ ചിത്രവും മുഖ്യമന്ത്രിയുടെ കത്തും അച്ചടിച്ച നോട്ടീസ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. ഉണ്ണിദാമോദരനെ ആദരിക്കാന്‍ പെരിങ്ങോട്ടുകര തിരുവാണിക്കാവ് ക്ഷേത്രക്ഷേമ സമിതി 15ന് നടത്തുന്ന സമ്മേളനത്തിന്റെ നോട്ടീസിന്റെ പുറത്താണ് പുരസ്‌കാരവിതരണത്തിന്റെ ചിത്രമുള്ളത്. മദര്‍ തെരേസയുടെ ചിത്രവും ഇതോടൊപ്പമുണ്ട്. വിശുദ്ധയുടെ പേരില്‍ ആള്‍ ദൈവ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന് നല്‍കുന്ന പുരസ്‌കാരം വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.