കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, August 31, 2011

കുഞ്ഞിന്റെ ആഭരണം കവര്‍ന്ന കൈനോട്ടക്കാരി അറസ്റ്റില്‍

ചാവക്കാട്:വീടിനകത്ത് ഉറക്കിക്കിടത്തിയ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ഒരുപവന്റെ സ്വര്‍ണ്ണ അരഞ്ഞാണം കവര്‍ന്ന കൈനോട്ടക്കാരിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

കോഴിക്കോട് കായാലം ചെമ്മലിശ്ശേരി വീട്ടില്‍ ശങ്കരന്റെ ഭാര്യ കുമാരി(54)യെയാണ് ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ സഞ്ചിയില്‍നിന്ന് സ്വര്‍ണ്ണഅരഞ്ഞാണം കണ്ടെടുത്തു. മുനയ്ക്കക്കടവ് പൊറ്റയില്‍ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സലീമിന്റെ ഭാര്യ നദീറയും നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞ് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. കൈനോക്കാമെന്ന് പറഞ്ഞ് ഉമ്മറത്ത് കയറിയിരുന്ന കുമാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നദീറ അടുത്തവീട്ടില്‍നിന്ന് ആളെ വിളിച്ചുവരുത്തുമ്പോഴേക്കും കുമാരി അപ്രത്യക്ഷമായിരുന്നു. കുഞ്ഞിന്റെ അരഞ്ഞാണവും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തി കുമാരിയെ പിടികൂടി പോലീസില്‍ ഏല്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Sunday, August 28, 2011

ചുഴലിക്കാറ്റ് മൂലം പുഴയിലെ ജലനിരപ്പുയര്‍ന്ന സംഭവം: റവന്യൂസംഘം സ്ഥലം സന്ദര്‍ശിച്ചു

പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട്-കൂരിക്കാട് പുഴയില്‍ ചുഴലിക്കാറ്റു മൂലം വെള്ളം ഉയര്‍ന്നുപൊങ്ങുകയും മുല്ലശ്ശേരി ഇടിയഞ്ചിറയില്‍ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടാവുകയും ചെയ്ത സംഭവം ആര്‍.ഡി.ഒ.യുടെ നേതൃത്വത്തിലുള്ള സംഘമെത്തി അന്വേഷണം നടത്തി. ശക്തമായ കാറ്റിനെ തുടര്‍ന്ന് പള്ളത്ത് മംഗലത്ത് വീട്ടില്‍ മുഹമ്മദ്, കറുംകൊള്ളി ഹസ്സന്‍, മുള്ളത്ത് രഘുത്തമന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. ആര്‍ഡിഒ എം. അനില്‍കുമാര്‍, ചാവക്കാട് അസി. തഹസില്‍ദാര്‍ കെ. സുധാകരന്‍, വില്ലേജ് ഓഫീസര്‍മാരായ നീലകണ്ഠന്‍ നമ്പൂതിരി, ജോസഫ് ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല കുഞ്ഞാപ്പു, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഭരതന്‍, ബ്ലോക്കംഗം ഉഷാ വേണു, പഞ്ചായത്തംഗം സി.എ. ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എന്‍.കെ. പ്രീതി, എന്‍.കെ. ദേവദാസ്, രവി പനയ്ക്കല്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു

പാവറട്ടി: ബസ് യാത്രക്കിടെ മൂന്ന് പവന്‍െറ മാല നഷ്ടപ്പെട്ടു. മുല്ലശ്ശേരി പഞ്ചായത്തിലെ എല്‍.ഡി ക്ളര്‍ക്ക് മുക്കാട്ടുകര സ്വദേശി സിന്ധുവിന്‍െറ മാലയാണ് കവര്‍ന്നത്. വെങ്കിടങ്ങില്‍ നിന്ന് മുല്ലശ്ശേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. പാവറട്ടി പൊലീസില്‍ പരാതി നല്‍കി.


പെരിങ്ങാട് ചുഴലിക്കാറ്റ്

പെരിങ്ങാട്: ചുഴലിക്കാറ്റിനെ തുടര്‍ന്ന് പെരിങ്ങാട് കൂരിക്കാട് പുഴയില്‍ ജലനിരപ്പ് പത്തടിയോളം ഉയര്‍ന്നു. ഇടിയഞ്ചിറ മേഖലയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. C¶se sshIo«v GtgmsSbmWv kw`hw. shÅw DbÀ¶phcp¶Xp IWvSv \m«pImÀ ]cn{`m´cmbn.

മുല്ലശ്ശേരി തിരുനെല്ലൂര്‍ പറപ്പുള്ളി ഹസന്‍, മംഗലത്ത് മുഹമ്മദ്കുട്ടി എന്നിവരുടെ വീടുകള്‍ ചുഴലിക്കാറ്റില്‍ നശിച്ചു.

ഏനാമാക്കല്‍ ജലോത്സവം മൂന്നോണനാളില്‍

ഏനാമാവ്: ഏനാമാക്കല്‍ ബോട്ട് ക്ലബ്ബിന്റെ ആറാമത് ജലോത്സവം മൂന്നോണനാളില്‍ ഏനാമാവ് കടവ് കായലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 20 ഓളം വള്ളങ്ങള്‍ ജലോത്സവത്തില്‍ മാറ്റുരയ്ക്കും. സപ്തംബര്‍ നാലിന് രാവിലെ 10ന് ബോട്ട് ക്ലബ്ബ് രക്ഷാധികാരി കെ.ബി. ബോസ് പതാക ഉയര്‍ത്തുന്നതോടെ ജലോത്സവത്തിന് തുടക്കമാക്കും. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറും. ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2ന് പി.എ. മാധവന്‍ എംഎല്‍എ നിര്‍വഹിക്കും. പാവറട്ടി എസ്‌ഐ പി.വി. രാധാകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിക്കും.

ആലപ്പുഴ നെഹ്രു ട്രോഫി വള്ളംകളിയില്‍ ജേതാവായ ദേവദാസ് ചുണ്ടന്‍വള്ളത്തിനുവേണ്ടി തുഴയെറിഞ്ഞ വെങ്കിടങ്ങ് പഞ്ചായത്തിലെ തുഴച്ചില്‍ക്കാരെ ഉപഹാരം നല്‍കി ആദരിക്കും. പത്രസമ്മേളനത്തില്‍ ബോട്ട് ക്ലബ്ബ് ഭാരവാഹികളായ കെ.വി. ബിനേഷ്, വി.ജി. മണി, ആര്‍.എം. റിയാസ്, ടി.എന്‍. ഷൈജു, കെ.പി. മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

Saturday, August 27, 2011

തണല്‍


കോടമുക്ക് എന്ന വെറും നൂറ്റിച്ചില്ലാനും വീടുകള്‍ മാത്രമുള്ള ഒരു മഹല്ലാണ് നമ്മുടേത്‌. അതുകൊണ്ട് തന്നെ, നമ്മുടെ ഈ മഹല്ലിലെ ഓരോരുത്തരും പരസ്പരം അറിയുന്നവരാണ്. പരസ്പരം സഹായങ്ങള്‍ കൈമാറാനും, സഹവര്‍ത്തിത്തതോടെ ജീവിക്കാനും നമ്മള്‍ എന്നും ശ്രദ്ദിച്ചു പോന്നു എന്നത് നമ്മുടെ നാടിന്‍റെ ഒരു വലിയ മഹത്വമായി നാം കാണേണ്ട വസ്തുതയാണ്. എന്നാല്‍ എല്ലാ നാട്ടിലെയും പോലെ, ദിനം പ്രതി വര്‍ദ്ദിച്ചു വരുന്ന ജീവിത ചിലവുകള്‍ക്ക് മുമ്പില്‍ നിസ്സഹായരായി പകച്ചു നില്‍ക്കുന്ന ഒരു വിഭാഗത്തെ നമുക്ക് നമ്മുടെ നാട്ടിന്‍ പുറത്തും ഇന്ന് കണ്ടെത്താന്‍ കഴിയും. കിട്ടുന്ന ജോലി ചെയ്തു ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയാസ്സപ്പെടുന്ന ഒരുകൂട്ടം ജനങ്ങള്‍. തങ്ങളുടെ നിത്യ ജീവിതം തന്നെ വളരെ പ്രയാസ്സപ്പെട്ടു മുന്നോട്ടു തള്ളിനീക്കുമ്പോള്‍, 'കൂനിന്മേല്‍ കുരു' എന്നപോലെ, പ്രായപൂര്‍ത്തിയായ പെണ്മക്കളെ കെട്ടിച്ചയക്കാന്‍ മാര്‍ഗ്ഗമില്ലാതെ ദുഖിക്കുന്നവരും കൂടിയാണ് എന്ന സത്യം നമ്മുടെ കരളലയിക്കേണ്ടതാണ്. പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നതിലേക്ക് നമ്മളെകൊണ്ട് കഴിയുന്ന സഹായങ്ങള്‍ വ്യക്തിപരമായി നമ്മളില്‍ പലരും ചെയ്യാറുണ്ട് എന്നത് പ്രശംസനിയം തന്നെയാണ്. എന്നാല്‍ കോടമുക്ക് എന്ന നമ്മുടെ ഈ ചെറിയ മഹല്ലിനുള്ളില്‍, പന്ത്രണ്ടോളം പെണ്‍കുട്ടികള്‍ ഇന്ന് വിവാഹ പ്രായം കഴിഞ്ഞു, വിവാഹം ചെയ്തുകൊടുക്കാനുള്ള സാമ്പത്തിക മാര്‍ഗ്ഗം ഇല്ലാത്തതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്നു എന്നത് ആ പെണ്‍കുട്ടികളുടെ വീട്ടുകാരെ പോലെ നമ്മളും ഓര്‍ക്കേണ്ട വസ്തുതയാണ്. ദിനം പ്രതി റെക്കോട് തകര്‍ത്തു മുന്നേറുന്ന സ്വര്‍ണ്ണ വില, ഈ പെണ്‍കുട്ടികളുടെ ദാമ്പത്യ ജീവിത സ്വപ്നത്തിനുമുന്നില്‍ ഒരു ചോദ്യ ചിന്നമായി നിലകൊള്ളുമ്പോള്‍, മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത കോടമുക്ക് നിവാസികളായിട്ടുള്ള നമ്മള്‍ ഓരോരുത്തരുമാണ് അതിനു ഉത്തരം കണ്ടെത്തേണ്ടത്‌.

ജീവിതത്തില്‍ എന്തൊക്കെയോ നേടാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് നമ്മള്‍. എന്തൊക്കെയോ നേടിയെന്നു സ്വയം ആശ്വസിക്കുമ്പോഴും ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത വേഗതയില്‍ നമ്മുടെ ആയുസ്സ് നമ്മെ വിട്ടു അകന്നു കൊണ്ടിരിക്കുയാണ് എന്ന യാഥാര്‍ത്ഥ്യം ഒരു ഞട്ടലോടെയാണെങ്കിലും നാം അംഗീകരിച്ചേ മതിയാവൂ. നമ്മള്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ മാത്രമാണ് പരലോകത്ത് നമുക്ക് കൂട്ടിനായി ഉണ്ടാവുകയുള്ളോ എന്ന സത്യവും നാം തിരിച്ചറിഞ്ഞതാണ്. പള്ളിയെയും, പള്ളി പരിപാലനത്തേയും സംഭന്ധിക്കുന്ന ഏതു വിഷയത്തിലും മറ്റു മഹല്ലുകള്‍ക്ക് മാതൃകയാകും വിധം മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചു പാരമ്പര്യം കാണിച്ചിട്ടുള്ളവരാണ് നമ്മള്‍. എന്നാല്‍ ഒരുകൂട്ടായ പ്രവര്‍ത്തനത്തിലൂടെ മേല്പറഞ്ഞ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇന്ന് വരെ ഒരു തീരുമാനമെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതും ഒരു വസ്തുതയാണ്. തീര്‍ച്ചയായും പരലോകത്ത് ഗുണവും ഈ ലോകത്ത് സംതൃപ്തിയും സന്തോഷവും ലഭിക്കുന്ന ഒരു സല്കര്‍മ്മമാണ് ഇത് എന്ന ഒരു തിരിച്ചറിവ് നമ്മളില്‍ ഓരോരുത്തരിലും ഉണ്ടാകല്‍ അനിവാര്യമാണ്.

ഒരു പെണ്‍കുട്ടി വഴി തെറ്റി അന്യ മതക്കാരന്റെ കൂടെ ഇറങ്ങിപ്പോയാല്‍, തന്‍റെ നാട്ടില്‍ അത് സംഭവിച്ചല്ലോ എന്നതിന്റെ പേരില്‍ ലജ്ജിക്കുകയും, ദുഖിക്കുയയും ചെയ്യുന്നവരാണ് നമ്മള്‍. എന്നാല്‍ നമ്മള്‍ ആ കാണിക്കുന്ന ദുഖത്തിനും, വിഷമത്തിനും അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെകില്‍, അത് സംഭവിക്കുന്നതിന് മുമ്പാണ് അതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടത്.

യു ഏ യിലും, ഖത്തറിലുമുള്ള നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ ദിവസങ്ങളോളമായി ഈ വിഷയത്തെ എങ്ങിനെ പരിഹരിക്കാം എന്ന് ചര്‍ച്ചചെയ്യുകയും, ഒരു സമൂഹ വിവാഹത്തിലൂടെ ഇതിനു പരിഹാരം കണ്ടെത്താം എന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തു. ഇന്നത്തെ അവസ്ഥയില്‍ 15 പവന്‍ സ്വര്‍ണ്ണ മെങ്കിലും വാക്താനം ചെയ്യാതെ ഒരു ചെക്കനെ കണ്ടെത്താന്‍ പ്രയാസമാണ്. പതിനഞ്ചു പവന്‍ സ്വര്‍ണ്ണവും വിവാഹ ചിലവും കൂടെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കാന്‍ മൂന്നര ലക്ഷത്തോളം രൂപ ചെലവ് വരും എന്നാണു പ്രതീക്ഷിക്കുന്നത്. ഇങ്ങനെ പന്ത്രണ്ടു പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ ഏകദേശം 45 ലക്ഷം രൂപ ചെലവ് വരും. നമുക്കറിയാം വലിയൊരു തുകയാണ് ഇത് എന്നും, ശേകരിക്കാന്‍ പ്രയാസമാണ് എന്നും. ആ പ്രയാസം മനസ്സിലാക്കിത്തന്നെ ഇത് ഏറ്റെടുക്കാന്‍ നമ്മള്‍ തയ്യാറായേ മതിയാവൂ. നമ്മുടെ മഹല്ലിലെ ഓരോ വ്യക്തിയും ഇതില്‍ പങ്കാളിയായികൊണ്ട് ഇത് തന്റെ സ്വന്തം കാര്യമാണ് എന്ന തിരിച്ചറിവോടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായാല്‍ ഒരു വലിയ ഫലമായിരിക്കും നമ്മള്‍ അനുഭവിക്കാന്‍ പോകുന്നത്.

ഈ ചെറിയ പെരുന്നാള്‍ മുതല്‍ അടുത്ത ചെറിയ പെരുന്നാള്‍ വരെയുള്ള ഒരു വര്‍ഷത്തെ സമയത്തിനുള്ളിലാണ് നമ്മള്‍ ഈ തുക കണ്ടെത്തേണ്ടത്‌. ഓരോരുത്തരെ കൊണ്ടും വ്യക്തി പരമായി ചെയ്യാന്‍ കഴിയുന്ന സാമ്പത്തിക സഹായങ്ങള്‍ക്കപ്പുറം, അവരുടെ പരിചയത്തിലുള്ളവരെ കൊണ്ട് പരമാവിധി ഇതില്‍ സഹകരിപ്പിക്കുകയും, ഒരു വര്‍ഷത്തെ നമ്മുടെ മഹല്ലിലെ ഓരോവീട്ടിലെയും, വ്യക്തികളുടെയും സക്കാത്തുളുടെ വിഹിതം ഇതിലേക്ക് നിര്‍ബന്തമായും മാറ്റിവെക്കാന്‍ പള്ളി കമ്മിറ്റി നിര്‍ദ്ദേശം കൊടുക്കുകയും ചെയ്‌താല്‍, നിഷ്‌പ്രയാസം സാധ്യമാകും ഈ തുക കണ്ടെത്താന്‍. ഈ മഹാ സംരംഭത്തില്‍ ആത്മാര്‍ഥമായി അണിചേരാനും പ്രവര്‍ത്തിക്കാനും നമ്മള്‍ ഓരോരുത്തരും മുന്നിട്ടിറങ്ങുന്ന പക്ഷം ഇതിന്റെ വിജയം വളരെ വലുതായിരിക്കുമെന്നത് നിസ്സംശയമാണ്. പ്രവര്‍ത്തിക്കാനെ നമുക്ക് കഴിയൂ, അതിനു പ്രതിഫലം നല്‍കുന്നവന്‍ പരമ കാരുണ്യകനാണ് എന്ന ഉറച്ച വിശ്വാസം നമുക്കുണ്ടാകണം.

ഇതില്‍ അംഗമാകാന്‍ തയ്യാറാകുന്ന ഓരോ വ്യക്തിക്കും അവരുടെ ജീവിതകാലം മുഴുവന്‍ ആത്മ സംതൃപ്തിയോടെ ഓര്‍ക്കാനും, നാളെ പരലോകത്ത് പടച്ച തമ്പുരാനില്‍ നിന്നും അളവറ്റ പ്രതിഫലം നേടിയെടുക്കാനുമുള്ള ഒരു അസുലഭ നിമിഷമാണ് കൈവന്നിരിക്കുന്നത്. ആരും ആരുടെ മേലിലും അടിച്ചേല്‍പ്പിക്കാനോ നിര്‍ബന്തം ചെലുത്താനോ അല്ല, ഓരോരുത്തരും സ്വമനസ്സാല്‍ ഏറ്റെടുക്കേണ്ട നിര്‍ബന്ത കര്‍ത്തവ്യമാണ് ഇതെന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാകേണ്ടത്. അതിലൂടെയാണ് നാം മുന്നിട്ടിറങ്ങേണ്ടത്. അഭിമാനത്തോടെയും, ആത്മ സംത്രിപ്തിയോടെയും നമുക്ക് നാളെ പറയാന്‍ കഴിയും - ഞാനും ഈ സംരഭത്തില്‍ അംഗമായിരുന്നുവെന്നും, ഞങ്ങളുടെ കോടമുക്കിലും ആര്‍ജ്ജവവും തന്റേടവുമുള്ള ഒരു മഹല്ല് കമ്മിറ്റിയും, പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയും, ആവേശവുമുള്ള മഹല്ല് നിവാസികളും ഉണ്ട് എന്ന്.

പെണ്മക്കള്‍ പിറന്നതിന്റെ പേരില്‍ സ്വയം സങ്കടപ്പെടുന്ന രക്ഷിതാക്കള്‍ അഭിമാനത്തോടെ പറയട്ടെ കോടമുക്ക് മഹല്ല് നിവാസികളായത് ഞങ്ങളുടെ ഭാഗ്യമാണ് എന്ന്.
കേരളക്കരക്ക് മൊത്തം മാതൃകയാകാനും, വാര്‍ത്താ മാധ്യമങ്ങളില്‍ പോലും ശ്രദ്ധ നേടാനും ഈ സംരംഭം കൊണ്ട് നമ്മുടെ മഹല്ലിനു സാധിക്കും എന്ന ശുഭ പ്രതീക്ഷയോടെ നമുക്ക് ഒന്നിച്ചിറങ്ങാം. കോടമുക്കിന്റെ ഒരു പുതിയ പുലരിക്കു വേണ്ടി നമുക്ക് കാതോര്‍ക്കുകയും ചെയ്യാം.

ഈ പരിപാടിയുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, August 26, 2011

മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി 4000 പേര്‍ക്ക് അരി സക്കാത്ത് നല്‍കി

തൊയക്കാവ്:പുണ്യ റംസാനിലെ ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവിന്റെ ധന്യതയില്‍ പതിനേഴാം തവണയും ഹൈന്ദവ കുടുംബം പങ്കുചേര്‍ന്നു. തൊയക്കാവ് കൊപ്ര സിദ്ധാര്‍ത്ഥന്റെ കുടുംബമാണ് ജാതിമതഭേദമന്യേ സക്കാത്തായി അരിവിതരണം ചെയ്ത് ഇരുപത്തിയേഴാം രാവിന്റെ പുണ്യം പങ്കിട്ടത്. മുപ്പത്തിനാല് വര്‍ഷത്തോളമായി ഗള്‍ഫിലുള്ള സിദ്ധാര്‍ത്ഥന്‍ പാവപ്പെട്ടവര്‍ക്കായി റംസാന്‍ ദിനങ്ങളില്‍ മുടങ്ങാതെ വിതരണം ചെയ്യുകയാണ്. സിദ്ധാര്‍ത്ഥന്‍ സ്ഥലത്തില്ലാത്തതിനാല്‍ സഹോദരന്‍ ഉണ്ണികൃഷ്ണനാണ് ഇത്തവണ ദാനധര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഞ്ച് കിലോവീതം 4000 പേര്‍ക്കാണ് അരി വിതരണം ചെയ്തത്. വര്‍ഗ്ഗീയതയും തീവ്രവാദവും തീരദേശമേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും വലിയ സന്ദേശമാണ് സിദ്ധാര്‍ത്ഥനും കുടുംബവും നല്‍കുന്നത്.

കരുവന്തലയില്‍ ബോംബു നിര്‍മ്മാണം: നാല് പേര്‍ അറസ്റ്റില്‍

ഏനമ്മാവു: കരുവന്തലയില്‍ വാടകക്കെടുത്ത വീട്ടില്‍ ബോംബു നിര്‍മ്മിക്കുന്നതിനിടെ നാല് പേര്‍ അറസ്റ്റിലായി. കരുവന്തല നാരായണ പറമ്പത്ത് അനില്‍കുമാര്‍ (44) കരുവന്തല കുന്തറ കണ്ണന്‍ (22) അന്തിക്കാട് ആലിങ്ങള്‍പ്പടി പുത്തന്‍പീടിക മാങ്ങാട്ട് സുധീഷ്കുമാര്‍ (29) ചെന്ത്രാപ്പിന്നി കണ്ണന്‍പുള്ളിപ്പുറം പള്ളിപ്പറമ്പില്‍ പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്.

തൃശൂര്‍ സിറ്റി പോലിസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ അസിസ്സ്റ്റെന്റ്റ് കമ്മീഷണര്‍ ആര്‍ കെ ജയരാജിന്റെ നേതൃത്വത്തില്‍, കരുവന്തല നാരായണ പറമ്പത്ത് അനില്‍കുമാറിന്റെ വീടിന്‍റെ മുകളില്‍ വാടകക്കെടുത്ത മുറിയില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

വാള്‍, ഇരുമ്പ് പൈപ്പ്, ബോംബു നിര്‍മ്മിക്കുന്നതിനുള്ള വെടിമരുന്നു, കുപ്പിച്ചില്ല്, വെള്ളാരം കല്ല്‌, പ്ലാസ്റ്റിക് നൂല്‍, മുളക് പൊടിയും മണലും ചേര്‍ത്തുള്ള മിശ്രിതം എന്നിവ ഇവരില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. കേസിലെ രണ്ടാംപ്രതി സുധീഷ്കുമാറിന്റെ വിരോധിയും സ്വര്‍ണ്ണപ്പണിക്കാരനുമായ ആമ്പല്ലൂര്‍ ചിറ്റിലശ്ശേരി ഗോപിയെ കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടിരുന്നതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളി കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുള്ളതായും പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Tuesday, August 23, 2011

പാപമോചനം


{]apJ ]ÞnX³ lk³ _kzcnbpsS hnÚm\kZÊn ZqcZn¡pIfn \n¶pt]mepw ]ÞnXcpw ]maccpsams¡ kwib\nhmcW¯n\pw D]tZi \nÀtZi§Ä¡pambn F¯nbncp¶p. Hcn¡Â HcmÄ h¶v hcĨsb¡pdn¨v BhemXn ]dªp. lk³ _kzcn ]dªp: ""AÃmlphnt\mSp am¸nc¡pI.'' thsdmcmÄ¡p ]dbm\pWvSmbncp¶Xv AbmfpsS Zmcn{Zys¯¡pdn¨mbncp¶p. lk³ _kzcn AbmtfmSpw BZys¯ BtfmSv ]dª adp]Sn Xs¶ ]dªp. ]ns¶sbmcmÄ AbmÄ¡p a¡fnÃm¯Xns\¡pdn¨pw asämcmÄ hnf tamiambXns\¡pdn¨pw ]cmXn ]dªp. FÃmhÀ¡pw Htc adp]Sn. CXp IWvSncp¶ kZkyÀ ""F´mWv hyXykvX {]iv\§Ä¡pw ]cmXnIÄ¡pw At±lw Htc ]cnlmcw \nÀtZin¡p¶sX¶p tNmZn¨t¸mÄ lk³ _kzcn Hcp JpÀB³ kqàw HmXn.
""Rm³ ]dªp: \n§Ä \n§fpsS c£nXmhnt\mSv ]m]tamN\w tXSpI. XoÀ¨bmbpw Ah³ Gsd am¸cpfp¶h\mWv. Ah³ \n§Ä¡v kar²ambn ag Ab¨pXcpw. k¼¯pw k´m\§fpw hÀ[n¸n¨pXcpw. \n§Ä¡v tXm«§Ä DWvSm¡n¯cnIbpw AcphnIÄ Hgp¡n¯cnIbpw sN¿pw. F´psImWvSmWv \n§Ä AÃmlphns\ Kuch¯nseSp¡m¯Xv?'' (JpÀB³ 71: 10þ14).
Hcp hcĨmthfbn aZo\bnemsI ISp¯ £maw A\p`hs¸«t¸mÄ agbv¡p thWvSn {]mÀYn¡m³ DaÀ Xocpam\n¨p. P\w H¯pIqSn. {]mÀY\¡p t\XrXzw sImSp¯ DaÀ ag \ÂIWsa¶v {]mÀYn¡p¶Xn\p ]Icw ]m]tamN\¯n\p thWvSn am{Xw {]mÀYn¨p. {]mÀY\ Ahkm\n¨t¸mÄ BfpIÄ tNmZn¨p: ""A§v agbv¡p thWvSn {]mÀYn¨nÃtÃm.''
""Rm³ BImi¯nsâ ag hÀjn¡p¶ hmXnepIÄ ap«nbn«pWvSv'' F¶mbncp¶p DaÀ \ÂInb adp]Sn. ta Ipdn¨ kqà§Ä Ahew_n¨psImWvSmbncp¶p At±l¯nsâ B adp]Sn.
a\pjysâ `uXnIhn`h e_v[n Ahâ ]m]tamN\ AÀY\bpambn _Ôs¸Sp¯nbmWv JpÀB³ ChnsS ]cmaÀin¡p¶Xv.
Cu \ne]mSv JpÀB³ ]eIpdn BhÀ¯n¨n«pWvSv: ""AÃmlphns\bÃmsX \n§Ä Bcm[n¨pIqSm. Rm³ \n§Ä¡v Ah\n \n¶pÅ ap¶dnbn¸v \ÂIp¶h\pw kphntijw Adnbn¡p¶h\pamIp¶p. \n§fpsS \mYt\mSv ]m]tamN\w tXSpIbpw ]ns¶ Ah\nte¡p aS§pIbpw sN¿pI. F¦n Ah³ \n§sf \à hn`h§Ä Hcp \nÝnX Imew hsc BkzZn¸n¡pw. t{ijvTXtbdnbhcn Ahsâ A\p{KlhÀjw sNmcnbpIbpw sN¿pw'' (11:2þ3). ""Fsâ P\§tf, \n§fpsS c£nXmhnt\mSv ]m]tamN\w tXSpI. F¶n«v Ah\nte¡p tJZn¨paS§pIbpw sN¿pI. Ah³ \n§Ä¡p kar²ambn ag Ab¨pXcnIbpw \n§fpsS iànbnte¡v IqSpX iàn tNÀ¯pXcnIbpw sN¿p¶XmWv. \n§Ä IpähmfnIfmbn ]n´ncnªpt]mImXncn¡pI'' (JpÀB³ 11:52).
hn`heÏnsb `ànbpambn _Ôn¸n¨psImWvSpw JpÀB³ ]cmaÀin¡p¶pWvSv: ""B \m«pImÀ hnizkn¡pIbpw `àn ]peÀ¯pIbpw sNbvXncp¶psh¦n BImi¯p \n¶pw `qanbn \n¶pw AhÀ¡v \mw A\p{Kl§Ä Xpd¶psImSp¡pI Xs¶ sN¿pambncp¶p. AhÀ ]t£ \ntj[n¨p. A§s\ AhÀ {]hÀ¯n¨psImWvSncp¶Xnsâ ^eambn Ahsc \mw ]nSnIqSn in£n¨p'' (7: 96).
a\pjy³ `ànbpw ]Ým¯m]hpw ]m]tamN\mÀY\bpw PohnX¯n ]Xnhm¡nbm ]ctemIPohnX¯nse kpJm\µw am{XaÃ, `uXnIPohnX¯nepw AÃmlphnsâ A\p{KlhÀj¯n\v AXp tlXphmIpw. daZmsâ Zn\cm{X§Ä {]tbmP\s¸Sp¯p¶h\v Gähpw D¯aamb kµÀ`amWv. C\nsbmcp daZm³ C¶p Pohn¨ncn¡p¶hÀ¡p In«pw F¶v Dd¸n¨p]dbm³ BÀ¡pw IgnbnÃtÃm.