
Thursday, September 8, 2011
സൗജന്ന്യ അരി വിതരണം ചെയ്തു

Wednesday, September 7, 2011
ഗ്രാമീണമേഖലയില്‍ അത്യാധുനിക ഡിജിറ്റല്‍ സംവിധാനമായി ബ്രഹ്മകുളം തീയേറ്റര്‍
സിംല ഗ്രൂപ്പാണ് നവീകരിച്ച ബ്രഹ്മകുളം തീയേറ്ററായി രംഗത്തുള്ളത്. 1982 ജില്ലയിലെ പ്രഥമ ഡിടിഎസ് തീയേറ്ററാണ് ബി.കെ. റപ്പായി കാഞ്ഞാണിയില്‍ തുടങ്ങിയത്. 29 വര്‍ഷത്തിനുശേഷം തീയേറ്റര്‍ നവീകരിക്കുകയായിരുന്നു.
പ്രസാദിന്റെ പി.എക്‌സ്.ഡി. പ്രൊജക്ടറാണ് സ്ഥാപിച്ചിട്ടുള്ളത്. ഡിജിറ്റല്‍ ഡിസ്‌കുകള്‍ ഇടുകയും അതേസമയം പ്രിന്റുകള്‍ ഓടിക്കുകയും ചെയ്യാം. അമേരിക്കന്‍നിര്‍മിത കമ്പനിയിലെ ട്രോക്ക്, അള്‍ട്രാ സ്റ്റീരിയോ സംവിധാനത്തിലൂടെ ഒഴുകിയെത്തുന്ന തരംഗങ്ങള്‍. അമേരിക്കന്‍ കമ്പനിയായ ജെ.ബി.എല്ലിന്റെ 350 വാട്ട്‌സിന്റെ സ്പീക്കറുകളാണ് ശബ്ദമയമാക്കുന്നത്. ഫുള്‍ എ.സി.തീയേറ്റര്‍ കൂടിയാണിത്.
അത്യാധുനിക രീതിയിലുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്. സീറ്റില്‍ ചായഗ്ലാസ് വെച്ച് സിംല ബേക്കറിയിലെ പലഹാരങ്ങള്‍ കൊറിച്ച് സിനിമ ആസ്വദിക്കാം. ഒപ്പം വാഹന പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വ്യാഴാഴ്ച 6ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ തീയേറ്റര്‍ ഉദ്ഘാടനം ചെയ്യും. തീയേറ്ററിലെ എ.സി.യുടെ ഉദ്ഘാടനം കമല്‍ നിര്‍വഹിക്കും. ഡിജിറ്റല്‍ പ്രോജക്ഷന്റെ ഉദ്ഘാടനം ജയറാമും ബിജുമേനോനും ചേര്‍ന്ന് നിര്‍വഹിക്കും. ഭവനനിര്‍മാണഫണ്ട് വിതരണം ഫിയാഫ് മുന്‍വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ ഫണ്ട് വിതരണം സത്യന്‍ അന്തിക്കാട് നിര്‍വഹിക്കും. സിംല ഗ്രൂപ്പിന്റെ സാമൂഹികസേവനഫണ്ടായ ഹേംസിന്റെ ഉദ്ഘാടനം സ്ഥാപകന്‍ ബി.കെ. റപ്പായി നിര്‍വഹിക്കും. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത് അധ്യക്ഷത വഹിക്കും.
ഓണാശംസകള്‍
കണ്ടശ്ശാംകടവ് ജലോത്സവം: കളരിപ്പയറ്റും പ്രദര്‍ശനവും നടന്നു

കാഞ്ഞാണി:ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിക്കായി പോരാട്ടത്തിന് ഒരുങ്ങിയ കണ്ടശ്ശാംകടവ് ജലോത്സവ വേദിയില പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കളരിപ്പയറ്റ് പ്രദര്‍ശനം, വടംവലി മത്സരം എന്നിവ നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നാടന്‍ ഭക്ഷ്യമേള, പൂക്കളമത്സരം, റംസാന്‍ നിലാവ്, ജൂഡോമത്സരം എന്നിവ നടന്നു.
9 ന് 4 ന് ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം ഗാനമേള, വര്‍ണ്ണമഴ എന്നിവ നടക്കും. 10 ന് രണ്ടോണനാളില്‍ നടക്കുന്ന ജലോത്സവത്തില്‍ ചുണ്ടന്‍, ചുരുളന്‍, ഓടിവള്ളങ്ങളുടെ മത്സരം, നീന്തല്‍ മത്സരം, ഫേ്‌ളാട്ട് പ്രദര്‍ശനം, നേവിയുടെ കായികാഭ്യാസം എന്നിവ നടക്കുമെന്ന് ചെയര്‍മാന്‍ വി.എന്‍. സുര്‍ജിത്ത്, ജനറല്‍ കണ്‍വീനര്‍ സുബൈദ മുഹമ്മദ് എന്നിവര്‍ പറഞ്ഞു.
മാലമോഷണക്കേസില്‍ മൂന്നുവര്‍ഷം കഠിനതടവ്
ബൈക്കിന് സൈഡ് കൊടുക്കാത്തതിന് കാര്‍ തല്ലിത്തകര്‍ത്തു
വഴിയമ്പലം മഹാരാജ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച പന്ത്രണ്ട് മണിയോടെയാണ് സംഭവം. ബന്ധുവിന്റെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ കയ്പമംഗലം മാടാനിക്കുളം സ്വദേശി കോഴിപ്പറമ്പില്‍ ശ്രീകുമാറിന്റെ ക്വാളിസ് കാറാണ് സംഘം തല്ലിത്തകര്‍ത്തത്. ദേശീയപാതയില്‍നിന്നു വിവാഹ ഹാളിന്റെ മുറ്റത്തേയ്ക്ക് കാര്‍ വളയ്ക്കവേ പൊടുന്നനെ പിന്നില്‍നിന്നുവന്ന ബൈക്ക്‌യാത്രികരായ രണ്ടുപേരുമായാണ് കാര്‍ഡ്രൈവര്‍ വാക്കുതര്‍ക്കമായത്. ഇതിനുശേഷം ഹാളിന്റെ പിന്‍ഭാഗത്ത് കാര്‍ ഒതുക്കിയിട്ടശേഷം ഭക്ഷണം കഴിക്കാന്‍ കയറിയ ശ്രീകുമാര്‍ ഭക്ഷണം കഴിച്ചിറങ്ങുമ്പോഴേക്കും സംഘടിച്ചെത്തിയ ഇരുപതോളം പേര്‍ ചേര്‍ന്ന് കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. മര്‍ദനമേറ്റ ശ്രീകുമാറിനെ (40) കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മതിലകം പോലീസ് കേസെടുത്തിട്ടുണ്ട്.
Tuesday, September 6, 2011
വേദനകള്‍ക്ക് അവധി; അവര്‍ ഓണസന്തോഷം പങ്കിടാന്‍ ഒത്തുചേര്‍ന്നു
വാടാനപ്പള്ളി: പാട്ടുപാടിയും നൃത്തംവെച്ചും തിരുവാതിര കളിച്ചും രോഗദുരിതങ്ങള്‍ക്ക് അവധികൊടുത്ത് തൃത്തല്ലൂരില്‍ അവര്‍ ഒത്തുചേര്‍ന്നു. തളിക്കുളം ബ്ളോക്ക് പഞ്ചായത്തിന്‍െറ കീഴിലുള്ള തൃത്തല്ലൂര്‍ പാലിയേറ്റിവ് കെയര്‍ യൂനിറ്റിന് കീഴിലെ162 രോഗികളാണ് ഓണസന്തോഷം പങ്കിടാന്‍ ശ്രീശൈലം ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നത്. രോഗികള്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഇവര്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും നല്‍കി. ഒത്തുചേര്‍ന്ന് ഓണസദ്യ ഉണ്ടാണ് എല്ലാവരും മടങ്ങിയത്.
പി.എ. മാധവന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണപ്പുടവയും എം.എല്‍.എ വിതരണം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുബൈദ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യാതിഥിയായിരുന്നു. സി.എം. നൗഷാദ്, മുനീര്‍ ഇടശേരി, ഇ.ബി. ഉണ്ണികൃഷ്ണന്‍, ജെ. രമാദേവി, പി.എസ്. സൂരത്ത്കുമാര്‍, ലീനരാമനാഥന്‍, കെ.എന്‍. വിമല ടീച്ചര്‍, ഡോ. മാഹിന്‍, സോമനാഥന്‍ ചാളിപ്പാട്ട്, ജോഷി ബ്ളാങ്ങാട്, വി.ബി. അഹമ്മദ്, അബ്ദുല്‍ റഊഫ് ചേറ്റുവ, വി.ബി. ജമാല്‍ എന്നിവര്‍ സംസാരിച്ചു.
ഏഴാം ക്ളാസുകാരിയെ പീഡിപ്പിച്ചതായി പരാതി
വാടാനപ്പള്ളി: തളിക്കുളം സ്വദേശിനിയായ ഏഴാം ക്ളാസുകാരിയെ പീഡിപ്പിച്ചതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് വലപ്പാട് കോതകുളം സ്വദേശി സദുവിനും തമ്പാന്‍കടവ് സ്വദേശി പ്രവീണിനുമെതിരെ കേസെടുത്തു.
കുട്ടി ഞായറാഴ്ച രാത്രി പുതുകുളങ്ങരയിലെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപം വെച്ച് മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് സംശയം തോന്നിയ നാട്ടുകാര്‍ പിടികൂടി വാടാനപ്പള്ളി പൊലീസിന് കൈമാറിയത്. വൈദ്യപരിശോധനയില്‍ കുട്ടി നേരത്തേ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് കുട്ടി ആദ്യമായി പീഡനത്തിനിരയാകുന്നത്. കൂടുതല്‍ പേര്‍ തന്നെ പീഡിപ്പിച്ചതായി കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. സ്നേഹതീരം പരിസരത്തും തമ്പാന്‍കടവിലും ഒഴിഞ്ഞ കടകളിലും വെച്ചാണത്രെ പീഡിപ്പിച്ചത്. പൊലീസ് സ്വമേധയാ കേസെടുത്തു. കുട്ടിയെ മാതാവിനോടൊപ്പം വിട്ടയച്ചു.
Saturday, September 3, 2011
ഇരട്ടമരണത്തില്‍ വിങ്ങിപ്പൊട്ടി തെക്കന്‍ പാലയൂര്‍
തൃത്തല്ലൂരില്‍ 100 ഓളം വീടുകള്‍ വെള്ളത്തില്‍
പ്രദേശത്തെ ഷണ്‍മുഖന്‍ എന്നയാള്‍ മരണപ്പെട്ടതോടെ സംസ്കരിക്കാനും കര്‍മങ്ങള്‍ നടത്താനും വീട്ടുമുറ്റത്ത് സാധിച്ചില്ല.അഞ്ച് ദിവസം മുമ്പ് വെള്ളം നേരിയതായി വറ്റിയെങ്കിലും ചളി നിറഞ്ഞിരുന്നു. മൂന്ന് ദിവസമായി തുടരുന്ന മഴയിലാണ് പ്രദേശം വീണ്ടും വെള്ളത്തിലായത്. കക്കൂസുകള്‍ നിറഞ്ഞ് ഒഴുകുന്നതിനാല്‍ രോഗ ഭീഷണിയിലാണ്. വെള്ളം നിറഞ്ഞ് വീട്ടുകാര്‍ക്ക് കാലില്‍ വ്രണം നിറഞ്ഞിട്ടും ആരോഗ്യ വകുപ്പ് അധികൃതരോ പഞ്ചായത്ത് അധികൃതരോ തിരിഞ്ഞുനോക്കിയില്ളെന്നാണ് കുടുംബാംഗങ്ങളുടെ പരാതി.
