വെങ്കിടങ്ങ് : വിവാദങ്ങള്‍ക്ക് ഇടയാകാത്തവിധം സുതാര്യതയോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വെങ്കിടങ്ങ് ഇലക്ട്രിസിറ്റി ഓഫീസിന് സമീപം ആരംഭിച്ച മണലൂര്‍ എംഎല്‍എ പി.എ. മാധവന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് നിയോജമണ്ഡലം പ്രസിഡന്റ് അഷ്‌ക്കറലി തങ്ങള്‍ അധ്യക്ഷനായി. പി.എ. മാധവന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. രാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി. വേണുഗോപാല്‍, ജോസ് പോള്‍ .ടി, അഡ്വ. ജോസഫ് ബാബു, പി.എം. നൗഷാദ്, പി.കെ. കാദര്‍, എന്‍.കെ. സുബ്രഹ്മണ്യന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ. സത്യന്‍, വി.എന്‍. സുര്‍ജിത്ത്, സുബൈദ മുഹമ്മദ്, ത്രേസ്യാമ്മ റപ്പായി എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment