കണ്ടശ്ശാംകടവ്: പാമ്പ് കടിയേറ്റത് തിരിച്ചറിയാന്‍ വൈകിയത് കണ്ടശ്ശാംകടവ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥി ആന്‍േറാ മോനെ മരണത്തിലേക്ക് നയിച്ചു. ആകസ്മിക മരണം കണ്ടശ്ശാംകടവ് കരിക്കൊടി നിവാസികളെയും സ്കൂളിലെ സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാക്കി.
കുളത്തില്‍ വീണ തേങ്ങ എടുക്കുന്നതിനിടെയാണ് ആന്‍േറായുടെ കാലില്‍ പാമ്പ് കടിച്ചത്. നോക്കിയപ്പോള്‍ മുള്ളാണ് കണ്ടത്. പച്ചിലകള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന് കടിച്ച ശംഖ്വരയന്‍ പാമ്പിനെ കുട്ടി കണ്ടില്ല.
അതിനാല്‍ അടിയന്തര നടപടി എടുക്കാനും ശ്രമിച്ചില്ല. ശംഖ്വരയന്‍ പാമ്പ് കടിച്ചാല്‍ സാവധാനത്തിലാണ് വിഷമേല്‍ക്കുക.
രക്തം വാര്‍ന്നൊലിച്ചതോടെ മുള്ളാണെന്ന് കരുതി ആദ്യം അടുത്തുള്ള ആശുപത്രിയിലാണ് കൊണ്ടുപോയത്. ഏഴര മണിക്കൂറിന് ശേഷം ശക്തിയായ വയറുവേദനയും കടച്ചിലും വന്നപ്പോള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് കടിച്ചത് പാമ്പാണെന്ന് മനസ്സിലായത്. അപ്പോഴേക്കും വിഷം വൃക്കയെ ബാധിച്ചിരുന്നു.
മരണ വിവരമറിഞ്ഞ് പ്രദേശവാസികളും സ്കൂളിലെ സഹപാഠികളും അധ്യാപകരും ഞെട്ടി. തലേ ദിവസം ക്ളാസില്‍ കളിച്ചും ചിരിച്ചും നടന്ന കുട്ടിയുടെ വേര്‍പാട് എല്ലാവരേയും വേദനിപ്പിച്ചു.
മരണ മറിഞ്ഞ് അധ്യാപകരും സഹപാഠികളും കരിക്കൊടിയിലെ വീട്ടിലെത്തി. പി.എ. മാധവന്‍ എം.എല്‍.എ അടക്കം ജനപ്രതിനിധികളും നേതാക്കളും എത്തി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം കണ്ടശ്ശാംകടവ് പള്ളി സെമിത്തേരിയില്‍ നടന്നു.

No comments:
Post a Comment