കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Tuesday, September 6, 2011

വേദനകള്‍ക്ക് അവധി; അവര്‍ ഓണസന്തോഷം പങ്കിടാന്‍ ഒത്തുചേര്‍ന്നു

വാടാനപ്പള്ളി: പാട്ടുപാടിയും നൃത്തംവെച്ചും തിരുവാതിര കളിച്ചും രോഗദുരിതങ്ങള്‍ക്ക് അവധികൊടുത്ത് തൃത്തല്ലൂരില്‍ അവര്‍ ഒത്തുചേര്‍ന്നു. തളിക്കുളം ബ്ളോക്ക് പഞ്ചായത്തിന്‍െറ കീഴിലുള്ള തൃത്തല്ലൂര്‍ പാലിയേറ്റിവ് കെയര്‍ യൂനിറ്റിന് കീഴിലെ162 രോഗികളാണ് ഓണസന്തോഷം പങ്കിടാന്‍ ശ്രീശൈലം ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നത്. രോഗികള്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഇവര്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും നല്‍കി. ഒത്തുചേര്‍ന്ന് ഓണസദ്യ ഉണ്ടാണ് എല്ലാവരും മടങ്ങിയത്.
പി.എ. മാധവന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണപ്പുടവയും എം.എല്‍.എ വിതരണം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുബൈദ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യാതിഥിയായിരുന്നു. സി.എം. നൗഷാദ്, മുനീര്‍ ഇടശേരി, ഇ.ബി. ഉണ്ണികൃഷ്ണന്‍, ജെ. രമാദേവി, പി.എസ്. സൂരത്ത്കുമാര്‍, ലീനരാമനാഥന്‍, കെ.എന്‍. വിമല ടീച്ചര്‍, ഡോ. മാഹിന്‍, സോമനാഥന്‍ ചാളിപ്പാട്ട്, ജോഷി ബ്ളാങ്ങാട്, വി.ബി. അഹമ്മദ്, അബ്ദുല്‍ റഊഫ് ചേറ്റുവ, വി.ബി. ജമാല്‍ എന്നിവര്‍ സംസാരിച്ചു.


ഏഴാം ക്ളാസുകാരിയെ പീഡിപ്പിച്ചതായി പരാതി

വാടാനപ്പള്ളി: തളിക്കുളം സ്വദേശിനിയായ ഏഴാം ക്ളാസുകാരിയെ പീഡിപ്പിച്ചതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് വലപ്പാട് കോതകുളം സ്വദേശി സദുവിനും തമ്പാന്‍കടവ് സ്വദേശി പ്രവീണിനുമെതിരെ കേസെടുത്തു.
കുട്ടി ഞായറാഴ്ച രാത്രി പുതുകുളങ്ങരയിലെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപം വെച്ച് മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് സംശയം തോന്നിയ നാട്ടുകാര്‍ പിടികൂടി വാടാനപ്പള്ളി പൊലീസിന് കൈമാറിയത്. വൈദ്യപരിശോധനയില്‍ കുട്ടി നേരത്തേ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് കുട്ടി ആദ്യമായി പീഡനത്തിനിരയാകുന്നത്. കൂടുതല്‍ പേര്‍ തന്നെ പീഡിപ്പിച്ചതായി കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. സ്നേഹതീരം പരിസരത്തും തമ്പാന്‍കടവിലും ഒഴിഞ്ഞ കടകളിലും വെച്ചാണത്രെ പീഡിപ്പിച്ചത്. പൊലീസ് സ്വമേധയാ കേസെടുത്തു. കുട്ടിയെ മാതാവിനോടൊപ്പം വിട്ടയച്ചു.