കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, August 3, 2011

റംസാന്‍ ക്വിസ്

പാവറട്ടി:വിശുദ്ധ റംസാന്‍ ഖുര്‍ആനിന്റെ മാസം പുണ്യത്തിന്റെയും എന്ന വിഷയത്തില്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായി റംസാന്‍ ക്വിസ് 2011 നടത്തും. മദ്രസ, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് എന്നീ വിഭാഗങ്ങളില്‍ രണ്ട് വീതമുള്ള ടീം അംഗങ്ങളാണ് പങ്കെടുക്കേണ്ടത്. ആഗസ്ത് ഏഴിന് ചാവക്കാട് സീ ഫോര്‍ഡ് അക്കാദമിയില്‍ രാവിലെ 10 നാണ് ക്വിസ് പ്രോഗ്രാം ആരംഭിക്കുക. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9745410926 എന്ന നമ്പറില്‍ ബന്ധപ്പെടുക.

രാജേഷിന്റെ സഡന്‍ ബ്രേക്ക്; സുധീറിന് ജീവിതത്തിലേക്ക് ഡബിള്‍ ബെല്‍

കാഞ്ഞാണി: രാജേഷിന്റെ കാലുകള്‍ പെട്ടെന്ന് ബ്രേക്കിലമര്‍ന്നില്ലെങ്കില്‍ സുധീര്‍ ജീവനോടെ ഇന്ന് ഉണ്ടാകുമായിരുന്നില്ല. മുഖാമുഖമെത്തിയ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ എറവ്പട്ടിയില്‍ വീട്ടില്‍ സുധീര്‍കുമാര്‍ (32) അപകടം നടന്ന് ഒരു മാസത്തിനു ശേഷമാണ് തന്റെ രക്ഷകനെ നേരിട്ട് കാണുന്നത്.

ജൂണ്‍ 25ന് രാവിലെ തിരക്കേറിയ എറവ് അഞ്ചാംകല്ല് കപ്പല്‍പള്ളി സ്റ്റോപ്പിലായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ രാജേഷ് സ്റ്റോപ്പില്‍ ആളെ കയറ്റാനായി നിര്‍ത്തിയ ബസ്സിനെ മറികടന്ന മറ്റു വാഹനങ്ങള്‍ക്കൊപ്പം സുധീറും ബൈക്ക് മുന്നോട്ടോടിച്ചു. പെട്ടെന്നാണ് മരണദൂതുമായി എതിരെയെത്തിയ സ്വകാര്യബസ്സിന്റെ പിന്‍ഭാഗം ബൈക്കില്‍ തട്ടിയത്. നീങ്ങിത്തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. ബസ്സിനടിയിലേക്ക് സുധീര്‍ വീണു.

ബസ്സ് മുന്നോട്ടെടുക്കുന്നതിനിടെ രാജേഷ് റിയര്‍വ്യൂ മിററിലൂടെ നോക്കുമ്പോള്‍ ബസ്സിനടിയില്‍ രണ്ടു കാലുകള്‍ കണ്ടു. ഒറ്റ സെക്കന്‍ഡില്‍ ബസ്സ് ചവിട്ടി നിര്‍ത്തുമ്പോള്‍ റോഡിലുരഞ്ഞ പിന്‍ചക്രങ്ങള്‍ സുധീറിന്റെ ശരീരത്തില്‍ ഉരുമിനിന്നു. രാജേഷ് ഒരു സെക്കന്‍ഡ് വൈകിയെങ്കില്‍ സുധീറിന്റെ ശരീരം ചക്രങ്ങള്‍ കയറി ചതഞ്ഞരയുമായിരുന്നു.

ഐ.ടി.സി.യുടെ ജില്ലാ ഫ്രാഞ്ചൈസിയില്‍ സെയില്‍സ് മാനേജരായ സുധീര്‍ രാവിലെ ജോലിസ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം.

36 ദിവസത്തെ ആസ്​പത്രിജീവിതത്തിനു ശേഷം വിശ്രമിക്കുന്ന തന്നെ കാണാന്‍ എത്തിയ രക്ഷകന്‍ രാജേഷിനെ കണ്ടപ്പോള്‍ സുധീര്‍ വിങ്ങിപ്പൊട്ടി. മരണം വഴിമാറിപ്പോയ ആ ദിവസം ഇങ്ങനെ: ബൈക്കില്‍ തട്ടി നിര്‍ത്താതെ പോയ സ്വകാര്യബസ്സിനെതിരെ നാട്ടുകാരുടെ രോഷമുയര്‍ന്നു. ഇതിനിടെ സമീപവാസിയായ ഓട്ടോഡ്രൈവര്‍ കുന്നന്‍ ജോയിയും പഞ്ചായത്ത് മെമ്പര്‍ സി.പി. പോളും ചേര്‍ന്ന് ബസ്സിനടിയില്‍ നിന്നും സുധീര്‍കുമാറിനെ വലിച്ചെടുത്തു. രാവിലെ സ്‌കൂള്‍ സമയമായതിനാല്‍ അതുവഴി വന്ന വാഹനങ്ങളൊന്നും നിര്‍ത്തിയില്ല. വിധിയെ പഴിക്കാതെ ജോയ് ഓട്ടോയെടുത്തു. സഹായത്തിനായി ഒരു വഴിയാത്രക്കാരനുമായി ഒരു പാച്ചിലായിരുന്നുവെന്ന് പോള്‍ പറഞ്ഞു. അധികം വൈകാതെ അശ്വിനി ആസ്​പത്രിയിലെത്തിച്ചു. സുധീര്‍കുമാറിന്റെ എട്ട് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. ശ്വാസകോശത്തിനും കേടുപറ്റി. ഇരുപത് ദിവസം അത്യാസന്നനിലയില്‍. അതിനിടെ ഒരു മേജര്‍ ഓപ്പറേഷനടക്കം ഏതാനും ശസ്ത്രക്രിയകളും നടന്നു.

ദീര്‍ഘകാലം അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി. ഉണ്ണികൃഷ്ണമേനോന്റെ മകനാണ് സുധീര്‍. ചൊവ്വാഴ്ച ഉച്ചയോടെയാണ് രാജേഷ് സുധീര്‍കുമാറിനെ കാണാനെത്തിയത്. രാജേഷിനെ അടക്കാനാകാത്ത വികാരവായേ്പാടെയാണ് ആ കുടുംബം
വരവേറ്റത്
.