കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, October 23, 2011

നിരവധി വീടുകളില്‍ വെള്ളം കയറി

മുന്നറിയിപ്പില്ലാതെ റെഗുലേറ്റര്‍ ഷട്ടര്‍ അടച്ചു
പാവറട്ടി: ഇടിയഞ്ചിറയില്‍ റെഗുലേറ്ററിന്‍െറ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ അടച്ചു. ഇതുമൂലം തിരുനെല്ലൂരില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വ്യാഴാഴ്ച രാത്രിയാണ് ഇറിഗേഷന്‍ അധികൃതര്‍ ഷട്ടറുകള്‍ താഴ്ത്തിയത്. നിലവില്‍ വെള്ളം പോയിരുന്ന എട്ട് ഷട്ടറുകളില്‍ ഏഴെണ്ണമാണ് അടച്ചത്. ഇതുമൂലം കനാലിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ജലം പിന്നീട് തിരുനെല്ലൂരിലേക്ക് വ്യാപിക്കുകയായിരുന്നു.
മേഖലയിലെ പത്തു വീടുകളിലാണ് കാര്യമായി വെള്ളം കയറിയത്. മതിലകത്ത് റഷീദ്, രായംമരക്കാര്‍ വീട്ടില്‍ അഷറഫ്, വലിയകത്ത് മൊയ്തുണ്ണി, പള്ളത്ത് മുഹമ്മദുണ്ണി, പണിക്കവീട്ടില്‍ മുഹമ്മദുണ്ണി, ശങ്കരന്‍ കുളത്തേക്കാട്, ഇബ്രാഹിം തിരുനെല്ലൂര്‍, ആര്‍.കെ. ഹമീദ്കുട്ടി, എം.വി. സെയ്തുമുഹമ്മദ്, വി.കെ. രവി എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. മസ്ജിദ് റോഡിന് പരിസരത്തും വ്യാപകമായി വെള്ളക്കെട്ടുണ്ട്.
ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് ഇതിലെ ചില ഷട്ടറുകള്‍ ഉയര്‍ത്തി. തുടര്‍ന്നാണ് വെള്ളം കുറഞ്ഞത്. എന്നാല്‍, വെള്ളം ഇനിയും പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ല. ബദല്‍ സംവിധാനമോ വെള്ളം ഒഴുക്കിക്കളയാന്‍ മറ്റ് മാര്‍ഗമോ തേടാതെയാണ് ഇറിഗേഷന്‍ അധികൃതര്‍ ഷട്ടര്‍ അടച്ചത്. ഷട്ടറിന്‍െറ അറ്റകുറ്റപ്പണിക്കാണ് ഷട്ടര്‍ താഴ്ത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.

ഏങ്ങണ്ടിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ‘അത്യാസന്ന നില’യില്‍

വാടാനപ്പള്ളി: ചേറ്റുവ കുന്നത്തങ്ങാടി ഏങ്ങണ്ടിയൂര്‍ സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍  ശോച്യാവസ്ഥയില്‍.   വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ ആശുപത്രി ചോര്‍ന്നൊലിക്കുകയാണ്.  മരുന്ന് കേടുകൂടാതെ സൂക്ഷിക്കാന്‍ ഇടമില്ല.  
സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാല്‍ 15 വര്‍ഷമായി എം.ഇ.എസ് സെന്‍ററിന് കിഴക്ക്  നിലംപൊത്താറായ വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്‍െറ ഒരുഭാഗം മേല്‍ക്കൂര ഷീറ്റ് കൊണ്ടാണ് മറച്ചത്.  ഏതാനും നാള്‍ മുമ്പ് ഷീറ്റ് തകര്‍ത്താണ്  തേങ്ങ ഉള്ളില്‍ പതിച്ചത്. ഭാഗ്യം കൊണ്ടാണ് ജീവനക്കാരും രോഗികളും രക്ഷപ്പെട്ടത്. ചോര്‍ന്നൊലിക്കുന്നതിനാല്‍  മുകളില്‍ ടാര്‍പായ വിരിച്ചിരിക്കുകയാണ്. മരുന്ന് സൂക്ഷിക്കാനും തരമില്ല. വാടകക്കെട്ടിടത്തിലായതിനാല്‍ സര്‍ക്കാറില്‍നിന്ന് അറ്റകുറ്റപ്പണിക്ക് സഹായം ലഭിക്കാറില്ല. ഇതാണ് ശോച്യാവസ്ഥക്ക് കാരണം.
കെട്ടിടം മാറ്റാനുള്ള നടപടി തര്‍ക്കം കാരണം നീണ്ടുപോകുകയാണ്.  കെട്ടിടം മാറ്റാന്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് സമീപം സ്ഥലം കണ്ടെത്തിയിരുന്നു. ബി.എല്‍.എസ് ക്ളബിന് സമീപം സ്വകാര്യവ്യക്തി ആറര സെന്‍റ് സ്ഥലം നല്‍കുന്നതിനെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതേസമയം, കുന്നത്തങ്ങാടിയില്‍നിന്ന് ആശുപത്രി മാറ്റുന്നതിനെതിരെ നാട്ടുകാര്‍ ജനകീയ സമിതിക്ക് രൂപം നല്‍കി. വെള്ളിയാഴ്ച കൂടിയ പ്രൈമറി ഹെല്‍ത്ത് സംരക്ഷണ സമിതിക്ക് മുമ്പാകെ ആറുമാസത്തിനകം 20 സെന്‍റ് സ്ഥലം കുന്നത്തങ്ങാടി പ്രദേശത്ത് സൗജന്യമായി നല്‍കുമെന്നും ഭാരവാഹികള്‍  കത്ത് നല്‍കി. ഇത് പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രസിഡന്‍റ് ശുഭാ സുനില്‍ അറിയിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് വേലായുധന്‍ തോരന്‍വീട്ടില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ കെ.ബി. സുധ, ലസിക ടീച്ചര്‍, സതീഷ് പനക്കല്‍, അംഗം ഇ. രണദേവ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ബി. സുരേഷ് (സി.പി.എം), കെ.ആര്‍. കൃഷ്ണന്‍ (സി.പി.ഐ), സജീവ് (ബി.ജെ.പി) എന്നിവര്‍ പങ്കെടുത്തു.

പ്രതിപക്ഷ സമരം ജനപിന്തുണ നഷ്ടമാകുമെന്ന ഭയത്താല്‍ - കുഞ്ഞാലിക്കുട്ടി

ചാവക്കാട്: സര്‍ക്കാറിന്‍െറ പ്രകടനം കണ്ട് ജനപിന്തുണ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പ്രതിപക്ഷം സമരങ്ങള്‍ അഴിച്ചുവിടുന്നതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതു കൊണ്ടൊന്നും യു.ഡി.എഫ് സര്‍ക്കാര്‍ പിന്നോട്ട് പോകുന്ന പ്രശ്നമില്ല. ജനക്ഷേമകാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് തിരുവത്ര എം.എം. സിദ്ദീഖിന്‍െറ വസതിയില്‍ ചാവക്കാട് ഓണ്‍ ലൈനിന്‍െറ ലോഗോ പ്രകാശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്‍െറ നൂറുദിന കര്‍മ പരിപാടിക്ക് നല്ല ജനപിന്തുണയാണ് ലഭിച്ചത്. ഇത് പ്രതിപക്ഷത്തിന് പ്രഹരമായിട്ടുണ്ട്.
ചേറ്റുവ ടോള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കേന്ദ്ര ദേശീയപാത അതോറിറ്റിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും സമരക്കാരുമായി ചര്‍ച്ച നടത്തി പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

നാട്ടിക നിയോജകമണ്ഡലം പ്ളാസ്റ്റിക് മുക്തമാക്കും

വാടാനപ്പള്ളി:  ശുചിത്വ വര്‍ഷത്തിന്‍െറ  ഭാഗമായി നാട്ടിക നിയോജകമണ്ഡലം പ്ളാസ്റ്റിക്മുക്തമാക്കുന്നതിന് നടപടിയാരംഭിച്ചു. ഇതിന്  തളിക്കുളം ബ്ളോക്കില്‍  ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഗീതാ ഗോപി എം.എല്‍.എയെ ചെയര്‍പേഴ്സനായി സംഘടകസമിതി രൂപവത്കരിച്ചു.  
ഒരു വര്‍ഷത്തിനകം നാട്ടികയെ പ്ളാസ്റ്റിക്മുക്തമാക്കാനുള്ള  പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. വീടുകളിലെ പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കുക, കച്ചവടസ്ഥാപനങ്ങളില്‍ പ്ളാസ്റ്റിക് വില്‍ക്കാതിരിക്കുക തുടങ്ങിയവ ആദ്യപടിയായി നടത്തും. നിയോജകമണ്ഡലം കമ്മിറ്റിയും രൂപവത്കരിക്കും.  ചേര്‍പ്പ്, അന്തിക്കാട്, തളിക്കുളം ബ്ളോക്കുകളുടെ പ്രവര്‍ത്തനം കമ്മിറ്റി വീക്ഷിക്കും. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ബ്ളോക്ക്  കമ്മിറ്റികള്‍ രൂപവത്കരിക്കും. പഞ്ചായത്ത്തലത്തിലും വാര്‍ഡ്തലത്തിലും  സംഘാടകസമിതി  രൂപവത്കരിച്ച് പ്ളാസ്റ്റിക് നിരോധം  ഉറപ്പുവരുത്തും.പ്രധാന കവലകള്‍, വീടുകള്‍,സ്കൂളുകള്‍ എന്നിവിടങ്ങളില്‍  ശുചിത്വം ഉറപ്പാക്കും. മൂന്നുമാസം കൂടുമ്പോള്‍ പരിപാടികള്‍ വിശകലനം ചെയ്യും.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമ വകുപ്പുകളെ ഏകോപ്പിച്ചാണ്  പ്രവര്‍ത്തനം. ജനപ്രതിനിധികള്‍, ക്ളബ് പ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍,  മുതലായവരുടെ  സേവനവും പ്രയോജനപ്പെടുത്തും.  പ്രവര്‍ത്തനങ്ങള്‍ക്കായി  35 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നാട്ടിക മണ്ഡലത്തിന്‍െറ കീഴില്‍ മൂന്നു ബ്ളോക്കും ഒമ്പതു പഞ്ചായത്തുകളുമാണ് ഉള്ളത്.   സംഘാടക സമിതി യോഗത്തില്‍ ഗീതാഗോപി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ബ്ളോക്ക് പ്രസിഡന്‍റുമാരായ കെ. ദിലീപ് കുമാര്‍ (തളിക്കുളം), ടി.ബി.ഷാജി ( അന്തിക്കാട് ), ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.ആര്‍. വിജയന്‍  (നാട്ടിക ), ബീന അജയഘോഷ് ( വലപ്പാട് ), പി.ആര്‍. സുശീല ടീച്ചര്‍  (താന്ന്യം ) ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, ചേര്‍പ്പ് ബി.ഡി.ഒ രാധാകൃഷ്ണന്‍, തളിക്കുളം ബി.ഡി.ഒ ടി.പി. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ ഇടതുഭരണം കുരങ്ങന് പൂമാല കിട്ടിയതുപോലെ -കെ. സുധാകരന്‍ എം.പി

പാവറട്ടി: കുരങ്ങന്‍െറ കൈയില്‍ പൂമാല കിട്ടിയതുപോലെയായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം സ്മാര്‍ട്ട് സിറ്റി പദ്ധതി ഇടതു സര്‍ക്കാറിന്‍െറ കൈയിലെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നുമാസം കഴിയുമ്പോഴേക്കും പദ്ധതിക്ക് തുടക്കമായെന്നും കെ. സുധാകരന്‍ എം.പി. സേവാദള്‍ മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സന്ദേശ ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖം പദ്ധതി ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ സ്മാര്‍ട്ട് സിറ്റി പദ്ധതിയും വിഴിഞ്ഞം പദ്ധതിയും ഇടതുപക്ഷ സര്‍ക്കാറിന് തുടങ്ങിയിടത്തു തന്നെ വെക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണലൂര്‍ നിയോജക മണ്ഡലം സേവാദള്‍ ചെയര്‍മാന്‍ എം.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍, ഷാജഹാന്‍ പെരുവല്ലൂര്‍, ഒ.ജെ. ഷാജന്‍, വി. വേണുഗോപാല്‍, ജിനി തറയില്‍, വര്‍ഗീസ് മാനത്തില്‍, ഹമീദ് മാളിയേക്കല്‍, എ.കെ. ഷിഹാബ്, റഷീദ് മതിലകത്ത്, സി.കെ. സിജു, ജാക്സന്‍ കണ്ടാണശേരി എന്നിവര്‍ സംസാരിച്ചു.

യോഗ്യരായ സ്വദേശികളില്ലാത്ത തസ്തികകളില്‍ മാത്രം വിദേശികളുടെ റിക്രൂട്ട്മെന്‍റ്

അബൂദബി: വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശന വ്യവസ്ഥകളടങ്ങുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജി.സി.സി തലത്തില്‍ നടപ്പാക്കും. ഒഴിവുള്ള തസ്തികകളില്‍ യോഗ്യരായ സ്വദേശികളെ ലഭ്യമാകാത്ത സാഹചര്യത്തില്‍ മാത്രമേ ഇതിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നതുള്‍പ്പെടെ നിരവധി വ്യവസ്ഥകള്‍ ഇതിലുണ്അബൂദബിയില്‍ കഴിഞ്ഞ ദിവസം നടന്ന ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ യോഗ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് വിദേശികളുടെ റിക്രൂട്ടിങിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നത്. ഇത് ജി.സി.സി രാഷ്ട്രത്തലവന്‍മാരുടെ അടുത്ത ഉച്ചകോടിയില്‍ സമര്‍പിച്ച് അംഗീകാരം വാങ്ങിയ ശേഷമാണ് നടപ്പാക്കുക. മാര്‍ഗനിര്‍ദേശ രേഖ മന്ത്രിതല സമിതി ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റിനാണ് ആദ്യം സമര്‍പിക്കുക. സെക്രട്ടേറിയറ്റ് ഇത് പരിശോധിച്ച് രാഷ്ട്രത്തലവന്‍മാരുടെ സുപ്രീം കൗണ്‍സില്‍ മുമ്പാകെ വെക്കും. സുപ്രീം കൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കുക.

യോഗ്യരായ സ്വദേശികളില്ലാത്ത തസ്തികകളില്‍ മാത്രം വിദേശികളുടെ റിക്രൂട്ട്മെന്‍റ്

ആറ് ഗള്‍ഫ് രാജ്യങ്ങളിലെയും സ്വദേശികള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദേശ രേഖ തയാറാക്കിയത്. അംഗരാജ്യങ്ങള്‍ ഇത് സംയുക്തമായി നടപ്പാക്കും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അംഗരാജ്യങ്ങള്‍ തമ്മിലെ സഹകരണം ശക്തിപ്പെടുത്തുകയും തൊഴില്‍ മേഖലയിലും റിക്രൂട്ടിങ് സംബന്ധിച്ചും യോജിച്ച നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് യു.എ.ഇ തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്വദേശികളുടെ ജോലി സാധ്യത വര്‍ധിപ്പിക്കുന്ന വിധത്തില്‍ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തും. മൂല്യവര്‍ധിതവും ഉയര്‍ന്ന തോതില്‍ നിര്‍മാണാത്മകവുമായ പദ്ധതികള്‍ ആവിഷ്കരിക്കും.

ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യാ സന്തുലിതത്വവും സാമൂഹിക-സാമ്പത്തിക സുരക്ഷയും ഉറപ്പുവരുത്തേണ്ടത് വളരെ അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജനസംഖ്യയിലെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ ഗുരുതരമായ പ്രശ്നമാണ്. ഇത് സ്വദേശീ സംസ്കാരത്തെയും പൈതൃകത്തെയും ബാധിക്കുന്ന കാര്യമാണ്.അവിദഗ്ധ തൊഴിലാളികള്‍ക്ക് പകരം വിദേശത്തുനിന്ന് വിദഗ്ധ തൊഴിലാളികളെ മാത്രം കൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കും. ഇതിന്‍െറ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍ യോഗ്യതകള്‍ ഏകീകരിക്കാന്‍ തീരുമാനമുണ്ട്. വിദേശികളുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും വിവിധ സിമ്പോസിയങ്ങളില്‍ അവതരിപ്പിക്കാനും യു.എ.ഇ തൊഴില്‍ മന്ത്രി അധ്യക്ഷനായി സ്ഥിരം സമിതി രൂപവല്‍ക്കരിച്ചിട്ടുണ്ട്. സ്വദേശിവല്‍ക്കരണത്തിന് ഓരോ രാജ്യവും സ്വീകരിച്ച നടപടികളും ഇതിനായി തയാറാക്കിയ പദ്ധതികളും അബൂദബിയില്‍ ചേര്‍ന്ന യോഗം വിശദമായി അവലോകനം ചെയ്തിരുന്നു.

പ്ലാസ്റ്റിക്കിനെതിരെ മണിയുടെ പോരാട്ടം

ചാവക്കാട്: നഗരസഭയില്‍ പ്ലാസ്റ്റിക് കാരിബാഗ് നിര്‍മാര്‍ജന പോരാട്ടത്തില്‍ മണി ചാവക്കാടിന്റെ കരവിരുത് ശ്രദ്ധേയമാകുന്നു. കലാകാരനായ മണി തുണി വാങ്ങി വീട്ടില്‍ത്തന്നെ സഞ്ചി നിര്‍മിച്ച് ഇരുവശവും സ്വന്തം കൈപ്പടയില്‍ 'പ്ലാസ്റ്റിക് ഉപേക്ഷിക്കൂ...., ഭൂമിയെ രക്ഷിക്കൂ....'എന്ന വാചകം എഴുതിയാണ് പ്ലാസ്റ്റിക് കാരിബാഗ് നിര്‍മാര്‍ജനത്തില്‍ പ്രചാരണം നടത്തുന്നത്. കഴിഞ്ഞദിവസം ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നടത്തിയ മനുഷ്യച്ചങ്ങലയില്‍ മകളുമായി തുണിസ്സഞ്ചിയുയര്‍ത്തിപ്പിടിച്ച് പങ്കെടുത്തിരുന്നു. എവിടെ പോകുമ്പോഴും ഈ തുണിസ്സഞ്ചി മണി കയ്യില്‍ പിടിക്കും. തന്നെ അനുകരിക്കുന്ന നാട്ടുകാര്‍ക്ക് സഞ്ചി നിര്‍മിച്ച് നല്‍കുന്നത് മണിയും ഭാര്യ റാണിയും ചേര്‍ന്നാണ്. 

വില്ലേജ് ഓഫീസറില്ല; ബി.ജെ.പി. മാര്‍ച്ച് നടത്തി

പാവറട്ടി:മുല്ലശ്ശേരിയില്‍ വില്ലേജ് ഓഫീസറില്ലാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. മുല്ലശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാനിന ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ പറമ്പന്തള്ളി അധ്യക്ഷനായി. സര്‍ജു തൊയക്കാവ്, സുധീഷ് മേനോത്ത് പറമ്പില്‍, ജെസ്റ്റിന്‍ ജേക്കബ്, സി.ആര്‍. അഭിമന്യു, പ്രമോദ് ആനേടത്തയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday, October 22, 2011

ചരമം

തൊയക്കാവ്: കോടമുക്ക് - പരേതനായ മമ്പറമ്പത്ത് വീട്ടില്‍ സൈദു ഹാജിയുടെ ഭാര്യയും, കോടമുക്ക് പള്ളി കമ്മിറ്റി മുന്‍ പ്രസിഡന്റ്‌ കുഞ്ഞു മുഹമ്മദിന്റെ ഉമ്മയുമായ ഹവ്വ (80) ഇന്ന് (22 /10 / 2011 ശനിയാഴ്ച) രാവിലെ 10 മണിക്ക് മരണപ്പെട്ടു. പരേതയുടെ പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും, കഴിയുന്നവര്‍ മയ്യിത്ത്‌ സമസ്കാരം സങ്കടിപ്പിക്കുകയും ചെയ്യണമെന്നു ദീനുല്‍ ഇസ്ലാമിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.  


Wednesday, October 19, 2011

കെ.എസ്.ഇ.ബി ക്ക് പരാതി നല്‍കിയ സ്കൂള്‍ അധികൃതര്‍ക്ക് അമിത വൈദ്യുതി ഉപഭോഗത്തിന് നോട്ടീസ്


അന്തിക്കാട്: പൊട്ടി വീണ സര്‍വീസ് വയര്‍ നീക്കം ചെയ്യാത്തതിന് പരാതി നല്‍കിയ അരിശത്തില്‍ അധിക വൈദ്യുതി ഉപയോഗിച്ചെന്ന് നോട്ടീസ് നല്‍കി കെ.എസ്.ഇ.ബി അധികൃതര്‍ സ്കൂള്‍ അധികൃതരെ പക പോക്കുന്നതായി പരാതി. മുറ്റിച്ചൂര്‍ എ.എല്‍.പി സ്കൂളിന് നേരെയാണ് വൈദ്യുതി വകുപ്പധികൃതര്‍ പ്രതികാര നടപടിയെടുക്കുന്നത്. സ്കൂള്‍ വളപ്പിലൂടെ സമീപത്തെ വീട്ടിലേക്ക് വലിച്ച കണക്ഷനില്‍ സര്‍വീസ്  വയര്‍ മാസങ്ങളായി നിലത്തു വീണ് കിടക്കുകയാണ്.
കുട്ടികള്‍ക്ക് ഭീഷണിയായ വയര്‍ മാറ്റണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ ജൂണ്‍ 17ന് കെ.എസ്.ഇ.ബി പെരിങ്ങോട്ടുകര സെക്ഷന്‍ ഓഫിസിലെ അസി. എന്‍ജിനീയര്‍ക്ക്  പരാതി നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും കൈക്കൊള്ളാതെ വന്നതോടെ സ്കൂള്‍ അധികൃതര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കി. ഇതില്‍ ക്ഷുഭിതനായ  ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി 600 വാട്സ് വൈദ്യുതി മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള വിദ്യാലയത്തില്‍ 2313 വാട്സ് വൈദ്യുതി ഉപയോഗിക്കുകയാണെന്നും പറഞ്ഞ് നോട്ടീസ് നല്‍കുകയായിരുന്നുവത്രേ. വൈദ്യുതി ഉപയോഗം കൂടിയ വിവരം അധികൃതര്‍ നേരത്തെ പറഞ്ഞില്ളെന്നും ആവശ്യമായ തുക നിശ്ചിത സമയത്ത് തന്നെ അടക്കാറുണ്ടെന്നും മാനേജര്‍ പറയുന്നു. ഭീഷണിയുടെ സ്വരത്തിലാണത്രേ ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അതേ സമയം വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചില്‍ കടലാക്രമണം രൂക്ഷം


വാടാനപ്പള്ളി: വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചില്‍ കടലാക്രമണം രൂക്ഷം.  റിസോര്‍ട്ടിന്‍െറ ഭിത്തിയും തറയും സമീപ  വീടിന്‍െറ കക്കൂസും തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കടലാക്രമണം ശക്തമായത്. തിരമാല റിസോര്‍ട്ടിലേക്ക് ആഞ്ഞടിക്കുകയാണ്. സമീപം മണല്‍ചാക്ക് നിരത്തിയെങ്കിലും മുകളിലൂടെയാണ് വെള്ളം കയറുന്നത്. പരിസരത്തെ കടല്‍ഭിത്തി തകര്‍ത്താണ് വെള്ളം കയറുന്നത്. കാറ്റാടി മരങ്ങളും തെങ്ങുകളും കടപുഴകി വീണു. മതിലും തകര്‍ന്ന നിലയിലാണ്. റിസോര്‍ട്ടിന് സമീപം വലിയ കുഴി രൂപപ്പെട്ടു. സമീപമുള്ള വീടും റിസോര്‍ട്ടും നിലംപതിക്കാവുന്ന നിലയിലാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ പൊക്കാഞ്ചേരിയില്‍ റിസോര്‍ട്ടിന് പടിഞ്ഞാറുള്ള കുളം നാട്ടുകാര്‍ വൃത്തിയാക്കി വെള്ളം ഉപയോഗിക്കുന്നതിനിടെ കടല്‍വെള്ളം  ഒഴുകിയെത്തി കുളം നിറഞ്ഞു. ഉപ്പുവെള്ളം നിറഞ്ഞതോടെ കുളം ഉപയോഗയോഗ്യമല്ലാതായി. പഞ്ചായത്ത് അതിര്‍ത്തിയിലെ സീവാള്‍ റോഡ് തകര്‍ന്നു. കടല്‍ഭിത്തികള്‍ ഏറെയും തകര്‍ന്നു.
ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിന്‍െറ പരിധിയിലെ രണ്ട് വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. കടലാക്രമണ ഭീഷണി കാരണം രണ്ട് വീടുകളിലും ആളുകള്‍ താമസിക്കുന്നില്ല. കടലാക്രമണം രൂക്ഷമായിട്ടും അടിയന്തരമായി മണല്‍ചാക്ക് നിരത്താനോ കല്ലടിക്കാനോ അധികൃതര്‍ തയാറാകുന്നില്ല.  പ്രദേശം വാടാനപ്പള്ളി വില്ളേജ് അധികൃതര്‍ ചൊവ്വാഴ്ച ഉച്ചക്ക് സന്ദര്‍ശിച്ചു.

ത്രിതല പഞ്ചായത്ത് സംവിധാനം പഠിക്കാന്‍ രാജസ്ഥാന്‍ സംഘം തളിക്കുളത്ത്


തളിക്കുളം: കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ രാജസ്ഥാന്‍ സംഘം തളിക്കുളം ബ്ളോക്ക് പഞ്ചായത്തിലെത്തി. രാജസ്ഥാനിലെ ടോന്‍ഡ് ജില്ലാ പ്രസിഡന്‍റ് കല്ലി ദേവി മീന, ചീഫ് എകിസ്ക്യൂട്ടീവ് ഓഫിസര്‍ എല്‍.ആര്‍. ഗുഗര്‍വാള്‍, രാജസ്ഥാന്‍ സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി ബി.എല്‍. ഗോയല്‍ എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിയത്.യുനിസെഫ് ചീഫ് സാമുവല്‍, പ്രതിനിധി സുമന്‍ സിങ്, കില പ്രതിനിധി പ്രഫ. രാഘവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തളിക്കുളം ബ്ളോക്ക് പഞ്ചായത്തിലെത്തിയ സംഘത്തെ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുചിത്ര രാധാകൃഷ്ണന്‍, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.പി. കരുണാകരന്‍, അംഗങ്ങളായ ഇ.ബി. ഉണ്ണികൃഷ്ണന്‍, മുനീര്‍ ഇടശ്ശേരി, സജു ഹരിദാസ്, രമാദേവി, കുട്ടന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. 30 അംഗ രാജസ്ഥാന്‍ സംഘത്തിനൊപ്പം നേപ്പാളില്‍ നിന്നുള്ള നാലംഗവുമുണ്ടായിരുന്നു.

ജീവനക്കാരില്ല; മണലൂര്‍ വില്ലേജ് ഓഫീസ് സ്തംഭനത്തില്‍

മണലൂര്‍ : വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ മണലൂര്‍ വില്ലേജ് ഓഫിസ് തിങ്കളാഴ്ച ഉച്ചക്ക് ശേഷം അടച്ചു. ആകെയുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ഓഫിസ് പൂട്ടി പോയതോടെ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവര്‍ വലഞ്ഞു. പുതുതായി എത്തിയ വനിതാ ഓഫിസര്‍ ആഴ്ചകളായി ലീവായതിനാല്‍ വില്ളേജ് അസിസ്റ്റന്‍റിനാണ് ചുമതല. ഇയാള്‍ മത്രമാണ് ചൊവ്വാഴ്ച ഉണ്ടായിരുന്നത്. ഉച്ചക്ക് രണ്ടോടെ ഇദ്ദേഹവും ഓഫിസ് പൂട്ടി ഗേറ്റും അടച്ച് സ്ഥലം വിട്ടു. മണിക്കൂറോളം കാത്തുനിന്നിട്ടും ഉദ്യോഗസ്ഥരെ കാണാതായതോടെ വന്നവര്‍ മടങ്ങുകയായിരുന്നു.

ആറ് കണ്ണുള്ള നാളികേരം കൗതുകമായി

തൊയക്കാവ്:ആറ് കണ്ണുള്ള നാളികേരം കൗതുകമായി. കച്ചവടത്തിനായി വെങ്കിടങ്ങ് തൊയക്കാവ് എലവത്തിങ്കല്‍ വിന്‍സന്റ് ശേഖരിച്ച നാളികേരത്തിലായിരുന്നു ആറ് കണ്ണുള്ള നാളികേരം കണ്ടെത്തിയത്. നാളികേരം കാണാന്‍ നിരവധി പേരാണ് വിന്‍സെന്റിന്റെ വീട്ടില്‍ ദിനവും എത്തുന്നത്.

കോണ്‍ഗ്രസ് മാര്‍ച്ച്

പാവറട്ടി: നിയമസഭയ്ക്കകത്തും പുറത്തും ഇടതുകക്ഷികള്‍ ജനാധിപത്യധ്വംസനം നടത്തുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് കോണ്‍ഗ്രസ് ബ്ലോക്ക്പ്രസിഡന്റ് വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ടി.ആന്‍േറാ അധ്യക്ഷനായി. നേതാക്കളായ ടി.ജോസ്‌പോള്‍, സനില്‍ കുന്നത്തുള്ളി, പി.എ.മുഹമ്മദ്‌ഷെരീഫ്, ജോബി ഡേവിസ്, ഷാജഹാന്‍ പെരുവല്ലൂര്‍, എം.കെ.അനില്‍കുമാര്‍, എ.ഡി.സാജു, ബഷീര്‍ ജാഫ്‌ന, സിജു പാവറട്ടി, എ.കെ.ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു.

സി.പി.എം. സമ്മേളനം

മുല്ലശ്ശേരി: സി.പി.എം. മുല്ലശ്ശേരി ലോക്കല്‍ കമ്മിറ്റി സമാപന സമ്മേളനം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സി.എ. ബാബു അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗങ്ങളായ മുരളി പെരുനെല്ലി, ടി.വി. ഹരിദാസന്‍, ജനപ്രതിനിധികളായ ലീലാ കുഞ്ഞപ്പു, ഗീത ഭരതന്‍, ഉഷാ വേണു, കെ.പി. ആലി എന്നിവര്‍ പ്രസംഗിച്ചു.

ഒറാംകുളം സംരക്ഷിക്കാന്‍ ബി.ജെ.പി.യുടെ പ്രതിഷേധജ്വാല

പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ വിവാദമായ ഒറാംകുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധജ്വാല നടത്തി. നികുതി കെട്ടാത്ത കുളം സ്വകാര്യവ്യക്തിക്ക് പതിച്ചുനല്‍കാനുള്ള നീക്കത്തില്‍നിന്ന് പഞ്ചായത്ത് ഭരണസമിതി പിന്മാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കുളക്കരയില്‍ ഒരുക്കിയ പന്തലില്‍ അഗ്‌നിപകര്‍ന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജന്‍ നമ്പനത്ത് പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ജ്വാലയുമായികുളം വലംവെച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ധര്‍മരാജന്‍ മൂക്കോല അധ്യക്ഷനായി. ജെസ്റ്റിന്‍ ജേക്കബ്, പ്രമോദ് ആനേടത്തയില്‍, പ്രവീണ്‍ പറങ്ങനാട്ട്, കെ.എ. സുരേന്ദ്രന്‍, മനോജ് മാനിന, കെ.എ. സുരേഷ്, പഞ്ചായത്തംഗങ്ങളായ പി.എന്‍. ദേവകി, ഷഗീല ധര്‍മരാജ് എന്നിവര്‍ പ്രസംഗിച്ചു. സെന്ററില്‍ നിന്നു പ്രകടനമായെത്തിയാണ് പ്രതിഷേധജ്വാല സംഘടിപ്പിച്ചത്.

റോഡില്‍വീണ തെങ്ങ് ഒരുമാസമായിട്ടും മാറ്റിയില്ല

പാടൂര്‍:ഒരുമാസം മുമ്പ് ഉണ്ടായ ചുഴലിക്കാറ്റില്‍ കടപുഴകി റോഡിലേക്ക് വീണ തെങ്ങ് മുറിച്ച് മാറ്റാത്തതിനെ തുടര്‍ന്ന് മുല്ലശ്ശേരി ഇടിയഞ്ചിറ ഷട്ടറിന് സമീപത്തെ ബണ്ട് റോഡ് വഴിയുള്ള ഗാതഗതം തടസ്സപ്പെട്ടു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് രോഗികളും സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രദേശ വാസികളും ഏറെ ദുരിതത്തിലാണ്. ബന്ധപ്പെട്ടവര്‍ക്ക് നിരവധിതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

പുരസ്‌കാര സമര്‍പ്പണം 23ന്

കരുവന്തല: വെങ്കിടങ്ങ് കണ്ണോത്ത് ശ്രീമുരുക കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെണ്ടമേളം അരങ്ങേറ്റവും കലാനിധി പുരസ്‌കാരസമര്‍പ്പണവും ഞായറാഴ്ച രാവിലെ ഏഴിന് കരുവന്തല ദേവീ ക്ഷേത്രസന്നിധിയില്‍ നടക്കും പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി. നന്തിപുലത്തിന് തുള്ളല്‍ കലാനിധിപുരസ്‌കാരവും മേള വിദ്വാന്‍ മണത്തല ജനാര്‍ദനന് ചെണ്ടമേളകലാനിധി പുരസ്‌കാരവും സമര്‍പ്പിക്കും. കേരള സംഗീതനാടക അക്കാദമി സെക്രട്ടറി പ്രൊഫ. പി.വി. കൃഷ്ണന്‍നായര്‍ പൊന്നാടയണിയിച്ച് പ്രശസ്തിപത്രം നല്‍കും. 21 കലാകാരന്മാരാണ് അരങ്ങേറ്റം നടത്തുന്നത്.

കോടമുക്ക് ടൗണിലേക്ക് സ്വാഗതം

ഓരോ നിമിഷവും ലോകം അതിശീക്രം വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍. ഭൂമിയിലെ കണ്ടു പിടിത്തങ്ങള്‍ക്കെല്ലാം ഒടുവില്‍ മനുഷ്യന്‍ ചന്ദ്രനേയും കീഴടക്കി, മറ്റു ഗ്രഹങ്ങളിലേക്ക്  ഉറ്റു നോക്കുമ്പോള്‍, ഓരോ നാട്ടുകാരും തങ്ങളുടെ നാട്ടില്‍ എന്തെല്ലാം മാറ്റങ്ങളും സൗകര്യങ്ങളും വരുത്താം എന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തികൊണ്ടിരിക്കുമ്പോള്‍.  'കോരന് കഞ്ഞി കുമ്പിളിയില്‍' എന്ന പഴമൊഴിയെ യാഥാര്‍ത്യമാക്കാനെന്നോണം  ഇന്നും തൊയക്കാവും വിശിഷ്യാ കോടമുക്കും വികസനത്തിന്റെ കാര്യത്തില്‍ നാല്പതു വര്‍ഷം പിറകിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. 

ഗള്‍ഫുപണം കൊണ്ട് നാട്ടില്‍ ചില വ്യക്തികള്‍ സ്വന്തം ആവശ്യത്തിന് ഓരോ വീടുകള്‍ ഉണ്ടാക്കി എന്നതൊഴിച്ചാല്‍ എന്ത് വികസനമാണ് ഈ നാട്ടില്‍ വന്നീട്ടുള്ളത്? ഒരു ഹോസ്പിറ്റലോ, നിലാവരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമോ, എന്തിനേറെ നല്ലൊരു വ്യവസായ സ്ഥാപനമോ ഈ നാട്ടില്‍ ഉണ്ടോ? ഒരു ബസ്‌റുട്ട് പോലും ഈ നാട്ടില്‍ സാധ്യമാവാത്തത് എന്ത് കൊണ്ട്? ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ആര്‍ക്കെങ്കിലും ആകുമോ? പഞ്ചായത്ത് മെമ്പര്‍ മുതല്‍ എംപി വരെ കേരളത്തിലെ പ്രഭലമായിട്ടുള്ള രണ്ടു പാര്‍ട്ടികളുടെ വക്താക്കളെ മാറിമാറി ഈ നാട്ടുകാര്‍ തിരഞ്ഞെടുത്തയച്ചില്ലേ? എന്തെ അവര്‍ക്കൊന്നും ഈ നാടിനോട് ഒരു പ്രതിബദ്ധതയും ഇല്ലേ? വെറും വോട്ടു ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടവരാണോ ഈ നാട്ടുകാര്‍? ഓരോ ഗവണ്‍മെന്റുകള്‍ മാറിമാറി വരുമ്പോഴും ഓരോനാട്ടിലും മത്സരിച്ചു വികസന പരമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴും അതെല്ലാം വാര്‍ത്താ മാധ്യമങ്ങളിലൂടെ ചര്‍ച്ചയാകുമ്പോഴും വികസനത്തിന്റെ രുചിയറിയാത്ത ഒരു വിഭാഗമായി ഈ നാട്ടുകാര്‍ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? 

ഇന്ന് ലോകത്ത് കാണുന്ന ഒരു നാടും ലോകം ഉണ്ടാകുമ്പോള്‍ തന്നെ ഈ വികസനം  കൈവരിച്ചുകൊണ്ട് ഉണ്ടായതല്ല എന്നും, ജനങ്ങളുടെ പരിശ്രമം കൊണ്ട് മാത്രം സംഭവിച്ചതാണ് എന്നുമുള്ള സത്യം ഈ നാട്ടിലെ ഓരോരുത്തരും ഉള്‍കൊണ്ടേ മതിയാവൂ. ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ദിനം പ്രതി വന്നുകൊണ്ടിരിക്കുന്ന വികസനത്തില്‍ നമ്മുടെ നികുതി പണത്തിന്റെ ഒരു ഓഹരി ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു.

വികസനത്തില്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിഷേധാഗ്നി ജ്വലിക്കാന്‍ ഇനിയും വൈകിക്കൂടാ. അവഗണ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഈ നാടും നാട്ടുകാരും ഒരു പുതിയ പുലരിയെ സ്വപ്നം കണ്ടു ഉയര്‍ത്തെഴുന്നെല്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നമുക്ക് ചെയ്യാന്‍ ഉള്ളത് 


ഈ നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ആദ്യ പടിയെന്നോണം, നാട്ടിലെ വികസന സാധ്യതകളെ  ഉള്‍കൊള്ളിച്ചു ഒരു അപേക്ഷ ഉണ്ടാക്കി ജാതിബേധമതമന്യേ നാട്ടിലെ എല്ലാവരുടെയും ഒപ്പുകള്‍ ശേകരിച്ചു മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെയുള്ള നമ്മുടെ നാടിനെ പ്രതിനിധാനം  ചെയ്യുന്നവര്‍ക്കും കളക്ടര്‍ മുതല്‍ പഞ്ചായത്ത് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥന്മാര്‍ക്കും ആധികാരികമായി സമര്‍പ്പിക്കുന്നു.

ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ 



  1. നാട്ടില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം.
  2. തൃശ്ശൂര്‍ ഗുരുവായൂര്‍ വാടാനപ്പിള്ളി തുടങ്ങിയ സ്ഥലത്തേക്ക് നേരിട്ടുള്ള ബസ്‌റുട്ട്.
  3. ഗവണ്‍മെന്റു ചിലവില്‍ ഒരു ഷോപ്പിംഗ്‌ കോംപ്ലെക്സ്.
  4. ഒരു നല്ല നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനം.
  5. കോടമുക്ക് പുഴയ്ക്കു കുറുകെ ഒരു പാലം.
'കരയുന്ന കുഞ്ഞിനെ പാലുള്ളോ'. അതുകൊണ്ട് നമുക്ക് കൂട്ടമായൊന്നു കരയാം. ഒത്തൊരുമിച്ചു നമുക്കൊന്ന് ശ്രമിച്ചു നോക്കാം നമ്മുടെ നാടിന്റെ പുരോഗതിക്കു വേണ്ടി.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കാണുന്ന കോളത്തില്‍ നിങ്ങള്‍ക്കും രേഖപ്പെടുത്താം.

Monday, October 10, 2011

കണ്ടല്‍ വനങ്ങള്‍ നശീകരണത്തിന്റെ വക്കില്‍

]mhd«n: Imb Xpcp¯nse IWvS h\§Â \ioIcW¯nsâ h¡n Nmh¡mSv Xmeq¡nÂs¸« ]mhd«n, sh¦nS§v, Hcpa\bqÀ ]©mb¯pIfnse Imbtemc§fpw Xpcp¯pIfpw IWvSÂh\§Ä Xn§n\ndª {]tZi§fmWv.
dh\yqhIp¸v IWvS h\§fpsS kvsI¨v h\w hIp¸n\v ssIamdm¯Xv aqeamWv IWvSensâ kwc£Ww Xmdpamdmbncn¡p¶Xv. am{Xaà IWvS h\§fnse A]qÀhbn\w ]£nIsfbpw sIm¡pIsfbpw th«bmSp¶Xpw \nXykw`hambncn¡pIbmWv. IWvSensâ kwc£Ww Bhiys¸«v ap³ h\w a{´nbmbncp¶ _nt\mbv hnizw ]²Xn {]tZiw kµÀin¨v h\§Ä kwc£n¡p¶Xn\p ¹m³ X¿mdm¡m³ No^v t^mdkväv I¬kÀthäÀ¡p \nÀtZiw \ÂInbncp¶p.
]n¶oSv Un F^v HbpsS t\XrXz¯n asämcp kwLw ChnsS ]T\w \S¯n. IWvSensâ kwc£W¯n\mbn dh\yq hIp¸nsâ Iognepff ]²Xn {]tZi¯nsâ kvsI¨v h\w hIp¸n\v ssIamdWsa¶pw Un.F^v.H Bhiys¸«p. Hcp hÀjw ]n¶n«n«pw kvsI¨v ssIamdmXncp¶tXmsS Pnà t^mdkväv Hm^nkÀ PnÃmIeÎÀ¡pw Xmeq¡v Hm^nkÀ¡pw hoWvSpw I¯v \ÂIn. F¶m \S]Snsbm¶pambnÃ. G¡tdmfw hcp¶ IWvS h\§Ä ]cnØnXn ZpÀ_e{]tZiambn( Ct¡m s{^Unen em³Uv, C F^v FÂ) GäSp¡Wsa¶mWv \m«pImcpsS Bhiyw.
CtX Bhiyhpambn _Ôs¸«v am³ t{Kmhv I¬kÀthj³ B³Uv dnkÀ¨v skâÀ {]hÀ¯IÀ ]n F am[h³ Fw.FÂ.FbpsS t\XrXz¯n kwLS\bpsS `mchmlnIfmb chn ]\bv¡Â, sI sI kpKX³, sI BÀ _meIrjvW³, hn BÀ tSmWn, hn thWptKm]m F¶nhÀ kÀ¡mcn\pw dh\yq hIp¸n\pw \nthZ\w \ÂI

നടുവില്‍ക്കരയില്‍ വഞ്ചി പിടിപ്പിച്ചതിനെച്ചൊല്ലി തര്‍ക്കം

വാടാനപ്പള്ളി: നടുവില്‍ക്കരയില്‍ ചേറ് നിറച്ച വഞ്ചി പൊലീസിനെക്കൊണ്ട് പിടിപ്പിച്ചതിനെച്ചൊല്ലി തര്‍ക്കം. ഞായറാഴ്ച രാവിലെ ഏഴോടെയാണ് മുന്‍ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന തിരിയാടത്ത് ചന്ദ്രന്‍ എന്നയാളുടെ നാല് വഞ്ചികള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിനെ വിളിച്ച് പിടിപ്പിച്ചത്. ചേറ് എടുക്കാന്‍ അനുമതിയുണ്ടെന്ന് പറഞ്ഞതോടെ പൊലീസ് പരിശോധിച്ച് മൂന്ന് വഞ്ചി വിട്ടയച്ചിരുന്നു. ബി.ജെ.പിയില്‍നിന്ന് മാറിയതിന്‍െറ വൈരാഗ്യത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വഞ്ചി പിടിപ്പിച്ചതെന്ന് പറഞ്ഞ് നാട്ടുകാര്‍ രംഗത്തെത്തി. തൊഴിലാളികളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് വൈകുന്നേരം സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു. സി.പി.എം നേതാക്കളായ പി.വി. രവീന്ദ്രന്‍, കെ.സി. പ്രസാദ്, ജയദേവന്‍, കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗങ്ങളുമായ ആര്‍.എം. താരിഖ്, കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

കുണ്ടുവക്കടവ് ജലോത്സവം ഗുരുവായൂരപ്പനും സെന്റ് ആന്റണിയും ജേതാക്കള്‍

പാവറട്ടി: കുണ്ടുവക്കടവ് ജലോത്സവത്തില്‍ ഇരട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ സഹാറ തവക്കല്‍ കുരിക്കാട് തുഴഞ്ഞ ഗുരുവായൂരപ്പന്‍ ഒന്നാമതെത്തി. വിന്നേഴ്‌സ് കീഴുപ്പുള്ളിക്കര തുഴയെറിഞ്ഞ വലിയ പണ്ഡിതനെ ഒരു വള്ളപ്പാടിന് പിന്നിലാക്കിയാണ് ശ്രീഗുരുവായൂരപ്പന്‍ പട്ടാളി അപ്പുക്കുട്ടന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിയില്‍ മുത്തമിട്ടത്. മരുതയൂര്‍ ദേശം ബോട്ട് ക്ലബ്ബിന്റെ ശരവണനാണ് മൂന്നാമത്. ബി-ഗ്രേഡ് വിഭാഗത്തില്‍ സണ്‍റൈസ് ഒരുമനയൂരിന്റെ സെന്റ് ആന്റണി വള്ളം നേടി. മരുതയൂര്‍ ദേശം ബോട്ട് ക്ലബ്ബിന്റെ ശ്രീമുരുകനും വാടാനപ്പള്ളി നടവില്‍ക്കര ബോട്ട് ക്ലബ്ബിന്റെ ശ്രീ പാര്‍ത്ഥസാരഥി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ശ്രീ ഗുരുവായൂരപ്പന്റെ അര്‍ജുനന്‍ നല്ല അമരക്കാരനുള്ള ട്രോഫി നേടി. ശ്രീമുരുകന്‍ വള്ളത്തിലെ രഞ്ജിത് വെണ്ണക്കല്‍ മികച്ച തുഴച്ചില്‍ക്കാരനായി. 

ജലോത്സവത്തില്‍ നടന്ന വടംവലി മത്സരത്തില്‍ സെവന്‍സ് പാവറട്ടിയും ഫ്രണ്ട്‌സ് ഒരുമനയൂരും ജേതാക്കളായി. കെ.എം. മിഥുനും പി.കെ. ജിഷ്ണുവും നീന്തല്‍ താരങ്ങളായി. പി.എ. മാധവന്‍ ജലോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് സ്ഥിരം ചെയര്‍മാന്‍ വി.കെ. ഷാനു, അംഗം പി.കെ. രാജന്‍, സിനിമാതാരങ്ങളായ യവനിക ഗോപാലകൃഷ്ണന്‍, ഗായത്രി, അബ്ദുട്ടി കൈതമുക്ക്, ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ സലീം, ജനറല്‍ കണ്‍വീനര്‍ പി.കെ. അസീസ്, എ.ടി. ആന്‍േറാ, എന്‍.ജെ. ലിയോ, സതീശന്‍ പള്ളാറ, ജോബി ഡേവിഡ്, എം.കെ. അനില്‍കുമാര്‍, നിസാര്‍ മരുതയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് അസി. പോലീസ് കമ്മീഷണര്‍ ആര്‍.കെ. ജയരാജ് ട്രോഫികള്‍ വിതരണം ചെയ്തു.

യുവമോര്‍ച്ച മാര്‍ച്ച് നടത്തി

ചാവക്കാട്: അന്യായമായ ചേറ്റുവ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനത യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോള്‍ പരിസരത്തേക്ക് മാര്‍ച്ച് നടത്തി. പാലം നിര്‍മിച്ചതിന്റെ ഇരട്ടി പണം ലഭിച്ചിട്ടും വീണ്ടും ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. ബി.ജെ.പി. ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ബി.എം. അയ്യപ്പക്കുട്ടി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ വി.കെ. വിമല്‍ അധ്യക്ഷനായി. പാലംകടവില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടോള്‍ പരിസരത്ത് പോലീസ് തടഞ്ഞു.

6 ബസ്സുകള്‍ കൂടി പിടികൂടി പിഴയടപ്പിച്ചു

ചാവക്കാട്: വാതിലുകളില്ലാത്ത ആറ് ബസ്സുകള്‍ പോലീസ് പിടികൂടി. ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രനും സംഘവും ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് ബസ്സുകള്‍ പിടികൂടി പിഴയടപ്പിച്ചത്. ഡോര്‍ വെയ്ക്കാന്‍ സ്വകാര്യബസ്സുടമകള്‍ക്ക് നല്‍കിയ സമയം തിങ്കളാഴ്ചയാണ് അവസാനിച്ചത്. ബസ്സില്‍നിന്നും തെറിച്ചുവീണ് അഞ്ചങ്ങാടി സ്വദേശിനിയും വിദ്യാര്‍ത്ഥിയുമായ വലിയകത്ത് ബുഷറയുടെ മരണത്തിനുശേഷമാണ് ഗതാഗതവകുപ്പും പോലീസും നടപടി ശക്തമാക്കിയത്. ദുരന്തങ്ങള്‍ അരങ്ങേറുമ്പോഴും ശക്തമായ നടപടിയെടുക്കാന്‍ ഗതാഗത വകുപ്പ് തയ്യാറാകുന്നില്ല.

സമൂഹവിരുദ്ധര്‍ നൂറോളം വാഴകള്‍ വെട്ടിനശിപ്പിച്ചു

മുല്ലശ്ശേരി: മുല്ലശ്ശേരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പുല്ലൂര്‍, പാലത്തിനു സമീപം സമൂഹവിരുദ്ധര്‍ നൂറോളം വാഴകള്‍ വെട്ടി നശിപ്പിച്ചു. പൂവന്തറ വിജയന്റെ വളപ്പിലെ വാഴകളാണ് നശിപ്പിച്ചത്. പാവറട്ടി പോലീസില്‍ പരാതി നല്‍കി.

Friday, October 7, 2011

വിശപ്പുള്ളവരാവുക; വിഡ്ഢിയായിരിക്കുക


അല്‍പം കടിച്ച ഒരാപ്പിളും അതിനൊപ്പം ‘ഐതാങ്ക്യു (i Thank You)’ എന്നൊരു സന്ദേശവും, ന്യൂയോര്‍ക്കിലെ ഒരു ‘ആപ്പിള്‍’ ഷോപ്പിനു മുന്നില്‍ കിടന്നു. തന്‍െറയടക്കമുള്ള ഒരു തലമുറയുടെ ജീവിതം ഇത്രമേല്‍ എളുപ്പമാക്കിത്തീര്‍ത്തതിന് ഒരു ചെറുപ്പക്കാരന്‍  സ്റ്റീവ് ജോബ്സിന് നന്ദി പറഞ്ഞതായിരുന്നു അത്. വര്‍ഷങ്ങളുടെ അനാരോഗ്യത്തിനൊടുവില്‍ 56ാം വയസ്സില്‍ ജോബ്സ് വിടപറഞ്ഞപ്പോള്‍ ലോകമെങ്ങും ഉയര്‍ന്ന നെടുവീര്‍പ്പിലുണ്ടായിരുന്നു, കമ്പ്യൂട്ടറിന്‍െറയും സംഗീതത്തിന്‍െറയും സെല്‍ഫോണുകളുടെയും ലോകം അദ്ദേഹം എങ്ങനെ മാറ്റിമറിച്ചുവെന്നത്. തിരസ്കാരങ്ങളും പരാജയങ്ങളും ദുര്‍വിധികളും നിറഞ്ഞൊരു ജീവിതം കൂടിയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.  ഈ അനുഭവങ്ങള്‍ ജോബ്സിന്‍െറ   ജീവിതത്തെ എക്കാലത്തെയും മഹത്തായ പ്രചോദന പാഠപുസ്തകങ്ങളിലൊന്നാക്കിത്തീര്‍ത്തു. അതുകൊണ്ടുതന്നെ 2005ല്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ഥികള്‍ക്കായി അദ്ദേഹം നടത്തിയ ഒരു പ്രഭാഷണം ചരിത്രം സൃഷ്ടിച്ചിരുന്നു.  ലോകമെങ്ങുമുള്ള യുവതലമുറക്ക്  ഇന്നും പ്രചോദനത്തിന്‍െറ പുതുവഴിയായിത്തീര്‍ന്ന ആ പ്രഭാഷണത്തിന്‍െറ പൂര്‍ണരൂപം:
l
ലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റികളില്‍ ഒന്നായ ഇവിടെനിന്ന് ബിരുദവുമായി പുറത്തിറങ്ങുന്ന നിങ്ങള്‍ക്കൊപ്പം ആയിരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. ഞാന്‍ ഒരിക്കലും കോളജില്‍നിന്ന് ബിരുദം നേടിയിട്ടില്ല. തുറന്നുപറയട്ടെ, ഒരു കോളജ് ബിരുദ ദാന ചടങ്ങ് ഇത്രയും അടുത്തുനിന്ന് ഞാന്‍ കാണുന്നതും ഇതാദ്യമായാണ്. ഇന്ന് ഞാന്‍ നിങ്ങളോട് എന്‍െറ ജീവിതത്തിലെ മൂന്ന് സംഭവങ്ങള്‍ പറയാം. അത്രമാത്രം. വലുതായൊന്നുമില്ല. മൂന്ന് സംഭവങ്ങള്‍ മാത്രം.
ആദ്യ സംഭവം കുത്തുകള്‍
കൂട്ടിയോജിപ്പിക്കുന്നതിനെക്കുറിച്ചാണ് ആദ്യ ആറു മാസത്തിനുശേഷം റീഡ് കോളജിലെ പഠനം ഞാന്‍ മതിയാക്കി. എന്നാലും ഒരു 18 മാസം കൂടി ഞാന്‍ കോളജില്‍ കറങ്ങിനടന്നു. പിന്നെ, ഞാന്‍ പഠനം പൂര്‍ണമായി മതിയാക്കി. എന്തുകൊണ്ട്?ഞാന്‍ ജനിക്കുന്നതിന് മുമ്പാണ് ഇതിന്‍െറ തുടക്കം. എനിക്ക് ജന്മം തന്ന മാതാവ് ചെറുപ്പക്കാരിയായ, അവിവാഹിതയായ കോളജ് വിദ്യാര്‍ഥിനിയായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ജനിച്ചപ്പോള്‍ എന്നെ ദത്ത് നല്‍കാന്‍ അമ്മ ആഗ്രഹിച്ചു. കോളജ് വിദ്യാഭ്യാസം നേടിയ ആരെങ്കിലും എന്നെ ദത്തെടുക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ, ഒരു അഭിഭാഷകനും ഭാര്യയും ചേര്‍ന്ന് എന്നെ ദത്തെടുക്കാന്‍ തയാറായി. എന്നാല്‍, അവസാനനിമിഷമാണ് അവര്‍ ശരിക്കും ഒരു പെണ്‍കുട്ടിയെയാണ് ദത്തെടുക്കാന്‍ ആഗ്രഹിച്ചതെന്ന് വെളിപ്പെടുത്തിയത്. അങ്ങനെ, എന്‍െറ രക്ഷിതാക്കള്‍ക്ക് അര്‍ധരാത്രിയില്‍ ഒരു ടെലിഫോണ്‍ കോള്‍ എത്തി: ‘ഞങ്ങളുടെ കൈവശം ഒരു ആണ്‍കുട്ടിയുണ്ട്. നിങ്ങള്‍ക്ക് ദത്തെടുക്കാന്‍ ആഗ്രഹമുണ്ടോ?’ അവര്‍ പറഞ്ഞു: ‘തീര്‍ച്ചയായും’. എന്നാല്‍, ദത്തെടുക്കാന്‍ മുന്നോട്ടുവന്ന മാതാവിന് കോളജ് ബിരുദവും പിതാവിന് ഹൈസ്കൂള്‍ വിദ്യാഭ്യാസവും ഇല്ളെന്ന് എനിക്ക് ജന്മം തന്ന അമ്മ  പിന്നീട് മനസ്സിലാക്കി. അതിനാല്‍, ദത്തെടുക്കല്‍ കരാറില്‍ ഒപ്പുവെക്കാന്‍ അമ്മ വിസമ്മതിച്ചു. എന്നാല്‍, പിന്നീട്, എന്നെ ഒരു ദിവസം കോളജിലയക്കുമെന്ന് എന്‍െറ രക്ഷിതാക്കള്‍ ഉറപ്പുനല്‍കിയശേഷമാണ് അമ്മ കരാറില്‍ ഒപ്പുവെച്ചത്.
17 വര്‍ഷത്തിനുശേഷം ഞാന്‍ കോളജില്‍ പോയി. എന്നാല്‍, സ്റ്റാന്‍ഫോഡ് യൂനിവേഴ്സിറ്റി പോലെത്തന്നെ ചെലവേറിയതായിരുന്നു അവിടത്തെ പഠനം. എന്‍െറ രക്ഷിതാക്കളുടെ വരുമാനം മുഴുവന്‍ ട്യൂഷന്‍ ഫീസിന് വേണ്ടിവന്നു. ആറുമാസത്തിനുശേഷം മുടക്കിയ പണത്തിന് തക്ക മൂല്യം അതിനില്ളെന്ന് ഞാന്‍ മനസ്സിലാക്കി. രക്ഷിതാക്കളുടെ സമ്പാദ്യം ഞാന്‍ പാഴാക്കുകയാണെന്ന് എനിക്ക് തോന്നി. അങ്ങനെ കോളജ് പഠനം മതിയാക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ തീരുമാനം. എന്നാല്‍, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന് എനിക്കറിയാം.
കാല്‍പനികമായിരുന്നില്ല പിന്നീടുള്ള ജീവിതം. സ്വന്തമായി ഒരു മുറിയുണ്ടായിരുന്നില്ല. അതിനാല്‍, കൂട്ടുകാരുടെ മുറിയിലെ തറയില്‍ ഞാന്‍ അന്തിയുറങ്ങി. ഭക്ഷണത്തിന് തുകയൊപ്പിക്കാന്‍ അഞ്ച് സെന്‍റിനുവേണ്ടി ഒഴിഞ്ഞ കോളക്കുപ്പികള്‍ പെറുക്കിയെടുത്ത് നല്‍കി. ഒരുനേരത്തെ നല്ല ഭക്ഷണം കിട്ടാന്‍ വേണ്ടി എല്ലാ ഞായറാഴ്ചയും സന്ധ്യക്ക് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഹരേകൃഷ്ണ ക്ഷേത്രത്തിലേക്ക് നടന്നുപോകുമായിരുന്നു. അതെല്ലാം എനിക്കിഷ്ടമായിരുന്നു. എന്‍െറ കൗതുകംകൊണ്ടും ജിജ്ഞാസ കൊണ്ടും ഞാന്‍ ചെയ്ത പലതും പില്‍ക്കാലത്ത് അമൂല്യമായ സമ്പാദ്യമായി മാറി. ഒരുദാഹരണം ഞാന്‍ പറയാം:
റീഡ് കോളജ് അക്കാലത്തെ ഏറ്റവും മികച്ച കാലിഗ്രാഫ് കോഴ്സ് നടത്തിയിരുന്നു. കാമ്പസിലെ എല്ലാ പോസ്റ്ററുകളും ലേബലുകളും മനോഹരമായി കാലിഗ്രാഫ് ചെയ്തതായിരുന്നു. കോളജ് പഠനം അവസാനിപ്പിച്ചതിനാല്‍ ഞാന്‍ കാലിഗ്രാഫ് കോഴ്സിന് ചേര്‍ന്നു. എന്‍െറ ജീവിതത്തില്‍ ഇതുകൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാകുമെന്നൊന്നും തോന്നിയിരുന്നില്ല. എന്നാല്‍, 10 വര്‍ഷത്തിനുശേഷം ഞങ്ങള്‍ ആദ്യത്തെ മക്കിന്തോഷ് കമ്പ്യൂട്ടര്‍ രൂപകല്‍പന ചെയ്യുമ്പോള്‍ അതെല്ലാം എന്‍െറ മനസ്സിലേക്ക് വീണ്ടും വന്നു. അന്ന് പഠിച്ചതെല്ലാം മക്കിന്തോഷ് കമ്പ്യൂട്ടറില്‍ ഉള്‍ച്ചേര്‍ത്തു. അന്ന് ഞാന്‍ കോളജ് പഠനം മതിയാക്കിയിരുന്നില്ളെങ്കില്‍ മാക് കമ്പ്യൂട്ടറിന് ബഹുമുഖ ടൈപ്ഫേസുകളും ക്രമാനുഗതമായ അകലത്തിലുള്ള ഫോണ്ടുകളും ഉണ്ടാകുമായിരുന്നില്ല. തീര്‍ച്ചയായും, കോളജില്‍ പഠിക്കുമ്പോള്‍ മുന്നോട്ടുള്ള കുത്തുകള്‍ കൂട്ടിയോജിപ്പിക്കാന്‍ അസാധ്യമായിരുന്നു. എന്നാല്‍, 10 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ അതെല്ലാം വളരെ വളരെ വ്യക്തമായി കാണുന്നു.മുന്നോട്ടുള്ള കുത്തുകള്‍ കൂട്ടിയോജിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പിന്തിരിഞ്ഞുനോക്കി മാത്രമേ നിങ്ങള്‍ക്ക് അവ യോജിപ്പിക്കാനാകു. ആ കുത്തുകള്‍ നിങ്ങളുടെ ഭാവിയില്‍ എങ്ങനെയെങ്കിലും കൂട്ടിയോജിപ്പിക്കപ്പെടുമെന്നുള്ള വിശ്വാസം നിങ്ങള്‍ക്കുണ്ടായിരിക്കണം. നിങ്ങളുടെ മനക്കരുത്തില്‍, വിധിയില്‍, ജീവിതത്തില്‍, കര്‍മത്തില്‍ -അങ്ങനെയെന്തുമാകട്ടെ, അതില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടാകണം. ഈ മനോഭാവം എന്നെ ഒരിക്കലും തോല്‍പിച്ചിട്ടില്ല.
 സ്നേഹത്തെയും നഷ്ടത്തെയും
കുറിച്ചാണ് രണ്ടാമത്തെ അനുഭവകഥഞാന്‍ ഭാഗ്യമുള്ളവനായിരുന്നു. എന്‍െറ ജീവിതത്തില്‍ എനിക്ക് ചെയ്യാനിഷ്ടമുള്ളതെന്തെന്ന് ആദ്യംതന്നെ ഞാന്‍ മനസ്സിലാക്കി. 20ാം വയസ്സില്‍ മാതാപിതാക്കളുടെ ഗാരേജില്‍ ഞാനും വോസ്നിയാക്കും ചേര്‍ന്ന് ആപ്പിളിന് തുടക്കമിട്ടു. ഞങ്ങള്‍ കഠിനമായി അധ്വാനിച്ചു. 10 വര്‍ഷംകൊണ്ട് ഗാരേജിലെ കേവലം ഞങ്ങള്‍ രണ്ടുപേരില്‍നിന്ന് 200 കോടി ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി ആപ്പിള്‍ വളര്‍ന്നു. ആ സമയത്ത് എന്നെ കമ്പനിയില്‍നിന്ന് പുറത്താക്കി. നിങ്ങള്‍ ആരംഭിച്ച കമ്പനിയില്‍നിന്ന് നിങ്ങളെ എങ്ങനെ പുറത്താക്കാനാകും? അതെ, 30 വയസ്സായപ്പോള്‍ ഞാന്‍ കമ്പനിയില്‍നിന്ന് പുറത്തായി.
ഏതാനും മാസം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒന്നും മനസ്സിലായില്ല. എന്നാല്‍, ക്രമേണ എനിക്ക് പുതിയൊരു ധൈര്യം കൈവരുന്നതുപോലെ തോന്നി. എല്ലാം വീണ്ടും തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.
അന്നെനിക്ക് മനസ്സിലായില്ളെങ്കിലും, ആപ്പിളില്‍നിന്ന് പുറത്താക്കിയതാണ് എന്‍െറ ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് പില്‍ക്കാലത്ത് ബോധ്യമായി. നേട്ടങ്ങളുടെ ഭാരത്തേക്കാള്‍ തുടക്കക്കാരന്‍െറ ലാഘവത്വം എനിക്ക് തോന്നി.
അടുത്ത അഞ്ചു വര്‍ഷത്തിനകം നെക്സ്റ്റ്, പിക്സര്‍ എന്നീ കമ്പനികള്‍ ഞാന്‍ തുടങ്ങി. ലോകത്തെ ഏറ്റവും മികച്ച ആനിമേഷന്‍ സ്റ്റുഡിയോ ആണ് പിക്സര്‍ ഇന്ന്. കാലത്തിന്‍െറ അദ്ഭുതങ്ങള്‍ പിന്നെയുമുണ്ടായി. ആപ്പിള്‍ നെക്സ്റ്റിനെ ഏറ്റെടുത്തു. ഞാന്‍ ആപ്പിളില്‍ തിരിച്ചെത്തി. ആപ്പിളിന്‍െറ പില്‍ക്കാല നേട്ടങ്ങളുടെ കേന്ദ്രബിന്ദുവായി നെക്സ്റ്റ് വികസിപ്പിച്ച സാങ്കേതിക വിദ്യ മാറി.
ആപ്പിളില്‍നിന്ന് പുറത്തായിരുന്നില്ളെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ളെന്ന് എനിക്കുറപ്പുണ്ട്. നിങ്ങള്‍ക്ക് എന്താണ് ഏറ്റവും ഇഷ്ടമുള്ളതെന്ന് നിങ്ങള്‍ കണ്ടെത്തണം. മഹത്തായ പ്രവൃത്തിയെന്ന് നിങ്ങള്‍ക്ക് തോന്നുന്നത് ചെയ്യുകയെന്നതാണ് ഏറ്റവും സംതൃപ്തി നല്‍കുന്ന കാര്യം. മഹത്തായ ഒരു കാര്യം ചെയ്യാനുള്ള ഒരേയൊരു വഴി നിങ്ങള്‍ ചെയ്യുന്നതിനെ സ്നേഹിക്കുകയെന്നതാണ്. ഇനിയും നിങ്ങള്‍ അത് കണ്ടെത്തിയിട്ടില്ളെങ്കില്‍ സൂക്ഷിച്ചുനോക്കുക.  
  മരണത്തെക്കുറിച്ചാണ്
എന്‍െറ മൂന്നാമത്തെ അനുഭവം ‘ഓരോ നിമിഷവും നിങ്ങളുടെ അവസാന നിമിഷമെന്ന് കരുതി ജീവിച്ചാല്‍ ഒരു ദിവസം നിങ്ങളുടെ പ്രവൃത്തി അര്‍ഥപൂര്‍ണമാകും’ എന്ന ചൊല്ല് എനിക്ക് 17 വയസ്സുള്ളപ്പോള്‍ വായിക്കാനിടയായി. അതെന്നെ ഏറെ സ്വാധീനിച്ചു. അതിനുശേഷം കഴിഞ്ഞ 33 വര്‍ഷമായി ഓരോ ദിവസവും രാവിലെ ഞാന്‍ കണ്ണാടിയുടെ മുന്നില്‍നിന്ന് സ്വയം ചോദിക്കും: ‘ഇന്നെന്‍െറ ജീവിതത്തിലെ അവസാന ദിനമാണെങ്കില്‍ ഇന്ന് ചെയ്യേണ്ട കാര്യം ഞാന്‍ ചെയ്യണമോ?’ ദിവസങ്ങളോളം ഉത്തരം ‘വേണ്ട’ എന്നായിരുന്നു. അപ്പോള്‍ എനിക്ക്  തോന്നി, ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന്.
ഉടന്‍ മരിക്കുമെന്ന് ഓര്‍മിക്കുകയാണ് ജീവിതത്തില്‍ മഹത്തായ തീരുമാനങ്ങള്‍ എടുക്കാന്‍ എന്നെ സഹായിച്ച ഏറ്റവും പ്രധാനകാര്യം. മരണത്തിനുമുന്നില്‍ ബാഹ്യമായ പ്രതീക്ഷകളും അഭിമാനവും പരാജയഭീതിയുമെല്ലാം നിഷ്പ്രഭമാകുന്നു. എന്തെങ്കിലും നഷ്ടമാകുമെന്ന ചിന്തയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവുംനല്ല മാര്‍ഗം നിങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നുള്ള ചിന്തയാണ്.
ഒരു വര്‍ഷംമുമ്പാണ് എനിക്ക് പാന്‍ക്രിയാസില്‍ കാന്‍സര്‍ തിരിച്ചറിഞ്ഞത്. ആറുമാസത്തിലധികം ജീവിക്കുമെന്ന് പ്രതീക്ഷിക്കാനാവാത്ത, സുഖപ്പെടുത്താനാകാത്ത കാന്‍സറാണ് അതെന്ന് ഡോക്ടര്‍മാര്‍ എന്നെ ബോധ്യപ്പെടുത്തി. വീട്ടില്‍ പോയി ദൈനംദിന കാര്യങ്ങളെല്ലാം ക്രമപ്പെടുത്താന്‍ ഡോക്ടര്‍ എന്നോട് പറഞ്ഞു. മരിക്കാന്‍ ഒരുങ്ങിക്കൊള്ളാന്‍ എനിക്കുള്ള ഡോക്ടറുടെ കോഡ് ഭാഷയായിരുന്നു അത്.
ഈ അനുഭവങ്ങളിലൂടെ കടന്നുപോയ എനിക്ക് ഉറപ്പായും പറയാനാകും: ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ പോലും അതിനായി മരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നിട്ടും, നാമെല്ലാം പങ്കിടുന്ന വിധിയാണ് മരണം. ചെറുപ്പക്കാര്‍ക്ക് വഴിയൊരുക്കാന്‍ അത് മുതിര്‍ന്നവരെ തുടച്ചുമാറ്റുന്നു. ഇപ്പോള്‍ ചെറുപ്പക്കാര്‍ നിങ്ങളാണ്. എന്നാല്‍, ഏറെ അകലെയല്ലാത്തൊരുകാലത്ത് നിങ്ങള്‍ക്കും പ്രായമാകും. അന്ന് മരണം നിങ്ങളെയും തുടച്ചുനീക്കും.
നിങ്ങളുടെ സമയം പരിമിതമാണ്. അതിനാല്‍, മറ്റൊരാളുടെ ജീവിതം ജീവിച്ച് നിങ്ങളുടെ സമയം പാഴാക്കാതിരിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നിങ്ങളുടെ ആന്തരിക ചോദനകളെ കെടുത്തിക്കളയാതിരിക്കട്ടെ. നിങ്ങളുടെ ഹൃദയത്തെയും ചോദനയെയും പിന്തുടരാനുള്ള ധൈര്യം നേടിയെടുക്കുക. നിങ്ങള്‍ എന്താണ് ആകാന്‍ ആഗ്രഹിക്കുന്നതെന്ന് അവക്കറിയാം.
ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ ‘ദ ഹോള്‍ എര്‍ത്ത് കാറ്റലോഗ്’ എന്നൊരു മാസികയുണ്ടായിരുന്നു. 1970കളുടെ അവസാനം മാസികയുടെ അവസാന ലക്കം പുറത്തിറക്കി. അതിന്‍െറ അവസാന പുറത്ത് പ്രഭാതത്തിലെ ഒരു പാതയുടെ ദൃശ്യമായിരുന്നു. അതിനടിയില്‍ ഈ വാക്കുകള്‍ കുറിച്ചിരുന്നു: ‘വിശപ്പുള്ളവരാവുക, വിഡ്ഢിയായിരിക്കുക.’ അവരുടെ വിടവാങ്ങല്‍ സന്ദേശമായിരുന്നു അത്. ‘വിശപ്പുള്ളവരാവുക, വിഡ്ഢിയായിരിക്കുക’ -ഇത് ഞാന്‍ എന്നോടുതന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍, ബിരുദവുമായി പുതുജീവിതം തുടങ്ങാനൊരുങ്ങുന്ന നിങ്ങള്‍ക്കും എന്‍െറ ആശംസ അതുമാത്രമാണ്.
വിശപ്പുള്ളവരാവുക; വിഡ്ഢിയായിരിക്കുക! (അറിവിനുവേണ്ടി കൂടുതല്‍ വിശപ്പുള്ളവരായിരിക്കുക; എല്ലാം അറിയാമെന്ന് ഭാവിക്കാതിരിക്കുക). നന്ദി!

Thursday, October 6, 2011

പാഠം പഠിക്കാത്ത നോക്കുകുത്തികള്‍ നിസ്സംഗതയുടെ പര്യായമായി വാഹനവകുപ്പ്

ചാവക്കാട്: സ്വകാര്യ ബസ്സുകളില്‍ മുന്‍വാതിലും പിന്‍വാതിലുമൊന്നുമില്ലാതെ മത്സരഓട്ടം നടത്തി സാധാരണക്കാരുടെ ജീവന് ഭീഷണിയായി മാറുമ്പോള്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ശക്തമായ ഒരു നടപടിയും സ്വീകരിക്കാതെ നിസ്സംഗതയുടെ പര്യായമായി മാറിയിരിക്കുകയാണ്. ദുരന്തങ്ങള്‍ ഒന്നിനുപിറകെ ഒന്നായി സംഭവിക്കുമ്പോഴും ബസ്സുടമകളോടുള്ള വിധേയത്വം ഊട്ടിയുറപ്പിക്കാന്‍ ജനത്തിനു മുന്നില്‍ പൊടിക്കൈകള്‍ കാട്ടി അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണിവര്‍.

അഞ്ചങ്ങാടിയില്‍ സ്വകാര്യബസ്സില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥിനിയും മാതൃസഹോദരിയും വീണ് ഗുരുതരമായി പരിക്കേറ്റപ്പോള്‍ ജില്ലയില്‍ അങ്ങോളമിങ്ങോളം പോലീസും ഗതാഗതവകുപ്പും നടത്തിയ നടപടികള്‍ പ്രശ്‌നം പരിഹരിക്കാനായിരുന്നില്ല. വാതിലുകളില്ലാത്ത വാഹനങ്ങളെ പിടികൂടി പിഴയടപ്പിക്കലായിരുന്നു. മാധ്യമങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളുടെ കഥകള്‍ പുറത്തുവന്നപ്പോള്‍ മാധ്യമങ്ങളെയും ജനവികാരത്തെയും മയപ്പെടുത്താനുള്ള പൊടിക്കൈ പ്രയോഗങ്ങളാണ് അധികൃതര്‍ സ്വീകരിച്ചത്. വാതിലുകള്‍ നിര്‍ബന്ധമായി പിടിപ്പിക്കണമെന്ന് ബന്ധപ്പെട്ട ആരും നിര്‍ദേശം നല്കിയില്ല. ഫൗസിയയ്ക്കും നിഷിതയ്ക്കും പരിക്കേറ്റതിന് ശേഷം ചാവക്കാട് കോടതിപ്പടിക്ക് സമീപം വെച്ച് സമാനസംഭവത്തില്‍ ജനതാദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് സ്വദേശിയായ കുന്നത്ത് മൊയ്തുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

സ്വകാര്യബസ്സുകളില്‍ പിന്‍വാതിലുകള്‍ ഇല്ലാത്തത് മൂലം തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാര്‍ തൂങ്ങിക്കിടന്നാണ് പലപ്പോഴും യാത്ര നടത്തുന്നത്. വന്‍ ദുരന്തങ്ങള്‍ക്ക് വരെ കാരണമാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസ്സുകള്‍ അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് ചാവക്കാട്-മുനയ്ക്കക്കടവ് റൂട്ടിലും, ചാവക്കാട് - പുതുപ്പൊന്നാനി റൂട്ടിലും യാത്രാക്ലേശത്തിന് കാരണമാകുന്നത്. ബസ്സുകളില്‍ പരിശോധന നടത്തുന്ന കാര്യത്തില്‍ ഗതാഗതവകുപ്പിന് വല്ലാത്തൊരു വൈമനസ്യമാണ് കാണുന്നത്. ഇന്‍ഡിക്കേറ്ററോ ബ്രേക്ക് ലൈറ്റോ ഇല്ലാത്ത എത്രയോ ബസ്സുകളാണുള്ളത്. ഡീസലിന് പകരം മണ്ണെണ്ണ ഒഴിച്ച് ഓടുന്ന ബസ്സുകള്‍ ഉണ്ടായിട്ട് അവയ്‌ക്കെതിരെ നടപടിയെടുക്കാന്‍പോലും വാഹനവകുപ്പ് അധികൃതര്‍ തയ്യാറാവുന്നില്ല. ദുരന്തങ്ങള്‍ കണ്‍മുമ്പില്‍ കാണുമ്പോഴും അനങ്ങാത്ത ഇത്തരം ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ശാപമായി മാറിയിരിക്കയാണ്. മാസപ്പടിയുടെ കാര്യത്തില്‍ വീഴ്ചവരുമ്പോള്‍ മാത്രമാണ് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങുക.

സെമിനാര്‍ നടത്തി

ചാവക്കാട്: ചാവക്കാട് വിമന്‍സ് ഇസ്‌ലാമിക കോളേജില്‍ ആരോഗ്യ ബോധവത്കരണ സെമിനാര്‍ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. സുബ്രഹ്മണ്യന്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ പി. ഇസ്മായില്‍ അധ്യക്ഷനായി. സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ വി. ലുബ്‌ന, വി.എച്ച്. ജുബൈരിയ, ഹാരിസ്, കെ. മുഹമ്മദ് അണ്ടത്തോട്, മുഹമ്മദ്കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.

Wednesday, October 5, 2011

കിണറ്റില്‍വീണ യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു

പാവറട്ടി:ക്രൈസ്റ്റ് കിങ് കോണ്‍വെന്റിന്റെ കിണറ്റില്‍ വീണ 72 കാരിയെ നാട്ടുകാര്‍ രക്ഷിച്ചു. കോണ്‍വെന്റിലെ ശുശ്രൂഷികയായ അന്നക്കുട്ടിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5 ന് കിണറ്റില്‍ വീണത്. ശബ്ദംകേട്ട് അവിടുത്തെ ജോലിക്കാരനായ മാടവന ദേവസി ഓടിയെത്തി കിണറ്റില്‍ ചാടി. പിന്നാലെയെത്തിയ മാതൃഭൂമി ഏജന്റ് ഒ.ടി ബാബുവും പത്രവിതരണക്കാരനായ പി.വി. ജോണ്‍സനും കിണറ്റില്‍ ചാടി. ഫയര്‍ സര്‍വ്വീസുകാരും പോലീസും എത്തുന്നതിന് മുമ്പ് മൂവ്വരും ചേര്‍ന്ന് വൃദ്ധയെ പുറത്തെടുത്തു. അന്നകുട്ടിയെ സാന്‍ ജോസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുവയസ്സു മുതല്‍ ഒല്ലൂരില്‍ ഏവുപ്രാസ്യാമ്മയുടെ വളര്‍ത്തുപുത്രിയായിരുന്നു അന്നകുട്ടി.

പാവറട്ടിയെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ നടപടി തുടങ്ങി


പാവറട്ടി: പാവറട്ടി ഗ്രാമപ്പഞ്ചായത്തിനെ പ്ലാസ്റ്റിക്‌വിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പഞ്ചായത്തും ഭാരത് ഹെറിറ്റേജ് ഫോഴ്‌സ് സംഘടനയും കൈകോര്‍ത്താണ് പുതിയ സംരഭത്തിന് തുടക്കമിട്ടത്. വാര്‍ഡ് അടിസ്ഥാനത്തില്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സംഘടനയുടെ കോ-ഓര്‍ഡിനേറ്റര്‍ മുഖേന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് മാസത്തിലൊരിക്കല്‍ റീസൈക്ലിങ് സെന്ററില്‍ എത്തിക്കും. ഇവ ഉപയോഗിച്ച് പൂച്ചട്ടി, വേസ്റ്റ്ബാസ്‌കറ്റ്, മറ്റു ഗൃഹോപകരണങ്ങള്‍ എന്നിവയുണ്ടാക്കി വിപണിയിലെത്തിക്കും.

പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാംഘട്ടമായി വീടുകളിലും മറ്റുകേന്ദ്രങ്ങളിലും ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റാനും ജൈവപച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ശേഖരണത്തിനുള്ള ബാഗ് വിതരണംചെയ്ത് പ്ലാസ്റ്റിക് മാലിന്യവിമുക്ത യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി ഉദ്ഘാടനം ചെയ്തു. അഭിനി ശശി അധ്യക്ഷയായി. ജനപ്രതിനിധികളായ വിമല സേതുമാധവന്‍, പി.എ. മുഹമ്മദ്‌ഷെരീഫ്, എന്‍.ജെ. ലിയോ, ഫ്രാന്‍സിസ് പുത്തൂര്‍, ബഷീര്‍ ജാഫ്‌ന, ശോഭ രഞ്ജിത്ത്, ഷഗീല ധര്‍മരാജ്, ഭാരത് ഹെറിറ്റേജ് ഫോഴ്‌സ് പ്രതിനിധികളായ മെറീന രാജീവ്, രഘു എരണേഴത്ത് എന്നിവര്‍ പ്രസംഗിച്ചു.

വെങ്കിടങ്ങ് മുപ്പട്ടിത്തറയില്‍ മൂന്നാഴ്ചയായി കുടിവെള്ളമില്ല

വെങ്കിടങ്ങ്: വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ മുപ്പട്ടിത്തറ മേഖലയില്‍ മൂന്നാഴ്ചയായി കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മമാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. 
പൈപ്പ് വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന്
വെങ്കിടങ്ങു പഞ്ചായത്ത് ഓഫിസിനു മുന്നില്‍
കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുന്ന വീട്ടമ്മമാര്‍ 
പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മേഖലയാണ് മുപ്പട്ടിത്തറ. മേഖലയിലെ കുടിവെള്ളസ്രോതസ്സുകള്‍ ഉപ്പുരസം കലര്‍ന്നതായതിനാല്‍ ഉപയോഗശൂന്യമാണ്. പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. രായംമരയ്ക്കാര്‍ വീട്ടില്‍ ഉമൈബ, വേല്യേടത്ത് വീട്ടില്‍ രമണി, പഞ്ചാവീട്ടില്‍ പത്മിനി, രായംമരയ്ക്കാര്‍ വീട്ടില്‍ സുബൈദ, ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ കിണറിലെ മോട്ടോര്‍ തകരാറിലായതാണ് വെള്ളം പമ്പ് ചെയ്യല്‍ തടസ്സപ്പെട്ടതെന്നും മോട്ടോര്‍ റിപ്പയര്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചതായും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സത്യന്‍ പറഞ്ഞു.

മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ രാത്രിയില്‍ പഞ്ചായത്തംഗത്തിന്‍െറ കാവലിരിപ്പ്

വാടാനപ്പള്ളി: തൃശൂര്‍ റോഡില്‍ മാലിന്യം തള്ളുന്നത് വര്‍ധിച്ചതോടെ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഗ്രാമപഞ്ചായത്തംഗം രാത്രിയിലും കാവലിരുന്നു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തംഗം കെ.കെ. അനില്‍കുമാറാണ് മാലിന്യം റോഡരികില്‍ തള്ളുന്നവരെ പിടിക്കാന്‍ ഇറങ്ങിയത്. നീതി മെഡിക്കല്‍ ഷോപ്പിന് സമീപമാണ് മാലിന്യം കുന്നുകൂടുന്നത്. കടക്കാരാണ് മാലിന്യം തള്ളുന്നത്. തള്ളുന്നത് വര്‍ധിച്ചതോടെ കഴിഞ്ഞ ദിവസം അനില്‍കുമാറും പൊതുപ്രവര്‍ത്തകനായ വി.ബി. ജമാലുമാണ് രാത്രിയിലും കാവല്‍ നിന്നത്. മാലിന്യം തള്ളിയ മൂന്നു കടക്കാരെ കൈയോടെ പിടികൂടി. തള്ളിയ മാലിന്യം എടുപ്പിക്കുകയും ചെയ്തു. അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പൊലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കിയിരുന്നു.

വിദേശ മദ്യ വില്‍പ്പന: യുവാവ് അറസ്റ്റില്‍

വാടാനപ്പള്ളി: സ്കൂള്‍ പൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപവത്കരിച്ചപ്പോള്‍ ഏങ്ങണ്ടിയൂര്‍ സെന്‍റ് തോമസ് സ്കൂള്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ ലഭിച്ച പരാതി അന്വേഷിച്ചെത്തിയ പൊലീസ് വിദേശ മദ്യം വീട്ടില്‍ വില്‍പന നടത്തി വന്നയാളെ അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടിക്ക് കിഴക്ക് കിഴക്കന്‍ വീട്ടില്‍ സുധീറിനെയാണ് (38) അറസ്റ്റ് ചെയ്തത്.

സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ വീട്ടില്‍ സുധീര്‍ മദ്യം വില്‍ക്കുന്നതായി കാണിച്ച് വിദ്യാര്‍ഥികള്‍ നേരത്തേ പരാതി ഇട്ടിരുന്നു.  ഇതനുസരിച്ച് ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ വിദേശമദ്യം പിടികൂടി. പൊലീസിനെ കണ്ടതോടെ സുധീര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി വീണ്ടും എസ്.ഐ സന്ദീപിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് വീട് വളഞ്ഞപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടി. പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി.

ചായക്കടയില്‍ മദ്യവില്‍പന; ഒരാള്‍ അറസ്റ്റില്‍

അന്തിക്കാട്: വീടിനോടുചേര്‍ന്ന ചായക്കടയില്‍ വിദേശമദ്യം വില്‍പന നടത്തിയയാള്‍ അറസ്റ്റില്‍. ഇയാളില്‍നിന്ന് 15 കുപ്പി മദ്യം പിടിച്ചെടുത്തു. ആലപ്പാട് കരാട്ടുപറമ്പില്‍ രവി എന്ന രവീന്ദ്രനെയാണ് (60)  എസ്.ഐ ബൈജുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചായക്കടയില്‍ മദ്യം വില്‍ക്കുന്നതായി രഹസ്യവിവരം കിട്ടിയ അടിസ്ഥാനത്തിലാണ് പൊലീസ് കട വളഞ്ഞത്. പൊലീസിനെ കണ്ടതോടെ മദ്യം വാങ്ങാനെത്തിയവര്‍ പലരും ഓടിപ്പോയി. വില്‍പന ശാലയില്‍ നിന്ന് മദ്യം വാങ്ങി ആവശ്യക്കാര്‍ക്ക് ഉയര്‍ന്ന തുകക്കാണത്രേ വില്‍പന. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

താന്ന്യത്ത് സംഘര്‍ഷം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; മൂന്നുപേര്‍ക്ക് പരിക്ക്


അന്തിക്കാട്: പെരിങ്ങോട്ടുകര ഷഷ്ഠി മഹോത്സവം കണ്ട് വീട്ടിലേക്ക് പോകുകയായിരുന്ന സഹോദരങ്ങളായ ബി.ജെ.പി പ്രവര്‍ത്തകരെ മാരകായുധങ്ങളുമായെത്തിയവര്‍ വെട്ടിപ്പരിക്കേല്‍പിച്ചു. താന്ന്യം പനമുക്കത്ത് രാജേഷ് (35), അനുജന്‍ രതീഷ് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു ആക്രമണം. വീടിന് നൂറുമീറ്റര്‍ അടുത്തുവെച്ചായിരുന്നു ആക്രമണം. കാലിനും കൈക്കുമാണ് വെട്ടേറ്റത്. ഇരുവരും നിലവിളിച്ചതോടെ അക്രമികള്‍ രക്ഷപ്പെട്ടു.  ഷഷ്ഠി മഹോത്സവത്തില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകനായ രാജേഷും രതീഷും സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകനായ പങ്ങാരത്ത് രതീഷുമായി വാക്കേറ്റം നടന്നിരുന്നു. വാക്കേറ്റത്തിന് ശേഷം രാജേഷും രതീഷും വീട്ടിലേക്ക് പോകുമ്പോള്‍ അഞ്ച് ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പിന്നീട് ബി.ജെ.പി സംഘം രതീഷിനെ അന്വേഷിച്ച് കരുവാംകുളത്തെ രതീഷിന്‍െറ വീട്ടില്‍ എത്തിയിരുന്നു. അടുത്തവീട്ടില്‍ നിന്നിരുന്ന രതീഷിനെ ആക്രമിച്ചു. തടയാന്‍ ശ്രമിച്ച പൊറ്റേക്കാട് സാബു, വന്നേരി വീട്ടില്‍ ബാബു എന്നിവര്‍ക്ക് മര്‍ദനമേറ്റു.
പ്രദേശത്ത് ബി.ജെ.പി, സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകര്‍ തമ്മില്‍ വര്‍ഷമായി നിലനില്‍ക്കുന്ന ചേരിതിരിവാണ് ആക്രമണത്തിന് പിന്നില്‍. ബി.ജെ.പിയില്‍ നിന്ന് ഒരു വിഭാഗം സോഷ്യലിസ്റ്റ് ജനതയില്‍ പോയിരുന്നു. തുടര്‍ന്നാണ് പതിവായി പ്രദേശത്ത് സംഘര്‍ഷം തുടരുന്നത്. പൊലീസ് കേസെടുത്തിട്ടുണ്ട്.

Sunday, October 2, 2011

തളിക്കുളം ബ്ളോക്ക് പഞ്ചായത്തില്‍ 501 വീടുകള്‍ നിര്‍മിക്കും

വാടാനപ്പള്ളി: തളിക്കുളം ബ്ളോക്ക് പഞ്ചായത്തില്‍ 501 വീടുകള്‍ നിര്‍മിക്കാന്‍  തീരുമാനിച്ചു. ഭവന നിര്‍മാണത്തിനും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും ഊന്നല്‍ നല്‍കിയുള്ള ബജറ്റ് വൈസ് പ്രസിഡന്‍റ് സുചിത്രാ രാധാകൃഷ്ണന്‍ അവതരിപ്പിച്ചു. ഭവന നിര്‍മാണത്തിന് 44225000 രൂപയും റോഡ് അറ്റകുറ്റപ്പണിക്ക് 7878230 രൂപയും പട്ടികജാതി ക്ഷേമത്തിന് 10339890 രൂപയും വകകൊള്ളിച്ചു.
129031506 രൂപ വരവും 129019950 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ബ്ളോക്ക് പ്രസിഡന്‍റ് കെ. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഇ.ബി. ഉണ്ണികൃഷ്ണന്‍, മുനീര്‍ ഇടശ്ശേരി, സജു ഹരിദാസ്, കെ.വി. സുകുമാരന്‍, സി.കെ. കുട്ടന്‍ മാസ്റ്റര്‍, ഷൈലജ രാജന്‍, ജെ. രമാദേവി, മിനി മുരളീധരന്‍, ഷൈജ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ഹാജരുണ്ട്; സ്ഥലത്തില്ല

അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്തോഫിസില്‍ അസി. ഡെപ്യൂട്ടി ഡയറക്ടര്‍ പരിശോധനക്കെത്തിയപ്പോള്‍ ഹാജര്‍ ബുക്കില്‍ ഒപ്പുവെച്ച ഉദ്യോഗസ്ഥന്‍ ഓഫിസില്‍ ഇല്ലാതിരുന്നത് വിവാദമായി. ഉദ്യോഗസ്ഥരെ കുറിച്ച് പ്രസിഡന്‍റ് നല്‍കിയ പരാതി അന്വേഷിക്കാനാണ് അസി. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേമ ജോയ്സി തെളിവെടുപ്പിനെത്തിയത്.  
ബുക്ക് പരിശോധിച്ചപ്പോള്‍ സാജന്‍ ആല്‍ഫ്രഡ് എന്ന ഉദ്യോഗസ്ഥന്‍ ഓഫിസില്‍ ഇല്ലായിരുന്നു. ചിലര്‍ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. 11 ഓടെയാണ് ഓടിക്കിതച്ച് ഉദ്യോഗസ്ഥന്‍ എത്തിയത്.
കാര്യം തിരക്കിയപ്പോള്‍ സിവില്‍ സ്റ്റേഷനില്‍ പോയെന്നാണ് ഇയാള്‍ പറഞ്ഞത്. ഹാജര്‍ ബുക്കില്‍ തലേ ദിവസം ഒപ്പുവെച്ചെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥ അസി. ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് മനസ്സിലാക്കി.

അന്തിക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ കാര്‍ഷിക വികസന പദ്ധതി

അന്തിക്കാട്: അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് കാര്‍ഷിക വികസന പാതയിലേക്ക്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോള്‍നിലമുള്ള അന്തിക്കാട് ബ്ളോക്ക് പരിധിയിലെ നെല്‍കൃഷി യന്ത്രവത്കരിച്ച് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ഞാറ് നടുന്നതുമുതല്‍ നെല്ല് വേര്‍തിരിച്ച് കറ്റ കെട്ടുന്നതുവരെയുള്ള പ്രവര്‍ത്തികള്‍ യന്ത്രവത്കരിക്കാന്‍ 28 ലക്ഷത്തിന്‍െറ യന്ത്രങ്ങള്‍ വാങ്ങിക്കഴിഞ്ഞു. പ്രഥമഘട്ടത്തില്‍ ഒരു കോടിയുടെ യന്ത്രങ്ങളാണ് വാങ്ങുക. കാര്‍ഷിക മേഖലയില്‍ സ്ഥിരം തൊഴിലും നെല്ല് ഉല്‍പാദനവും ലക്ഷ്യംവെച്ചാണ് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. 150 പേരുടെ സേന രൂപവത്കരിച്ചു. 43 പേര്‍ക്ക് പരിശീലനം നല്‍കി.
കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ പട്ടിക ജാതി കോളനികളില്‍ കിണര്‍ കുഴിച്ച് കണക്ഷന്‍ നല്‍കി കുടിവെള്ളം ലഭ്യമാക്കാന്‍ ‘സ്വാശ്രയ കുടിവെള്ള പദ്ധതി’ ആവിഷ്കരിച്ചു.
വികലാംഗ വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് അറിവും പരിശീലനവും നല്‍കാന്‍ ബഡ്സ് ക്ളാസ്റൂം പദ്ധതി പൂര്‍ത്തിയാകാറായി. വൃദ്ധസദനം പണി പൂര്‍ത്തിയായി. ഈമാസം ആരംഭം കുറിക്കും. ഈവര്‍ഷത്തില്‍ 552 വീടുകള്‍ ബ്ളോക്കിന്‍െറ നേതൃത്വത്തില്‍ നിര്‍മിക്കും. പണി പൂര്‍ത്തിയാകാതെ കിടക്കുന്ന ദലിത് കുടുംബങ്ങളിലെ വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കും.
പത്ത് ഏക്കര്‍ സ്ഥലത്ത് ഒൗഷധ സസ്യതോട്ടം പദ്ധതി നടപ്പാക്കിവരുന്നു.
പുഴ സംരക്ഷണത്തിന് കണ്ടല്‍ കാടുകള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയും ആവിഷ്ക്കരിച്ചു. 3000 പശുക്കളെ നല്‍കുന്ന പശുഗ്രാമം പദ്ധതിക്ക് തുടക്കമിട്ടു.
ഭക്ഷ്യ സുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച് സേന അംഗങ്ങള്‍ക്ക് നല്‍കുന്ന പരിശീനവുമായി ബന്ധപ്പെട്ട പദ്ധതി വിശദീകരണയോഗം ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ യു.എ.ഇ ഹാളില്‍ സംഘടിപ്പിക്കും. കാര്‍ഷിക സര്‍വകലാശാല അഗ്രികള്‍ച്ചര്‍ റിസര്‍ച് സ്റ്റേഷന്‍ ഹെഡ് പ്രഫ. യു. ജയകുമാര്‍ ക്ളാസെടുക്കും.
അന്തിക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബ്ളോക്ക് പ്രസിഡന്‍റ് ടി.ബി. ഷാജി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ജെ. ജയ്മോന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കസ്തൂര്‍ ഭായ്ദേവന്‍, ബി.ഡി.ഒ ഇന്‍ചാര്‍ജ് ബി. ശാന്താറാം, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിബു കൊല്ലാറ, ഗിരിജ വല്ലഭന്‍ എന്നിവര്‍ പങ്കെടുത്തു.

വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാപ്പാന്‍ പിടിയില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ആനത്താവളം സന്ദര്‍ശിക്കാനെത്തിയ സ്കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കാന്‍ ശ്രമിച്ച ആനപ്പാപ്പാനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മാങ്ങോട് കുന്നശ്ശേരി വീട്ടില്‍ രാമകൃഷ്ണനെയാണ് (46) അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 24നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് രാമകൃഷ്ണന്‍ ഒളിവിലായിരുന്നു. ഒറ്റപ്പാലത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബി.ജെ.പി. വിചാര യജ്ഞം സംഘടിപ്പിച്ചു

പാവറട്ടി:ഭാരതീയ ജനതാപാര്‍ട്ടി മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിചാരയജ്ഞം സംഘടിപ്പിച്ചു. ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം എം.ടി. രമേഷ് ഉദ്ഘാടനം ചെയ്തു. പാവറട്ടി മഹല്ല് കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള കാക്കശ്ശേരിയ്ക്ക് ഏകാത്മ മാനവദര്‍ശനം എന്ന പുസ്തകം കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജന്‍ നമ്പനത്ത് അധ്യക്ഷനായി.

ഡ്രൈവറെ അറസ്റ്റ് ചെയ്തു

അന്തിക്കാട്:സ്വകാര്യ ബസ്സില്‍നിന്ന് യുവതി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തില്‍ ബസ് ഡ്രൈവറെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുള്ള്-അന്തിക്കാട് വഴി തൃശ്ശൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ഹസീന്‍ ബസ്സിലെ ഡ്രൈവര്‍ മണലൂര്‍ നീണ്ടിയില്‍ വീട്ടില്‍ രാജന്റെ മകന്‍ ഷിജിത്ത് (28) ആണ് അറസ്റ്റിലായത്. അന്തിക്കാട് മേഖലയില്‍ വാതില്‍ അടയ്ക്കാതെ ഓടുന്ന ബസ്സുകള്‍ക്കെതിരെ ചട്ടം കര്‍ശനമാക്കിയതായി അന്തിക്കാട് എസ്‌ഐ എ. ബൈജു പറഞ്ഞു.

അന്തിക്കാട് കോഴിപ്പറമ്പില്‍ ബൈജുവിന്റെ ഭാര്യ ഐശ്വര്യ (22) യാണ് വെള്ളിയാഴ്ച രാവിലെ 9 മണിയോടെ അന്തിക്കാട് ആല്‍സ്റ്റോപ്പ് പരിസരത്ത് ബസ്സില്‍ നിന്നും പുറത്തേക്ക് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. വാതില്‍ തുറന്നുവെച്ചാണ് ബസ്സ് ഓടിയിരുന്നത്.