കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, August 7, 2011

മുല്ലശ്ശേരിയില്‍ കല്ലേരിക്കുന്ന് ഇടിഞ്ഞ് വീട് തകര്‍ന്നു പാവറട്ടി മേഖലയില്‍ 200 ഓളം വീടുകളില്‍ വെള്ളം കയറി

പാവറട്ടി:പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്ന് 200ഓളം വീടുകളില്‍ വെള്ളം കയറി. തൊയക്കാവ് കാളിയാമാക്കല്‍ തങ്ങഴിപ്പാടം മേഖലയിലെ പത്ത് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മുല്ലശ്ശേരി കല്ലേരിക്കുന്ന് ഇടിഞ്ഞ് വീണ് ഒരു വീട് ഭാഗികമായി തകര്‍ന്നു.

പാവറട്ടിയില്‍ റോഡരികില്‍ കാനകളില്ലാത്തതിനാല്‍ ഗ്രാമീണ റോഡുകള്‍ വെള്ളക്കെട്ടിലായി. പലയിടത്തും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പാവറട്ടി പുതുമനശ്ശേരി മസ്ജിദ് റോഡ്, എ.കെ.ജി.റോഡ്, തിരുനെല്ലൂര്‍ റോഡ്, കുണ്ടുവകടവ് റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പാവറട്ടി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ നൂറോളം വീടുകളില്‍ വെള്ളം കയറി. വെങ്കിടങ്ങ് മുപ്പട്ടിത്തറ, തങ്ങഴിപ്പാടം, പൊതുശ്മശാനം പരിസരം എന്നിവിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. മുല്ലശ്ശേരിയില്‍ മാനിന-പറപ്പാടം റോഡരികിലെ മൂരാക്കന്‍ സദാനന്ദന്റെ വീടിന് മുകളിലേക്കാണ് ശനിയാഴ്ച രാത്രിയില്‍ കല്ലേരിക്കുന്ന് ഇടിഞ്ഞ് വീണത്. ടെറസ് വീടിന്റെ അടുക്കളഭാഗം ഭാഗികമായി തകര്‍ന്നു. വെങ്കിടങ്ങ് തങ്ങഴിപ്പാടത്തെ 10 കുടുംബങ്ങളെ വെള്ളം കയറിയതിനെത്തുടര്‍ന്ന് വെങ്കിടങ്ങ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു.

No comments:

Post a Comment