കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, August 17, 2011

ബസ്‌യാത്രയ്ക്കിടെ ആഭരണ മോഷണം; മൂന്ന് തമിഴ്‌സ്ത്രീകള്‍ അറസ്റ്റില്‍

വാടാനപ്പള്ളി: ബസ് യാത്രയ്ക്കിടയില്‍ സ്ത്രീയുടെ ആറുപവന്‍ തൂക്കമുള്ള സ്വര്‍ണവളകള്‍ കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട്ടുകാരായ മൂന്ന് സ്ത്രീകളെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഉക്രം സ്വദേശികളായ പാര്‍വ്വതി (30), ശാന്തി (40), ലക്ഷ്മി (23) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

തിരുവത്ര കാട്ടിലകത്ത് ഷണ്‍മുഖന്റെ ഭാര്യ റീത്ത (38)യുടെ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. തിങ്കളാഴ്ചയാണ് സംഭവം. തിരുവത്രയില്‍നിന്ന് എടമുട്ടത്തെ വീട്ടിലേക്ക് റീത്ത പോകുന്നതിനിടയിലാണ് സ്വര്‍ണം നഷ്ടമായത്. വാടാനപ്പള്ളിയില്‍ ബസ്സെത്തിയപ്പോള്‍ റീത്തയുടെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. ഫോണെടുക്കാന്‍ ബാഗില്‍ കയ്യിട്ടപ്പോള്‍ അടുത്തിരുന്ന തമിഴ്‌സ്ത്രീ ബസ്സില്‍ നിന്നിറങ്ങി. കൂടെ മറ്റ് രണ്ട് സ്ത്രീകളും. ബാഗില്‍ പഴ്‌സ് കാണാനില്ലെന്നത് റീത്ത മനസ്സിലാക്കുമ്പോഴേക്കും തമിഴ്‌സ്ത്രീകള്‍ രക്ഷപ്പെട്ടു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ മൂന്ന് ഓട്ടോറിക്ഷകളില്‍ തിരച്ചില്‍ ആരംഭിച്ചു. തൃത്തല്ലൂര്‍ വരെ പോയി മടങ്ങുന്നതിനിടയില്‍ ഏംഗല്‍സ് റോഡ് പരിസരത്ത് തമിഴ്‌സ്ത്രീകളെ കണ്ടു. ആഭരണം എടുത്തില്ലെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ പോലീസ്‌സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പോലീസിനോടും മോഷണക്കുറ്റം ഇവര്‍ നിഷേധിച്ചു. മൂവരെയുംകൂട്ടി പോലീസ് ഇവരെ പിടികൂടിയ സ്ഥലത്തു വന്ന് തിരച്ചില്‍ ആരംഭിച്ചു. കിഴക്കുഭാഗത്ത് പൊന്തക്കാട്ടിനുള്ളില്‍നിന്ന് പഴ്‌സ് കിട്ടി. കൂടുതല്‍ തിരഞ്ഞപ്പോള്‍ പഴ്‌സിലുണ്ടായിരുന്ന മുക്കുപണ്ടങ്ങളും കിട്ടി. ഏറെനേരം തിരഞ്ഞിട്ടും സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചില്ല. ഇവര്‍ മറ്റാര്‍ക്കെങ്കിലും ആഭരണം കൈമാറിയിട്ടുണ്ടാകുമെന്ന് പോലീസ് സംശയിക്കുന്നു
.

No comments:

Post a Comment