കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, September 18, 2011

പ്രാഥമികാരോഗ്യകേന്ദ്രം: സ്ഥലം മണ്ണിട്ട് നികത്തി നല്‍കാമെന്ന് ഡി.സി.സി അംഗം

ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂര്‍ ബി.എല്‍.എസ് ക്ളബിന് സമീപം പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിന് സൗജന്യമായി നല്‍കാമെന്നേറ്റ ആറര സെന്‍റ് സ്ഥലത്ത് വെള്ളക്കെട്ടുണ്ടെങ്കില്‍ മണ്ണിട്ട് നികത്തി നല്‍കാമെന്ന് ഡി.സി.സി അംഗം മനോജ് തച്ചപ്പുള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മനോജ് നല്‍കുന്ന സ്ഥലം വെള്ളക്കെട്ടുള്ളതിനാല്‍ അനുയോജ്യമല്ളെന്നും ആയുര്‍വേദ ആശുപത്രിക്ക് സമീപം പുതിയ സ്ഥലം കണ്ടെത്തുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ശുഭാ സുനിലും വൈസ് പ്രസിഡന്‍റ് വേലായുധനുമടക്കമുള്ളവര്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് മനോജ് മറുപടി നല്‍കിയത്. സ്ഥലം കുറഞ്ഞുപോയെങ്കില്‍ സമീപം കൂടുതല്‍ നല്‍കാനും തയാറാണെന്ന് മനോജ് പറഞ്ഞു.സ്ഥലം നല്‍കാന്‍ തയാറാണെന്ന് കാണിച്ച് പഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും 71 ദിവസം കഴിഞ്ഞിട്ടും പഞ്ചായത്ത് മറുപടി നല്‍കിയില്ല. ഏങ്ങണ്ടിയൂരില്‍ ചോര്‍ന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

വിദഗ്ധസമിതി അനുയോജ്യമല്ളെന്ന് പറഞ്ഞ സ്ഥലം പിന്നീട് ഗ്രാമസഭയില്‍ ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് ഉറപ്പുനല്‍കിയിരുന്നു. വെള്ളക്കെട്ട് ഉണ്ടെന്നുപറഞ്ഞ സ്ഥലത്താണ് അങ്കണവാടി കെട്ടിടം പൂര്‍ത്തിയാകുന്നത്. ഡി.എം.ഒ അനുവദിച്ചാലും ഈ സ്ഥലത്ത് പി.എച്ച്.സി നിര്‍മിക്കുകയില്ളെന്ന് പറഞ്ഞതോടെയാണ് ആറ് യു.ഡി.എഫ് അംഗങ്ങളും പഞ്ചായത്ത് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതെന്ന്മനോജ് പറഞ്ഞു. നുണപ്രചാരണം നടത്തുന്ന ഭരണസമിതി രാജിവെക്കണം. വാര്‍ത്താസമ്മേളനത്തില്‍ സുനില്‍ പണിക്കശേരി, സജി എളാണ്ടശേരി, സുധീഷ്കുമാര്‍ പള്ളിക്കടവത്ത്, രഘുനാഥ് കൊണ്ടറപ്പശേരി എന്നിവരും പങ്കെടുത്തു.


No comments:

Post a Comment