കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 14, 2011

ജില്ലയില്‍ വ്യാപക ലഹരി വേട്ട; 22 പേര്‍ അറസ്റ്റില്‍

തൃശൂര്‍: ജില്ലയില്‍ വ്യാപകമായി പൊലീസ് ലഹരിവേട്ട നടത്തി. സ്കൂള്‍ പരിസരങ്ങളിലെ സ്റ്റേഷനറി കടകളിലും പെട്ടി കടകളിലുമായിരുന്നു റെയ്ഡ്. നിരവധി പേരെ അറസ്റ്റുചെയ്തു. ആയിരക്കണക്കിന് പാന്‍പരാഗ്, ഹാന്‍സ്, ബോംബെ എന്നിവ പിടിച്ചെടുത്തു. ജില്ലയിലെ വിവിധ സ്റ്റേഷനുകള്‍ക്ക് കീഴില്‍ നടന്ന റെയ്ഡില്‍ 22 പേര്‍ അറസ്റ്റിലായി. 4000 പാക്കറ്റ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു.മണ്ണുത്തി പനഞ്ചകം ജോയ് (51), മുക്കാട്ടുകര നായരങ്ങാടി ശങ്കരനാരായണന്‍ (66), ചുവന്നമണ്ണ് കുര്യാക്കോസ് (60), ചിയ്യാരം സാരംഗി തിയറ്ററിന് സമീപം സിദ്ധന്‍ (71), ലാലൂര്‍ അസീസി നഗര്‍ വാവച്ചന്‍ (58), കാല്‍വരി കോര്‍ണറില്‍നിന്ന് അരണാട്ടുകര ബാബു (46), തൃശൂര്‍ സ്വരാജ് റൗണ്ടില്‍നിന്ന് വലക്കാവ് കൃഷ്ണന്‍ (72), കൊട്ടേക്കാട് ഷാന്‍റി (24), അരണാട്ടുകര ജോണ്‍സന്‍ (51), വിയ്യൂര്‍ അപ്പു (74), കിഴക്കുമ്പാട്ടുകര പീറ്റര്‍ തിമിത്തി (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കുന്നംകുളം, പേരാമംഗലം സ്റ്റേഷന്‍ പരിധികളില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. കുന്നംകുളം തെക്കേഅങ്ങാടി ചെറുവത്തൂര്‍ വര്‍ഗീസ് (51), പഴുന്നാന കിഴക്കേതില്‍ ശംസുദ്ദീന്‍ (49), തോളൂര്‍ സ്വദേശികളായ ആലിക്കല്‍ രമേശ് (40), പൈനാടത്ത് റപ്പായി (60), ചിറ്റലപ്പിള്ളി പള്ളത്ത് രാജന്‍ (54), കൈപറമ്പ് പുളിച്ചാറം ഉസ്മാന്‍ (65), എന്നിവരാണ് അറസ്റ്റിലായത്.ഗുരുവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ചൊവ്വല്ലൂര്‍ പടിയില്‍നിന്ന് പോക്കാക്കില്ലത്ത് അബൂ ബക്കര്‍, പോക്കാക്കില്ലത്ത് ഹംസ എന്നിവരാണ് അറസ്റ്റിലായത്.പാവറട്ടി വെങ്കിടങ്ങില്‍ പാന്‍മസാല പിടി കൂടി. വെങ്കിടങ്ങ് കുരിശുപള്ളിക്ക് സമീപത്തെ കടയില്‍ നിന്നാണ് പാന്‍ പരാഗ്, ഹാന്‍സ്, ബോംബെ തുടങ്ങിയ ലഹരി വസ്തുക്കള്‍ പാവറട്ടി പൊലീസ് പിടികൂടിയത്.കടയുടമ മുല്ലശേരി സ്വദേശി കുന്നിച്ചിയില്‍ ശിവരാമനെ (70) അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.


ഒല്ലൂര്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മരത്താക്കരയില്‍നിന്നും ഒല്ലൂരില്‍നിന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ മെഡിക്കല്‍ ഷോപ്പിലെ കവറിലാണ് ലഹരി വസ്തുക്കള്‍ ഒളിച്ചുവെച്ച് വില്‍പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.


No comments:

Post a Comment